23
September 2019 - 8:21 am IST

Download Our Mobile App

Flash News
Archives

National

nda-select-narendra-modi-as-parliamentary-party-leader

നരേന്ദ്ര മോദിയെ എന്‍ഡിഎ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി വീണ്ടും തെരഞ്ഞെടുത്തു

Published:25 May 2019

മുതിർന്ന നേതാക്കളായ രാജ്നാഥ് സിങും നിതിന്‍ ഗഡ്കരിയും അമിത് ഷായുടെ നിർദേശത്തെ പിന്താങ്ങി. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളിൽ ചേർന്ന എൻഡിഎയുടെ പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് മോദിയെ തെരഞ്ഞെടുത്തത്.

ഡൽഹി: നരേന്ദ്ര മോദിയെ എന്‍ഡിഎ മുന്നണിയുടെ ലോക്സഭാ കക്ഷി നേതാവായി വീണ്ടും തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. മുതിർന്ന നേതാക്കളായ രാജ്നാഥ് സിങും നിതിന്‍ ഗഡ്കരിയും അമിത് ഷായുടെ നിർദേശത്തെ പിന്താങ്ങി. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളിൽ ചേർന്ന എൻഡിഎയുടെ പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് മോദിയെ തെരഞ്ഞെടുത്തത്.

എന്‍ഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് രാത്രി എട്ടു മണിയോടെ രാഷ്ട്രപതിയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ മോദി അവകാശവാദമുന്നയിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് കമ്മിഷണര്‍മാരും നിയുക്ത എം.പിമാരുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറി. 

 

മോദി ഞായറാഴ്ച വൈകീട്ട് അമ്മയെ കാണാന്‍ ഗുജറാത്തിലേക്ക് പോകും. മറ്റന്നാള്‍ സ്വന്തം മണ്ഡലമായ വാരാണസിയിലെത്തും. തുടർന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. വ്യാഴാഴ്ച്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കൂട്ടായ്മയും കരുത്തുറ്റ നേതൃത്വവുമാണ് തെരഞ്ഞെടുപ്പ് വിജയത്തിന് ആധാരമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തില്‍ മോദി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top