27
June 2019 - 10:21 am IST

Download Our Mobile App

Flash News
Archives

National

bengal-setback-mamata-banerjee-offer-resign

ബംഗാളിലെ തിരിച്ചടിയിൽ രാജി സന്നദ്ധത അറിയിച്ച് മമതാ ബാനർജി

Published:25 May 2019

തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ  പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായി തുടരാൻ താത്പര്യമില്ലെന്ന്​ തൃണമൂൽ കോൺഗ്രസ്​ നേതൃത്വത്തെ അറിയിച്ചു. എന്നാൽ താൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാ‍ർട്ടി ആവശ്യപ്പെടുന്നതെന്നും മമത പറഞ്ഞു.

കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാൻ തയ്യാറാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ  പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായി തുടരാൻ താത്പര്യമില്ലെന്ന്​ തൃണമൂൽ കോൺഗ്രസ്​ നേതൃത്വത്തെ അറിയിച്ചു. എന്നാൽ താൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാ‍ർട്ടി ആവശ്യപ്പെടുന്നതെന്നും മമത പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലായിരുന്നു മമതയുടെ പ്രതികരണം.

പദവിയും അധികാരവും താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനാൽ തന്നെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും താൻ പാർട്ടിയെ അറിയിച്ചു. പക്ഷെ പാർട്ടി തന്‍റെ ആവശ്യം നിരാകരിക്കുകയായിരുന്നു എന്നും മമത വ്യക്തമാക്കി. പണവും അധികാരവും ദുരുപയോഗം ചെയ്താണ് ബിജെപി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതിനുള്ള വ്യക്തമായ തെളിവുകൾ തന്‍റെ പക്കലുണ്ട്. മോദിയുടെ വിജയത്തിന് പിന്നിൽ വിദേശ ശക്തികൾ ഇടപെട്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.

ഇക്കഴിഞ്ഞ ലോക്​സഭാ തെരഞ്ഞെടുപ്പിൽ പശ്​ചിമ ബംഗാളിൽ ബി.ജെ.പി വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നു. 2014ൽ നേടിയ രണ്ടു സീറ്റിൽ നിന്നും ഇത്തവണ 18 ലോക്​സഭാ സീറ്റുകളിൽ വിജയിക്കാൻ ബി.ജെ.പിക്ക്​ സാധിച്ചു. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ 34 സീറ്റുകളിൽ തൃണമൂൽ വിജയിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top