16
June 2019 - 12:26 pm IST

Download Our Mobile App

Flash News
Archives

National

lok-sabha.jpg

പതിനാറാം ലോക്സഭ പിരിച്ചുവിട്ടു

Published:25 May 2019

പുതിയ മന്ത്രിസഭ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിലവിലുണ്ടായിരുന്ന മന്ത്രിസഭ വെള്ളിയാഴ്ച രാജിവച്ചിരുന്നു. ഇതിനു മുന്നോടിയായി 16 ാം ലോക്സഭ പിരിച്ചുവിടണമെന്ന ശുപാർശയും മന്ത്രിസഭായോഗം രാഷ്‌ട്രപതിക്കു കൈമാറിയിരുന്നു.

ന്യൂഡൽഹി: പതിനാറാം ലോക്സഭ പിരിച്ചുവിട്ടു. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശയെ തുടർന്ന് രാഷ്‌ട്രപതി റാംനാഥ് കോവിന്ദാണ് ലോക്സഭ പിരിച്ചുവിട്ടത്. പുതിയ മന്ത്രിസഭ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിലവിലുണ്ടായിരുന്ന മന്ത്രിസഭ വെള്ളിയാഴ്ച രാജിവച്ചിരുന്നു. ഇതിനു മുന്നോടിയായി 16 ാം ലോക്സഭ പിരിച്ചുവിടണമെന്ന ശുപാർശയും മന്ത്രിസഭായോഗം രാഷ്‌ട്രപതിക്കു കൈമാറിയിരുന്നു.

പാർലമെന്‍ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കാൻ ബിജെപി എംപിമാരുടെ യോഗം ഇന്ന് വൈകിട്ട് ചേരും. പാർലമെന്‍റ് സെൻട്രൽ ഹാളിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് യോഗം. മോദി ഈ യോഗത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദിയെ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇന്നത്തെ യോഗം ഔദ്യോഗിക ചടങ്ങ് മാത്രമാണ്.

349 അംഗങ്ങളാണ് പതിനേഴാം ലോക്സഭയിൽ എൻഡിഎയ്ക്കുള്ളത്. ഇതിൽ 303 പേരും ബിജെപിയുടെ എംപിമാരാണ്. ഈ മാസം മുപ്പതിനാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. ഇതിന് മുമ്പ് നരേന്ദ്രമോദി വാരാണസിയും ഗാന്ധിനഗറും സന്ദർശിക്കും. 


വാർത്തകൾ

Sign up for Newsletter



top