23
September 2019 - 9:07 am IST

Download Our Mobile App

Flash News
Archives

Special

viral

ഈ പ്രായത്തിലും എന്നാ ഒരു ഇതാ; വൈറലായി അപ്പച്ചന്‍റേയും അമ്മച്ചിയുടേയും ഡാൻസ്

Published:25 May 2019

ഏതോ ചടങ്ങിൽ വച്ച് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ 'എന്‍റടുക്കേൽ വന്നടുക്കും' എന്ന ഗാനത്തിന് അടിപൊളി ഡാൻസാണ് ഇരുവരും ചേർന്ന് നടത്തിയത്.

പ്രായമായാൽ എവിടെ എങ്കിലും അടങ്ങി ഒതുങ്ങി ഇരുന്നോളണം അതാണ് പൊതുവേയുള്ള ഒരു പറച്ചിൽ. എന്നാൽ പ്ര‍ായത്തെ കടത്തിവെട്ടുന്ന ഡാൻസുമായി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഒരു അപ്പച്ചനും അമ്മച്ചിയും. ഏതോ ചടങ്ങിൽ വച്ച് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ 'എന്‍റടുക്കേൽ വന്നടുക്കും' എന്ന ഗാനത്തിന് അടിപൊളി ഡാൻസാണ് ഇരുവരും ചേർന്ന് നടത്തിയത്.

ചുറ്റും കൂടി നിൽക്കുന്ന ബന്ധുക്കൾ കൈയടിച്ച് താളമിട്ട് ഇരുവർക്കും കട്ട സപ്പോർട്ട് നൽകുന്നതും വിഡിയോയിൽ കാണാം. മൂന്ന് ലക്ഷത്തിലേറെ പേരാണ് വിഡിയോ ഇതുവരെ കണ്ടത്. വൈറൽ നർത്തകരെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ സോഷ്യൽ മീഡിയ. 


വാർത്തകൾ

Sign up for Newsletter



top