24
August 2019 - 11:17 pm IST

Download Our Mobile App

Flash News
Archives

Market

samsung-lg-tv

സാം​സ​ങ്ങും എ​ല്‍ജി​യും ടെ​ലി​വി​ഷ​നു​ക​ളു​ടെ വി​ല കു​റ​യ്ക്കു​ന്നു

Published:26 May 2019

ലോ​ക​ക്ക​പ്പ് പ്ര​മാ​ണി​ച്ച് മെ​യ് അ​വ​സാ​ന​വും വി​ല​യി​ല്‍ 8000 രൂ​പ മു​ത​ല്‍ 15,000 രൂ​പ​വ​രെ കു​റ​വു​വ​രു​ത്തി. പ​ഴ​യ സ്റ്റോ​ക്കി​ന് എ​ല്‍ജി 3000 മു​ത​ല്‍ 7000 രൂ​പ​വ​രെ​യും സാം​സ​ങ് 3000 രൂ​പ മു​ത​ല്‍ 4000 രൂ​പ​വ​രെ​യും വി​ല​കു​റ​ച്ചി​ട്ടു​ണ്ട്.

മും​ബൈ: ചൈ​ന​യി​ൽ നി​ന്നു​ള്ള ബ്രാ​ന്‍ഡു​ക​ളു​മാ​യി മ​ത്സ​രി​ക്കാ​ന്‍ സാം​സ​ങും എ​ല്‍ജി​യും വ​ലി​യ സ്‌​ക്രീ​നു​ള്ള എ​ല്‍ഇ​ഡി ടെ​ലി​വി​ഷ​നു​ക​ളു​ടെ വി​ല കു​റ​യ്ക്കു​ന്നു. ദ​ക്ഷി​ണ കൊ​റി​യ​ന്‍ ക​മ്പ​നി​ക​ളാ​യ സാം​സ​ങും എ​ല്‍ജി​യും ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് 43 മു​ത​ല്‍ 55വ​രെ വ​ലി​പ്പ​മു​ള്ള ടെ​ലി​വി​ഷ​നു​ക​ളു​ടെ വി​ല​യി​ല്‍ 8-12 ശ​ത​മാ​നം വി​ല​കു​റ​ച്ചി​രു​ന്നു. ലോ​ക​ക്ക​പ്പ് പ്ര​മാ​ണി​ച്ച് മെ​യ് അ​വ​സാ​ന​വും വി​ല​യി​ല്‍ 8000 രൂ​പ മു​ത​ല്‍ 15,000 രൂ​പ​വ​രെ കു​റ​വു​വ​രു​ത്തി. പ​ഴ​യ സ്റ്റോ​ക്കി​ന് എ​ല്‍ജി 3000 മു​ത​ല്‍ 7000 രൂ​പ​വ​രെ​യും സാം​സ​ങ് 3000 രൂ​പ മു​ത​ല്‍ 4000 രൂ​പ​വ​രെ​യും വി​ല​കു​റ​ച്ചി​ട്ടു​ണ്ട്. 

വി​ല​ക്കി​ഴി​വി​നൊ​പ്പം അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കി വി​പ​ണി പി​ടി​ക്കാ​നാ​ണ് സാം​സ​ങി​ന്‍റെ ശ്ര​മം. ഇ​തി​നാ​യി പു​തി​യ സ്റ്റോ​ക്ക് ഉ​ട​നെ ഷോ​പ്പു​ക​ളി​ല്‍ എ​ത്തി​ക്കും. പ​ര​മാ​വ​ധി ചി​ല്ല​റ വി​ല​യി​ല്‍ സാം​സ​ങ് മാ​റ്റം​വ​രു​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​തേ​സ​മ​യം, പ​രോ​ക്ഷ​മാ​യി വി​ല​ക്കു​റ​വ് അ​നു​വ​ദി​ക്കാ​മെ​ന്നു​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ര്‍ദേ​ശ​മെ​ന്ന് പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ ശൃ​ഖ​ല​യു​ടെ പ്ര​തി​നി​ധി പ​റ​യു​ന്നു. സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ വി​പ​ണി​യി​ല്‍ ചൈ​നീ​സ് ആ​ധി​പ​ത്യം വ​ന്ന​പ്പോ​ള്‍ സ്വീ​ക​രി​ച്ച വി​ല്പ​ന ത​ന്ത്രം​ത​ന്നെ​യാ​ണി​ത്. ഷ​വോ​മി, ടി​സി​എ​ല്‍, തോം​സ​ണ്‍, ബി​പി​എ​ല്‍ തു​ട​ങ്ങി​യ ബ്രാ​ന്‍ഡു​ക​ളി​ല്‍നി​ന്നാ​ണ് പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ള്‍ക്ക് ഭീ​ഷ​ണി​യു​ള്ള​ത്. 

43 ഇ​ഞ്ച് ടി​വി​യു​ടെ വി​ല 2018 ജ​നു​വ​രി​യി​ല്‍ 68,000-75,000 നി​ല​വാ​ര​ത്തി​ലാ​യി​രു​ന്നു. 2018 ഒ​ക്റ്റോ​ബ​ര്‍ ആ​യ​പ്പോ​ഴേ​യ്ക്കും ഇ​ത് 53,000-58,000 നി​ല​വാ​ര​ത്തി​ലാ​യി. എ​ന്നാ​ല്‍ 2019 മെ​യ് ആ​യ​പ്പോ​ഴേ​യ്ക്കും 42,000-44,000 നി​ല​വാ​ര​ത്തി​ലേ​യ്ക്ക് താ​ഴു​ക​യും ചെ​യ്തു.  ഓ​ണ്‍ലൈ​നി​ലൂ​ടെ മാ​ത്രം വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഷ​വോ​മി, ടി​സി​എ​ല്‍, തോം​സ​ണ്‍ തു​ട​ങ്ങി​യ ബ്രാ​ന്‍ഡു​ക​ള്‍ 43 ഇ​ഞ്ച് യു​എ​ച്ച്ഡി ടി​വി​ക്ക് 23,999 മു​ത​ല്‍ 29,499 രൂ​പ​വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. 55 ഇ​ഞ്ചി​നാ​ക​ട്ടെ 33,999-56799 രൂ​പ​യു​മാ​ണ് വി​ല. 


വാർത്തകൾ

Sign up for Newsletter



top