27
June 2019 - 9:42 am IST

Download Our Mobile App

Flash News
Archives

Mollywood

wcc

മീ ടൂ: മുതിർന്ന സ്വഭാവ നടനെതിരേ വിമർശനവുമായി ഡബ്ലൂസിസി

Published:25 May 2019

ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസമാണ് നടൻ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയത്. ഇപ്പോൾ നടിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് ഡബ്ലൂസിസി. പരാതി ഉന്നയിച്ച നടിയുടെയോ നടന്‍റെയോ പേര് പരാമർശിക്കാതെയാണ് ഡബ്ലൂസിസിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. അവൾക്കൊപ്പം എന്ന ഹാഷ്‌ടാഗോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് പരാതിയിൽ പറയുന്നു. തിരുവനന്തപുരം നിള തിയെറ്ററിൽ വച്ച് സിദ്ദിഖ് തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്നായിരുന്നു നടി ഫെയ്സ്ബുക്കിൽ കുറിച്ചത്. തനിക്കെതിരെ ഉണ്ടായ മീ ടൂവിന് ഒരു സിനിമയിലെ രംഗം പങ്കുവച്ചാണ് സിദ്ദിഖ് മറുപടി നൽകിയത്. 

ഫെയ്സ്ബുക്ക് പോസ്റ്റ്

വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്‍റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്.

ഇതിന്‍റെ ന്യായാന്യായങ്ങൾ എന്തെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമിക്കേണ്ടതുണ്ട്.

അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെടുന്നു. 


വാർത്തകൾ

Sign up for Newsletter



top