16
June 2019 - 12:43 pm IST

Download Our Mobile App

Flash News
Archives

Cricket

bangladesh-cricket-team-2019

ത​നി​നി​റം കാ​ട്ടാ​ൻ കടുവാക്കൂട്ടം

Published:25 May 2019

അ​ട്ടി​മ​റി​ക​ള​ല്ല അ​തി​ലും വ​ലി​യ ഫ​ല​ങ്ങ​ളാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ളു​ടെ മ​ന​സി​ൽ. അ​തി​ന് അ​വ​ർ​ക്ക് സാ​ധി​ച്ചാ​ൽ ലോ​ക​ക​പ്പി​ൽ പു​തു ച​രി​ത്രം സൃ​ഷ്ടി​ക്ക​പ്പെ​ടും. 

ഒ​രു കാ​ല​ത്ത് ലോ​ക ക്രി​ക്ക​റ്റി​ലെ ചെ​റു മീ​നു​ക​ളാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശ്. പി​ന്നീ​ട​വ​ർ അ​ട്ടി​മ​റി വീ​ര​ന്മാ​രാ​യി. എ​ന്നാ​ൽ നി​ശ്ചി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ പു​ത്ത​ൻ ശ​ക്തി​ക​ളെ​ന്ന പ​രി​വേ​ഷ​ത്തോ​ടെഏ​ത് എ​തി​രാ​ളി​യെ​യും ഭ​യ​പ്പെ​ടു​ത്തു​ന്ന സം​ഘ​വു​മാ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ഇം​ഗ്ല​ണ്ടി​ലെ​ത്തു​ന്ന​ത്. അ​ട്ടി​മ​റി​ക​ള​ല്ല അ​തി​ലും വ​ലി​യ ഫ​ല​ങ്ങ​ളാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ളു​ടെ മ​ന​സി​ൽ. അ​തി​ന് അ​വ​ർ​ക്ക് സാ​ധി​ച്ചാ​ൽ ലോ​ക​ക​പ്പി​ൽ പു​തു ച​രി​ത്രം സൃ​ഷ്ടി​ക്ക​പ്പെ​ടും. 

 കാ​ല​ങ്ങ​ൾ പി​ന്നി​ടും​തോ​റും ക​രു​ത്തു വ​ർ​ധി​പ്പി​ച്ച ടീ​മാ​ണ് ബം​ഗ്ലാ​ദേ​ശ്. 1999ലാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്‍റെ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റം. അ​ക്കു​റി പാ​ക്കി​സ്ഥാ​നെ അ​ട്ടി​മ​റി​ച്ച് ബം​ഗ്ലാ​ദേ​ശ് ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി. 2003ൽ ​ഓ​ർ​മ്മ​യി​ൽ ത​ങ്ങു​ന്ന പ്ര​ക​ട​നം ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ 2007ൽ ​വെ​സ്റ്റി​ൻ​ഡീ​സ് ആ​തി​ഥ്യം വ​ഹി​ച്ച ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ മ​റി​ച്ചി​ട്ട ബം​ഗ്ലാ​ദേ​ശ് സൂ​പ്പ​ർ സി​ക്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും ഷോ​ക്ക് ന​ൽ​കി. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ക്വാ​ർ​ട്ട​ർ വ​രെ മു​ന്ന​റി​യ ബം​ഗ്ല പ​ട ഇ​ന്ത്യ​യ്ക്ക് മു​ന്നി​ലാ​ണ് മു​ട്ടു​കു​ത്തി​യ​ത്. 

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ സ​മീ​പ കാ​ല​ത്ത് ബം​ഗ്ലാ​ദേ​ശ് ന​ട​ത്തി​യ മു​ന്നേ​റ്റം അ​തി​ശ​യ​ക​ര‌​മാ​ണ്. 2015 ഏ​പ്രി​ലി​നും 2016 ഒ​ക്റ്റോ​ബ​റി​നും ഇ​ട​യി​ൽ അ​ഞ്ചു ഏ​ക​ദി​ന പ​ര​മ്പ​ര​ക​ളി​ൽ ബം​ഗ്ലാ​ദേ​ശ് വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. പാ​ക്കി​സ്ഥാ​ൻ, ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സിം​ബാ​ബ്‌​വെ, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വ​രെ​ല്ലാം ബം​ഗ്ലാ​ദേ​ശി​നു മു​ന്നി​ൽ ത​ല​കു​നി​ച്ചു. 2017 ചാം​പ്യ​ൻ​സ് ട്രോ​ഫി​യി​ലെ സെ​മി ഫൈ​ന​ൽ പ്ര​വേ​ശം മ​റ്റൊ​രു നേ​ട്ടം. 2018 ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ലും ബം​ഗ്ലാ​ദേ​ശ് ക​ളി​ച്ചു. അ​വ​സാ​ന 20 ഏ​ക​ദി​ന​ങ്ങ​ളി​ൽ 13ലും ​ബം​ഗ്ലാ​ദേ​ശ് വി​ജ​യം രു​ചി​ച്ചി​രു​ന്നു. 

ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന ത്രി​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യി ബം​ഗ്ലാ ടൈ​ഗേ​ഴ്സ് എ​തി​രാ​ളി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​ക്ക​ഴി​ഞ്ഞു. ക​ലാ​ശ​ക്ക​ളി​യി​ൽ അ​വ​ർ കീ​ഴ​ട​ക്കി​യ​ത് ക​രു​ത്ത​രാ​യ വി​ൻ​ഡീ​സി​നെ​യും. ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​വും ബം​ഗ്ലാ​ദേ​ശ് ആ ​ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ണ്ടെ​ത്തി. സൗ​മ്യ സ​ർ​ക്കാ​രും ത​മീം ഇ​ക്ബാ​ലും ഉ​ശി​ര​ൻ ബാ​റ്റി​ങ്ങാ​ണ് ടീ​മി​നാ​യി പു​റ​ത്തെ​ടു​ത്ത​ത്. ലി​ന്‍റ​ൺ ദാ​സി​ന്‍റെ അ​സ്ഥി​ര​ത​യ്ക്ക് ബം​ഗ്ലാ​ദേ​ശ് ഉ​ത്ത​രം ക​ണ്ടെ​ത്തി​യ​ത് സൗ​മ്യ സ​ർ​ക്കാ​രി​ലൂ​ടെ​യും. പേ​സ് ബൗ​ളി​ങ് അ​റ്റാ​ക്കി​ൽ ക്യാ​പ്റ്റ​ൻ മ​ഷ്റ​ഫെ മൊ​ർ​ത്താ​സ​യും മു​സ്താ​ഫി​സി​റും താ​ളം കാ​ത്തു. വി​ക്ക​റ്റു​ക​ളും അ​വ​ർ കൊ​യ്തു. 

യു​വ​താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് സെ​യ്ഫു​ദി​നും അ​ബു ജാ​യെ​ദും മോ​ശ​മാ​ക്കി​യി​ല്ല. മെ​ഹ്‌​ദി ഹ​സ​ന്‍റെ ഓ​ഫ് സ്പി​ന്നും എ​തി​ർ ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് പ്ര​ശ്നം സൃ​ഷ്ടി​ച്ചു. ഓ​ൾ​റൗ​ണ്ട​ർ ഷാ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ പ​രി​ച​യ​സ​മ്പ​ത്തും ബം​ഗ്ലാ​ദേ​ശി​ന് മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ങ്കി​ലും ലോ​ക​ക​പ്പ് പോ​ലൊ​രു വ​ലി​യ വേ​ദി​യി​ലെ അ​ന്തി​മ വി​ജ​യ​ത്തി​ന് ബം​ഗ്ലാ​ദേ​ശ് ഇ​തു​വ​രെ​യു​ള്ള​തി​നെ​ക്കാ​ൾ മി​ക​ച്ച യ​ത്ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്. 

ടീം: ​മ​ഷ്റ​ഫെ മൊ​ർ​ത്താ​സ (ക്യാ​പ്റ്റ​ൻ), ത​മീം ഇ​ക്ബാ​ൽ, മു​ഹ​മ്മ​ദു​ള്ള, മു​ഷി​ഫി​ക്കു​ർ റ​ഹീം (വി​ക്ക​റ്റ് കീ​പ്പ​ർ), ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ, സൗ​മ്യ സ​ർ​ക്കാ​ർ, ലി​ന്‍റ​ൺ ദാ​സ്, സാ​ബി​ർ റ​ഹ്മാ​ൻ, മെ​ഹ്ദി ഹ​സ​ൻ, മു​ഹ​മ്മ​ദ് മി​ഥു​ൻ, റൂ​ബ​ൽ ഹു​സൈ​ൻ, മു​സ്താ​ഫി​സു​ർ റ​ഹ്മാ​ൻ, അ​ബു ജാ​യെ​ദ്, മു​ഹ​മ്മ​ദ് സെ​യ്ഫു​ദീ​ൻ, മൊ​സാ​ദെ​ക് ഹു​സൈ​ൻ. 


വാർത്തകൾ

Sign up for Newsletter



top