27
June 2019 - 10:39 am IST

Download Our Mobile App

Flash News
Archives

Analysis

sunil-gavaskar

വി​ൻ​ഡീ​സ് അ​ട്ടി​മ​റി​ക​ൾ സൃ​ഷ്ടി​ക്കും

Published:25 May 2019

ലി​റ്റി​ൽ മാ​സ്റ്റ​ർ എ​ന്നു വി​ളി​പ്പേ​രു​ള്ള ഗ​വാ​സ്ക​റി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് ക്രി​ക്ക​റ്റി​ന്‍റെ മോ​ഹി​പ്പി​ക്കു​ന്ന ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ച​വ​ർ അ​ന​വ​ധി. ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ന്‍റെ തി​ള​ക്ക​വും ഗ​വാ​സ്ക​റി​നു​ണ്ട്. ക​മ​ന്‍റ​റി​യി​ലൂ​ടെ ഇ​പ്പോ​ഴും ക്രി​ക്ക​റ്റി​നെ ഉ​പാ​സി​ക്കു​ന്ന ഗ​വാ​സ്ക​റു​ടെ ലോ​ക​ക​പ്പ് അ​നു​ഭ​വ​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും

ഇ​ന്ത്യ ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ബാ​റ്റ്സ്മാ​നാ​ണ് സു​നി​ൽ ഗ​വാ​സ്ക​ർ. ലി​റ്റി​ൽ മാ​സ്റ്റ​ർ എ​ന്നു വി​ളി​പ്പേ​രു​ള്ള ഗ​വാ​സ്ക​റി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് ക്രി​ക്ക​റ്റി​ന്‍റെ മോ​ഹി​പ്പി​ക്കു​ന്ന ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ച​വ​ർ അ​ന​വ​ധി. ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ന്‍റെ തി​ള​ക്ക​വും ഗ​വാ​സ്ക​റി​നു​ണ്ട്. ക​മ​ന്‍റ​റി​യി​ലൂ​ടെ ഇ​പ്പോ​ഴും ക്രി​ക്ക​റ്റി​നെ ഉ​പാ​സി​ക്കു​ന്ന ഗ​വാ​സ്ക​റു​ടെ ലോ​ക​ക​പ്പ് അ​നു​ഭ​വ​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും. 

37 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും, ഒ​രു​പാ​ട് ക്രി​ക്ക​റ്റ് പ​ണ്ഡി​ത​ന്മാ​ർ​ക്ക് 1983ലെ ​ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് വി​ജ​യം ഒ​രു യാ​ദൃ​ശ്ചി​ക സം​ഭ​വ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മു​ണ്ട​ല്ലോ. എ​ങ്ങ​നെ നി​ങ്ങ​ൾ അ​വ​രെ വി​മ​ർ​ശി​ക്കും ? 

1983ലെ ​ന​മ്മു​ടെ ലോ​ക​ക​പ്പ് വി​ജ​യം ആ​ക​സ്മി​ക​മാ​ണെ​ന്ന് പ​ല​രും ചി​ന്തി​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളു.  ലോ​ക​ക​പ്പി​ന്‍റെ അ​തി​നു മു​ൻ​പ​ത്തെ പ​തി​പ്പു​ക​ളി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം മ​ഹ​ത്ത​ര​മാ​യി​രു​ന്നി​ല്ല എ​ന്നി​രി​ക്കെ. വെ​സ്റ്റി​ൻ​ഡീ​സ് അ​ത്ര​ത്തോ​ളം ഉ​ഗ്ര​ൻ ടീ​മാ​യി​രു​ന്നു. ഫൈ​ന​ലി​ൽ ന​മ്മു​ടെ ചെ​റി​യ സ്കോ​ർ മ​റി​ക​ട​ക്കാ​ൻ അ​വ​ർ​ക്കാ​യി​ല്ലെ​ന്ന​ത് ഇ​പ്പോ​ൾ​പോ​ലും പ​ല​ർ​ക്കും വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 

കി​രീ​ടം നേ​ടാ​നാ​വു​മെ​ന്ന് ശ​രി​ക്കും നി​ങ്ങ​ൾ വി​ശ്വ​സി​ച്ചു തു​ട​ങ്ങി​യ​ത് എ​പ്പോ​ൾ മു​ത​ലാ​ണ്. വി​വി​യ​ൻ റി​ച്ചാ​ർ​ഡ്സി​ന്‍റെ വി​ക്ക​റ്റ് ല​ഭി​ച്ച​പ്പോ​ഴാ​ണോ. അ​തോ അ​തി​നു മു​ൻ​പോ ? 

അ​തെ തീ​ർ​ച്ച​യാ​യും വി​വി​യ​ന്‍റെ വി​ക്ക​റ്റാ​യി​രു​ന്നു ക​ളി​യി​ലെ വ​ഴി​ത്തി​രി​വ്. വി​വ് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മാ​ച്ച് വി​ന്ന​റാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ക്ക​റ്റ് നേ​ടി​യ​തോ​ടെ ന​മു​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി തോ​ന്നി. 

ഫൈ​ന​ലി​ന്‍റെ മു​ഴു​വ​ൻ സ​മ​യ​വും താ​ങ്ക​ളെ സ്ലി​പ്പി​ൽ നി​ർ​ത്തി​യ​താ​ണ് വി​ൻ​ഡീ​സി​ന്‍റെ പ​ത​ന​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നെ​ന്ന് ക്ലൈ​വ് ലോ​യ്ഡ‌ി​ന് അ​ഭി​പ്രാ​യ​മു​ണ്ട​ല്ലോ. അ​തു ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നോ ?

അ​ങ്ങ​നെ തോ​ന്നാ​ൻ കാ​ര​ണ​മെ​ന്തെ​ന്ന് നി​ങ്ങ​ൾ ക്ലൈ​വി​നോ​ട് ചോ​ദി​ക്ക​ണം. പ​ന്ത് സീം ​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. സ്ലി​പ്പി​ൽ ഒ​രു ഫീ​ൽ​ഡ​റെ മാ​റ്റാ​തെ നി​ർ​ത്തു​ക​യെ​ന്ന​ത് തീ​ർ​ച്ച​യാ​യും ക​പി​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു. 

ലോ​ക​ക​പ്പ് തു​ട​ങ്ങി​യ​പ്പോ​ൾ കിം ​ഹ്യൂ​സ് മാ​ത്ര​മേ ഇ​ന്ത്യ ചാം​പ്യ​ൻ​മാ​രാ​കു​മെ​ന്ന് പ്ര​വ​ചി​ച്ചു​ള്ളു. അ​ദ്ദേ​ഹം എ​ങ്ങ​നെ​യാ​ണ് ആ ​പ്ര​വ​ച​നം ന​ട​ത്തി​യ​തെ​ന്ന് അ​റി​യാ​മോ. അ​തി​നു​ശേ​ഷം എ​പ്പോ​ഴെ​ങ്കി​ലും ഹ്യൂ​സി​നെ താ​ങ്ക​ൾ ക​ണ്ടി​രു​ന്നോ. എ​ന്താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി ? 

ഇ​ന്ത്യ​യെ ക​റു​ത്ത കു​തി​ര​ക​ളാ​യി ക​ണ്ട​തി​ന് കാ​ര​ണ​മെ​ന്തെ​ന്ന് നി​ങ്ങ​ൾ കി​മ്മി​നോ​ട് ചോ​ദി​ക്ക​ണം. തൊ​ലി​യു​ടെ നി​റ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ലാ​തെ, ന​മ്മു​ടെ ടീ​മി​ൽ സ​വി​ശേ​ഷ​മാ​യി എ​ന്തെ​ങ്കി​ലും അ​ദ്ദേ​ഹം ക​ണ്ടി​രി​ക്കാം. 

1983 ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ങ്ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഓ​ർ​മ്മ ഏ​താ​ണ് ?

ക​പി​ൽ ത​ല​യ്ക്കു മു​ക​ളി​ലേ​ക്ക് ക​പ്പ് ഉ​യ​ർ​ത്തി ലോ​ർ​ഡ്സി​ലെ ബാ​ൽ​ക്ക​ണി​ക്കു താ​ഴെ ത​ടി​ച്ചു​കൂ​ടി​യ ആ​രാ​ധ​ക​രെ കാ​ണി​ക്കു​ന്ന​താ​ണ് 1983 ലോ​ക​ക​പ്പി​ലെ എ​ന്‍റെ പ്രി​യ​പ്പെ​ട്ട ഓ​ർ​മ. 

ഇ​ക്കു​റി ലോ​ർ​ഡ്സി​ലെ ഫൈ​ന​ൽ കാ​ണാ​ൻ 1983ലെ ​ലോ​ക​ക​പ്പ് ടീ​മി​നെ ബി​സി​സി​ഐ ക്ഷ​ണി​ച്ചാ​ൽ എ​ങ്ങ​നെ​യി​രി​ക്കും. ലോ​ക​ക​പ്പ് ജ​യി​ച്ച ടീ​മി​ലെ 14 പേ​രും ഒ​രു​മി​ച്ചി​രു​ന്ന് ടീം ​ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​നാ​യി ആ​ർ​പ്പു​വി​ളി​ച്ചാ​ൽ അ​തു ര​സ​ക​ര​മാ​വി​ല്ലേ ?  

1983 ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ (2008) സ്പോ​ൺ​സ​ർ ചെ​യ്ത ബി​സി​സി​ഐ വി​സ്മ​യം പ​ക​ർ​ന്നു​ത​ന്നു. അ​തും ലോ​ർ​ഡ്സി​ലെ ലോ​ങ് റൂ​മി​ലാ​യി​രു​ന്നു. അ​തെ ഇ​ന്ത്യ​ൻ ടീം ​ഫൈ​ന​ൽ ക​ളി​ക്കു​മ്പോ​ൾ ആ​ർ​പ്പു​വി​ളി​ക്കാ​ൻ 1983ലെ ​ടീ​മി​നെ മാ​ത്ര​മ​ല്ല 2011ൽ ​ചാം​പ്യ​ൻ​മാ​രാ​യ ടീ​മി​നെ കൂ​ടി ബി​സി​സി​ഐ ക്ഷ​ണി​ച്ചാ​ൽ അ​തു ഉ​ഗ്ര​നാ​വും.

ഇ​പ്പോ​ഴ​ത്തെ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ്ല​സ് പോ​യി​ന്‍റു​ക​ൾ ? 

ഒ​രു​പാ​ട് പ്ല​സ് പോ​യി​ന്‍റു​ണ്ട്. അ​വ​യി​ൽ ചി​ല​ത് പ​റ​യാം. ഇ​ന്ത്യ​ൻ ടീ​മി​ൽ എ​ല്ലാ ഫോ​ർ​മാ​റ്റി​ലെ​യും ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്സ്മാ​നു​ണ്ട്, ഉ​ജ്വ​ല​മാ​യ ഓ​പ്പ​ണി​ങ് ജോ​ടി​യു​ണ്ട്, നി​ശ്ചി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച ബൗ​ള​റു​ണ്ട്, പ്ര​തി​ഭാ​ധ​ന​രാ​യ ര​ണ്ടു സ്പി​ന്ന​ർ​മാ​രു​ണ്ട്. ഇ​തു കൂ​ടാ​തെ ഇ​ന്ത്യ​ൻ ടീ​മി​ന് സ്വ​ന്തം ക​ഴി​വി​ൽ വി​ശ്വാ​സ​മു​ണ്ട്. 

ഊ​ർ​ജ​സ്വ​ല​രാ​യ വി​ൻ​ഡീ​സ് വ​ലി​യ ചി​ല ടീ​മു​ക​ളെ അ​ട്ടി​മ​റി​ക്കു​മെ​ന്ന് ക​രു​തു​ന്നു​ണ്ടോ ?

അ​തെ, ഈ ​ലോ​ക​ക​പ്പി​ൽ ഒ​ന്നോ അ​തി​ല​ധി​കോ അ​ട്ടി​മ​റി​ക​ൾ സൃ​ഷ്ടി​ക്കാ​ൻ വി​ൻ​ഡീ​സി​ന് ക​ഴി​യും.

സ്റ്റീ​വ് സ്മി​ത്തി​ന്‍റെ​യും ഡേ​വി​ഡ് വാ​ർ​ണ​റു​ടെ​യും തി​രി​ച്ചു​വ​ര​വ് ഓ​സ്ട്രേ​ലി​യ​യെ അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത ശ​ക്തി​യാ​ക്കു​മോ ?

സ്മി​ത്തും വാ​ർ​ണ​റും പ്ര​തി​ഭ​യു​ള്ള ക​ളി​ക്കാ​രാ​ണ്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ട്ടു നി​ന്ന സ​മ​യ​ത്തെ കോ​ട്ടം തീ​ർ​ക്കാ​ൻ അ​വ​ർ വ്യ​ഗ്ര​ത കാ​ട്ടും. അ​തി​നാ​ൽ ഓ​സി​സ് ശ്ര​ദ്ധി​ക്കേ​ണ്ട ടീ​മാ​യി​മാ​റും. 


വാർത്തകൾ

Sign up for Newsletter



top