16
June 2019 - 12:12 pm IST

Download Our Mobile App

Flash News
Archives

Special

suresh-babu

പ്ര​വാ​സി​യു​ടെ വീ​ട്ടി​ലെ ട​യ​ർ​കൃ​ഷി​ക്കാ​ര്യ​ങ്ങ​ൾ

Published:25 May 2019

# ടി.​എ​സ്.​നൗ​ഫി​യ

കൃ​ഷി​യെ​യും പ്ര​കൃ​തി​യെ​യും സ്നേ​ഹി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​ന്‍റെ ട​യ​ർ​കൃ​ഷി ഗാ​ഥ​ക​ൾ കേ​ൾ​ക്കാ​നും കാ​ണാ​നും ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പോ​ലും തൃ​പ്ര​യാ​ർ പെ​രി​ങ്ങോ​ട്ടു​ക​ര​യി​ലെ വീ​ട്ടി​ലേ​ക്കെ​ത്തു​ന്നു​ണ്ട്.. സ്ഥ​ല​പ​രി​മി​തി​യു​ടെ പേ​രി​ൽ കൃ​ഷി ചെ​യ്യാ​നാ​കാ​ത്ത​വ​ർ​ക്ക് ഒ​രു വ​ഴി​ക്കാ​ട്ടി​യാ​ണ് സു​രേ​ഷ് ബാ​ബു.

പ​ഞ്ച​റാ​കു​ന്ന ട​യ​റു​ക​ൾ ഇ​നി​യാ​രും വ​ഴി​യോ​ര​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ട... ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട​യ​റു​ക​ൾ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കു​ന്നൊ​രാ​ളു​ണ്ട്. കൃ​ഷി​യെ​യും പ്ര​കൃ​തി​യെ​യും സ്നേ​ഹി​ക്കു​ന്ന ഒ​രു ക​ർ​ഷ​ക​നാ​യ സു​രേ​ഷ് ബാ​ബു. പ​ഞ്ച​റാ​യ  ട​യ​റു​ക​ളി​ൽ കൃ​ഷി​യു​ടെ നൂ​റു​മേ​നി വി​ള​വു കൊ​യ്യു​ന്ന ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ സു​രേ​ഷി​ന്‍റെ കാ​ർ​ഷി​ക​വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്. 

കൃ​ഷി​യെ​യും പ്ര​കൃ​തി​യെ​യും സ്നേ​ഹി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​ന്‍റെ ട​യ​ർ​കൃ​ഷി ഗാ​ഥ​ക​ൾ കേ​ൾ​ക്കാ​നും കാ​ണാ​നും ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പോ​ലും തൃ​പ്ര​യാ​ർ പെ​രി​ങ്ങോ​ട്ടു​ക​ര​യി​ലെ വീ​ട്ടി​ലേ​ക്കെ​ത്തു​ന്നു​ണ്ട്.. സ്ഥ​ല​പ​രി​മി​തി​യു​ടെ പേ​രി​ൽ കൃ​ഷി ചെ​യ്യാ​നാ​കാ​ത്ത​വ​ർ​ക്ക് ഒ​രു വ​ഴി​ക്കാ​ട്ടി​യാ​ണ് സു​രേ​ഷ് ബാ​ബു. ട​യ​റു​ക​ൾ ന​ല്ല ചെ​ടി ച​ട്ടി​ക​ളാ​ക്കി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി​യാ​ണ് സു​രേ​ഷ് കാ​ർ​ഷി​ക ലോ​ക​ത്തി​ൽ വേ​റി​ട്ടു നി​ൽ​ക്കു​ന്ന​ത്. 

കാ​ർ​ഷി​ക കു​ടും​ബ​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. അ​ച്ഛ​ന്‍റെ കൃ​ഷി​യി​ലൂ​ടെ​യാ​ണ് ഞാ​നും ഈ ​രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. നെ​ല്ലും പ​ച്ച​ക്ക​റി​യു​മെ​ല്ലാം കു​റേ കൃ​ഷി ചെ​യ്തി​രു​ന്നു. അ​ച്ഛ​ൻ ത​ന്നെ​യാ​ണ് കൃ​ഷി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ന​ട​ന്നു തു​ട​ങ്ങി​യ​പ്പോ ത​ന്നെ അ​ച്ഛ​ന്‍റെ കൈ ​പി​ടി​ച്ച് പാ​ട​ത്ത് പോ​യി​രു​ന്നു. ആ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് എ​ന്നെ ക​ർ​ഷ​ക​നാ​ക്കി​യ​ത്. ഞ​ങ്ങ​ൾ ആ​റു മ​ക്ക​ളാ​ണ്. പ​ക്ഷേ ഞാ​ൻ മാ​ത്ര​മേ അ​ച്ഛ​ന്‍റെ പാ​ത​യി​ലൂ​ടെ കൃ​ഷി‍യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ളെ​ല്ലാ​വ​രും ബി​സി​ന​സു​കാ​രാ​ണ്. പ​ക്ഷേ ഞാ​നും കു​റേ​ക്കാ​ലം ഗ​ൾ​ഫി​ലാ​യി​രു​ന്നു. അ​ന്നും മ​ന​സ് നി​റ​യെ കൃ​ഷി​യാ​യി​രു​ന്നു. ഇ​ട​യ്ക്കി​ടെ​യു​ള്ള അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​രു​മ്പോ​ഴെ​ല്ലാം വീ​ട്ടി​ൽ എ​ന്തെ​ങ്കി​ലും ന​ട്ടു​പി​ടി​പ്പി​ക്കു​മാ​യി​രു​ന്നു. 15 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കെ​ത്തി​യ​പ്പോ​ൾ വീ​ണ്ടും കൃ​ഷി​യി​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു​വെ​ന്നു സു​രേ​ഷ് ബാ​ബു പ​റ​യു​ന്നു.

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചി​ട്ടു എ​ട്ടു വ​ർ​ഷ​മാ​യി. കൃ​ഷി ചെ​യ്യ​ണ​മെ​ന്നാ​ഗ്ര​ഹി​ച്ചാ​ണ് നാ​ട്ടി​ലേ​ക്കെ​ത്തു​ന്ന​ത്. പ​ച്ച​മു​ള​ക് കൃ​ഷി​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. പ​ക്ഷേ മ​ണ്ണി​ലെ ബാ​ക്റ്റീ​ര​യ​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​യ​തി​നാ​ൽ മു​ള​ക് കൃ​ഷി ന​ശി​ച്ചു. പി​ന്നെ​യാ​ണ് ട​യ​ർ കൃ​ഷി​യി​ലേ​ക്ക് തി​രി​യു​ന്ന​ത്. കൃ​ഷി അ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കാ​ൻ കോ​ളെ​ജു​ക​ളി​ലും മ​റ്റും പോ​കു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യു​ള്ള ഒ​രു യാ​ത്ര​യി​ലാ​ണ് ട​യ​ർ കൃ​ഷി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. എ​നി​ക്ക​റി​യാ​വു​ന്ന കൃ​ഷി അ​റി​വു​ക​ളാ​ണ് മ​റ്റു​ള്ള​വ​രോ​ട് പ​ങ്കു​വ​യ്ക്കു​ന്ന​ത്. ഒ​രി​ക്ക​ൽ ഗു​രു​വാ​യൂ​രി​ലെ മേ​ഴ്സി കോ​ളെ​ജി​ൽ ക്ലാ​സെ​ടു​ക്കാ​ൻ വി​ളി​ച്ചി​രു​ന്നു. ക്ലാ​സെ​ടു​ക്കാ​ൻ പോ​കു​മ്പോ​ൾ കു​റ​ച്ച് ചെ​ടി​ക​ളും കൊ​ണ്ടു​പോ​കു​ന്ന പ​തി​വു​ണ്ട്. അ​വ​ർ​ക്കും കു​റ​ച്ചു ചെ​ടി​ക​ൾ കൊ​ണ്ടു​പോ​യി കൊ​ടു​ത്തി​രു​ന്നു.

ഈ ​ചെ​ടി​ക​ൾ ന​ടു​ന്ന​തി​ന് കോ​ളെ​ജ് മു​റ്റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​വി​ടു​ത്തെ ചെ​ടി ചെ​ട്ടി​ക​ൾ കാ​ണു​ന്ന​ത്.. ടെ​റാ​ക്കോ​ട്ട നി​റ​മു​ള്ള ന​ല്ല ആ​ക​ർ​ഷ​ണീ​യ​മാ​യ ച​ട്ടി​ക​ൾ.. ക​ണ്ട​പ്പോ​ൾ എ​നി​ക്കൊ​രു ഇ​ഷ്ടം തോ​ന്നി. അ​തി​ൽ തൊ​ടാ​തെ ശ്ര​ദ്ധി​ച്ചാ​ണ് ന​ട​ന്ന​ത്. മ​ണ്ണി​ന്‍റെ ച​ട്ടി​യി​ൽ ത​ട്ടു​ക​യോ മ​റ്റോ ചെ​യ്താ​ൽ പൊ​ട്ടി​പ്പോ​കു​മ​ല്ലോ​യെ​ന്നാ​ണ് ക​രു​തി​യ​ത്. ഞാ​നി​ങ്ങ​നെ അ​ക​ന്ന് ന​ട​ക്കു​ന്ന​ത്, പ്രി​ൻ​സി​പ്പ​ൽ മു​റി​ക്കു​ള്ളി​ലി​രു​ന്നു കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ​ചെ​ടി ച​ട്ടി​യു​ടെ അ​ടു​ത്ത് എ​ത്തി​യി​ട്ട് അ​തി​ൽ മു​ട്ടാ​തി​രി​ക്കാ​ൻ വ​ള​ഞ്ഞ് പോ​കു​ന്ന എ​ന്നെ​യാ​ണ് അ​ദ്ദേ​ഹം ക​ണ്ട​ത്. അ​ത് ക​ണ്ടി​റ​ങ്ങി വ​ന്ന പ്രി​ൻ​സി​പ്പ​ൽ ചോ​ദി​ച്ചു.. എ​ന്തേ അ​വി​ടെ എ​ത്തി​യ​പ്പോ​ൾ ഒ​രു വ​ള​ഞ്ഞു​ന​ട​ക്ക​ലെ​ന്ന് ചോ​ദി​ച്ചു. ഞാ​ൻ പ​റ​ഞ്ഞു, അ​ല്ലാ.. കാ​ലോ മ​റ്റോ ത​ട്ടി ആ ​ച​ട്ടി പൊ​ട്ടി​ക്ക​ണ്ടെ​ന്നു ക​രു​തി. ഇ​തു കേ​ട്ട് അ​ദ്ദേ​ഹം ചി​രി​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഷ് അ​തൊ​ന്ന് പൊ​ട്ടി​ച്ചേ.. എ​ന്നാ​ണ് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞ​ത്. അ​ന്നേ​ര​മാ​ണ് അ​തൊ​ക്കെ​യും ട​യ​ർ ച​ട്ടി​ക​ളാ​ണെ​ന്നു മ​ന​സി​ലാ​യ​ത്.

ആ ​ട​യ​ർ ച​ട്ടി വേ​ണ​മെ​ങ്കി​ൽ കൊ​ണ്ടു​പോ​യ്ക്കോ​ളൂ.. എ​ന്നു പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.  പ​ക്ഷേ അ​തെ​നി​ക്ക് വേ​ണ്ട... പ​ക​രം  ഈ ​ട​യ​ർ ച​ട്ടി നി​ർ​മി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്നു പ​ഠി​പ്പി​ച്ചു ത​രാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ന്ന് എ​ന്‍റെ ആ​വ​ശ്യം ചി​രി​ച്ചു കേ​ട്ട പ്രി​ൻ​സി​പ്പി​ൽ കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം കു​റ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം വീ​ട്ടി​ൽ വ​ന്നു, ട​യ​ർ ച​ട്ടി​ക​ളു​ടെ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു ത​ന്നു. ട​യ​ർ കൃ​ഷി പ​ഠി​ച്ചെ​ടു​ത്തു. സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ പ​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​ച്ച​മു​ള​ക് കൃ​ഷി ന​ശി​ച്ചു പോ​യ​തോ​ടെ ട​യ​ർ കൃ​ഷി ചെ​യ്യാ​മെ​ന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ച​യാ​ത്തി​ലെ കൃ​ഷി ഓ​ഫി​സ​റാ​ണ് നി​ർ​ദേ​ശ​ങ്ങ​ളൊ​ക്കെ ന​ൽ​കി​യ​ത്. ട​യ​ർ കൃ​ഷി അ​ച്ച​ട​ക്ക​മു​ള്ള കൃ​ഷി​യാ​ണ്. പി​ന്നെ ട​യ​ർ കൃ​ഷി​ക്ക് മ​ണ്ണ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.

മ​ണ്ണ് ഇ​ടാ​ൻ ആ​രോ​ടും പ​റ​യാ​റു​മി​ല്ല. മ​ണ്ണ് ഒ​ഴി​വാ​ക്കി ച​കി​രി​ച്ചോ​റ്, മ​ണ്ണി​ര ക​മ്പോ​സ്റ്റ്, ചാ​ണ​ക​പ്പൊ​ടി ഇ​തു മൂ​ന്നു​മാ​ണ് ട​യ​റി​ലി​ടു​ന്ന​ത്. മ​ണ്ണ് ഉ​പ​യോ​ഗി​ക്കാ​ത്ത കൊ​ണ്ടു ത​ന്നെ മ​ണ്ണു കാ​ര​ണ​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളൊ​ന്നും ഇ​തി​നെ ബാ​ധി​ക്കാ​റി​ല്ല. കീ​ട​ങ്ങ​ളെ മാ​ത്രം ന​മ്മ​ൾ ഇ​ല്ലാ​താ​ക്കി​യാ​ൽ മ​തി. നി​ത്യേ​ന ശ്ര​ദ്ധി​ക്കു​ക​യാ​ണെ​ങ്കി​ൽ കീ​ട​ബാ​ധ ഉ​ണ്ടാ​കു​ക​യു​മി​ല്ല. ന​ല്ല ഹെ​ൽ​ത്തി പ്ലാ​ന്‍റാ​യി മാ​റും. മാ​ത്ര​മ​ല്ല ഒ​രു ട​യ​ർ കൃ​ഷി​യ്ക്ക് വേ​ണ്ട ച​ട്ടി​യാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി​യാ​ൽ പി​ന്നെ കു​റേ​ക്കാ​ലം അ​ത് ന​മു​ക്ക് ഉ​പ​യോ​ഗി​ക്കാം. എ​ളു​പ്പം കേ​ടു​വ​രി​ക​യി​ല്ല. വൃ​ത്തി​യാ​യി ത​ന്നെ ചെ​ടി​ക​ളെ ട​യ​റി​ൽ ന​ട്ട് പ​രി​പാ​ലി​ക്കാ​മെ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും ഇ​തി​ൽ ന​ടാ​മെ​ന്നു അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഭൂ​മി ഇ​ല്ലാ​ത്ത​വ​ർ​ക്കും ട​യ​ർ കൃ​ഷി ചെ​യ്യാം, സ്ഥ​ല​മി​ല്ലാ​ത്ത​വ​ർ​ക്ക് പ​ന്ത​ൽ പോ​ലെ ട​യ​ർ കൃ​ഷി ചെ​യ്യാം. അ​തും പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ട് ഈ ​ക​ർ​ഷ​ക​ൻ. സൈ​ക്കി​ൾ റിം ​ഉ​പ​യോ​ഗി​ച്ചാ​ണ് അ​ങ്ങ​നെ​യൊ​രു പ​ന്ത​ൽ കൃ​ഷി പ​രീ​ക്ഷി​ച്ച​തെ​ന്നു പ​റ​യു​ന്നു സു​രേ​ഷ്. വെ​ർ​ട്ടി​ക്ക​ലാ​യി സൈ​ക്കി​ളി​ന്‍റെ റിം ​ചേ​ർ​ത്തു​കെ​ട്ടി​യാ​ണ് ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ​ലി​യ ട​യ​റി​ന്‍റെ സ്പേ​സി​ലാ​ണ് ഈ ​സൈ​ക്കി​ൾ റിം ​നി​റു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​പ​ന്ത​ലി​ലൂ​ടെ കു​റേ​യേ​റെ പ​ച്ച​ക്ക​റി​ക​ൾ ന​ടാ​മെ​ന്ന​ത് സ്ഥ​ല​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് ഗു​ണം ചെ​യ്യും. ന​ട്ട ചെ​ടി അ​ത്ര പ​ച്ച​പ്പി​ടി​ക്കു​ന്നി​ല്ലെ​ന്നു ക​ണ്ടാ​ൽ വേ​ഗം വ​ലി​ച്ച് പ​റി​ച്ച് ക​ള​യാം. എ​ന്നി​ട്ട് വേ​റെ ന​ടാം. ഒ​രു പ​ണി​ക്കാ​ര​ന്‍റെ സ​ഹാ​യ​മോ അ​ധി​കം അ​ധ്വാ​ന​മോ വേ​ണ്ടി വ​രു​ന്നി​ല്ലെ​ന്ന​തും ഇ​തി​ന്‍റെ ഗു​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ട​യ​ർ കൃ​ഷി​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ‌ ഏ​റെ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.  

സ​ന്തോ​ഷം മാ​ത്ര​മ​ല്ല  വ​രു​മാ​ന​വും നേ​ടാം 

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ട​യ​ർ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ട​യ​ർ ച​ട്ടി നി​ർ​മി​ച്ച് നി​ർ​മി​ച്ച് എ​നി​ക്കി​പ്പോ ന​ല്ല സു​പ​രി​ചി​ത​മാ​യി. ഒ​രു ദി​വ​സം പ​ത്ത് ട​യ​ർ വ​രെ ച​ട്ടി​യാ​ക്കി​യെ​ടു​ക്കു​ന്നു​ണ്ട്. നി​ത്യേ​ന ചെ​യ്ത് ക​ണ്ണ​ട​ച്ച് ട​യ​ർ ച​ട്ടി നി​ർ​മി​ക്കാ​മെ​ന്നാ​യി.  എ​നി​ക്കാ​വ​ശ്യ​മാ​യ വ​രു​മാ​നം ട​യ​ർ കൃ​ഷി ന​ൽ​കു​ന്നു​ണ്ട്. പ​ച്ച​ക്ക​റി കൃ​ഷി​യെ​ക്കാ​ൾ വ​രു​മാ​നം ഈ ​ട​യ​ർ നി​ർ​മാ​ണ​ത്തി​ലൂ​ടെ​യാ​ണ് കി​ട്ടു​ന്ന​ത്.  ചെ​യ്തു ചെ​യ്തു ഞാ​നി​പ്പോ എ​ക്‌​സ്പേ​ർ​ട്ടാ​യെ​ന്നും സു​രേ​ഷ്.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട​യ​റു​ക​ൾ സു​ല​ഭ​മാ​ണ്.  റി​സോ​ൾ ചെ​യ്യു​ന്നി​ട​ത്ത് നി​ന്ന് കേ​ടു​വ​ന്ന ട​യ​റു​ക​ൾ കി​ട്ടും. പ​ത്ത് രൂ​പ​യ്ക്കാ​ണ് ആ​ദ്യ​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട​യ​ർ വാ​ങ്ങി​യി​രു​ന്ന​ത്. പി​ന്നെ അ​ത് കൂ​ടി കൂ​ടി ഇ​പ്പോ​ൾ അ​മ്പ​തി​ലെ​ത്തി. കേ​ടു​വ​ന്ന ട​യ​റു​ക​ൾ വെ​ട്ടി മ​നോ​ഹ​ര​മാ​ക്കി പ​ഴ​യ നൈ​ലോ​ൺ വ​യ​ലു​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ചാ​ണ് ട​യ​ർ പോ​ട്ടു​ക​ൾ ഒ​രു​ക്കു​ന്ന​ത്. ഇ​തി​ന് സ്കൂ​ട്ട​ർ മു​ത​ൽ ജെ​സി​ബി വ​രെ​യു​ള്ള​വ​യു​ടെ ട​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ട​യ​ർ ച​ട്ടി നി​ർ​മാ​ണ​ത്തി​ന് മെ​ഷീ​നു​ക​ളൊ​ന്നും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ൽ ഇ​തു ക​ത്തും. പി​ന്നെ അ​ടു​ത്ത വീ​ട്ടു​കാ​ർ​ക്ക് പോ​ലും പു​ക സ​ഹി​ക്കാ​ൻ പ​റ്റാ​ത്താ​കും. ക​ത്തി ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചെ​ടു​ക്കു​ക​യാ​ണ്. റോ​ഡി​ലോ​ടു​ന്ന ഭാ​ഗം അ​ക​ത്തേ​ക്ക് മാ​റ്റി​യെ​ടു​ക്കും. അ​ക​ഭാ​ഗം പു​റ​ത്തു​വ​രു​ന്ന ത​ര​ത്തി​ൽ ച​വി​ട്ടി​യെ​ടു​ക്കും. പി​ന്നെ ഈ ​ട​യ​റി​ന്‍റെ അ​രി​കു​ക​ൾ ഭം​ഗി​യാ​യി ആ​കൃ​തി​യൊ​പ്പി​ച്ചെ​ടു​ക്കും. ശേ​ഷം ട​യ​റു​ക​ൾ​ക്ക് നി​റം ന​ൽ​കും. ടെ​റാ​ക്കോ​ട്ട പെ​യി​ന്‍റാ​ണ് അ​ടി​ക്കു​ന്ന​ത്. ഇ​തി​ലേ​ക്കാ​ണ് ച​കി​രി​ച്ചോ​റും മ​ണ്ണി​ര​ക്ക​മ്പോ​സ്റ്റും ചാ​ണ​ക​പ്പൊ​ടി​യും ചേ​ർ​ക്കു​ന്ന​ത്. 

പ​രി​സ്ഥി​തി​യ്ക്ക് ദോ​ഷം വ​രു​ത്തി​ല്ല, ഭൂ​മി ഇ​ല്ലാ​ത്ത​വ​ർ​ക്കും ട​യ​ർ ച​ട്ടി​യി​ൽ കൃ​ഷി ചെ​യ്യാം.. ഇ​തൊ​ക്കെ ഈ ​ട​യ​ർ ച​ട്ടി​ക​ളു​ടെ ഗു​ണ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ ചി​ല ദോ​ഷ​ങ്ങ​ളു​മു​ണ്ട് ഈ ​ട​യ​ർ ച​ട്ടി​ക​ൾ​ക്ക്. ട​യ​ർ ച​ട്ടി​യി​ൽ ന​ടു​ന്ന ചെ​ടി​ക​ൾ​ക്ക് വേ​രു​റ​പ്പി​ച്ച് നി​ൽ​ക്കാ​നു​ള്ള ഒ​രു ബു​ദ്ധി​മു​ട്ടു​ണ്ട്. മ​ണ്ണി​ടാ​ത്ത​ത് കൊ​ണ്ടാ​ണ​ത്. ചാ​ണ​ക​പ്പൊ​ടി​യും ച​കി​രി​ച്ചോ​റു​മൊ​ക്കെ പോ​ലു​ള്ള ഫ്ലെ​ക്സി​ബി​ളാ​യി​ട്ടു​ള്ള സാ​ധ​ന​ങ്ങ​ള​ല്ലേ ട​യ​റി​ൽ നി​റ​യ്ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ചെ​ടി​ക്ക് വേ​രു​റ​പ്പി​ച്ച് ഉ​യ​ർ​ന്നു നി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കും.  ചെ​ടി​യ്ക്ക് ഒ​രു അ​ഡീ​ഷ​ണ​ൽ സ​പ്പോ​ർ​ട്ട് കൊ​ടു​ത്താ​ൽ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാം. ഇ​പ്പോ​ൾ ഓ​ർ​ണ​മെ​ന്‍റ​ൽ പ്ലാ​ന്‍റ​സ് ഒ​ക്കെ വ​യ്ക്കാ​വു​ന്ന തൂ​ക്കി​യി​ടാ​വു​ന്ന ട​യ​ർ ച​ട്ടി​യൊ​ക്കെ ഉ​ണ്ടാ​ക്കി​യെ​ടു​ത്തി​ട്ടു​ണ്ട്. അ​ക്വ​പോ​ണി​സ് ട​യ​റി​ൽ ത​ന്നെ ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ. ഒ​രു ജെ​സി​ബി​യു​ടെ ട​യ​റാ​ണി​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 

സു​രേ​ഷി​ന്‍റെ വീ​ട്ടി​ൽ 250 ട​യ​റി​ൽ കൃ​ഷി​യു​ണ്ട്. കു​ക്കും​മ്പ​റാ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. ട​യ​റി​ൽ പു​തി​ന​യും ന​ട്ടി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ വേ​റെ​യും കൃ​ഷി ഇ​ദ്ദേ​ഹം ചെ​യ്യു​ന്നു​ണ്ട്. ഈ ​കൃ​ഷി​യ്ക്കും ട​യ​ർ നി​ർ​മാ​ണ​ത്തി​നു​മൊ​ക്കെ കൂ​ട്ട് ഭാ​ര്യ മീ​ര​യാ​ണ്. കു​റേ​യാ​ളു​ക​ൾ​ക്ക് ട​യ​ർ കൃ​ഷി സൗ​ജ​ന്യ​മാ​യി പ​റ​ഞ്ഞും പ​ഠി​പ്പി​ച്ചും കൊ​ടു​ക്കു​ന്നു​ണ്ട്. പി​ന്നെ കൃ​ഷി അ​നു​യോ​ജ്യ​മാ​യ ട​യ​ർ ച​ട്ടി​ക​ൾ വി​ൽ​ക്കു​ന്നു​ണ്ട്, ന​ല്ല വി​ല​യും കി​ട്ടു​ന്നു​ണ്ട്.  മ​ണ്ണി​ന് പ​ക​ര​മി​ടു​ന്ന മി​ക്സ്ച്ച​ർ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കും. ചെ​ടി​ക​ളും ന​ൽ​കു​ന്നു​ണ്ട്. ട​യ​ർ ച​ട്ടി നി​ർ​മി​ക്കു​ന്ന​തും അ​തി​ലെ കൃ​ഷി കാ​ണാ​നു​മൊ​ക്കെ ഇ​വി​ടെ​യാ​ളു​ക​ൾ വ​രു​ന്നു​ണ്ടെ​ന്നും സു​രേ​ഷ്. വൈ​ഗ കാ​ർ​ഷി​ക പു​ര​സ്കാ​ര​വും ഇ​ദ്ദേ​ഹ​ത്തി​ന് കി​ട്ടി​യി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top