ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:25 May 2019
ന്യൂഡൽഹി: രാജ്യത്തെ ഒന്നാം നമ്പർ സ്മാർട്ട്ഫോണ് ബ്രാൻഡ് ഷവോമി, റെഡ്മി നോട്ട് 7 എസ് വിപണിയിൽ അവതരിപ്പിച്ചു. നോട്ട് 7നെ പിന്തുടർന്നാണ് പുതിയ മോഡലിന്റെ അവതരണം. ക്വാൽക്കം സ്നാപ്ഡ്രാഗണ് 660 എഐഇ ക്രിയോ പ്രോസസിങ്ങിലാണ് റെഡ്മി നോട്ട് 7 എസ് പ്രവർത്തിക്കുന്നത്. 48 എംപി കാമറയുണ്ട്. എംഐയുഇയുടെ എഐ സീൻ ഡിറ്റക്ഷൻ, എഐ ഫേസ് അണ്ലോക്കിനൊപ്പം എഐ പോർട്രെയിറ്റ് എന്നിവ കാമറയുടെ പ്രത്യേകതകളിൽപ്പെടുന്നു. ഫോണിൽ 5 എംപി ഡെപ്ത് സെൻസറുമുണ്ട്.
റെഡ്മി നോട്ട് 7 എസിന്റെ 3 ജിബി + 32 ജിബി പതിപ്പിന് 10,999 രൂപയും 4 ജിബി + 64 ജിബി പതിപ്പിന് 12,999 രൂപയുമാണ് വില. സഫയർ ബ്ലൂ, റൂബി റെഡ്, ഒണിക്സ് ബ്ലാക്ക് നിറങ്ങളിൽ ഫോണ് ലഭിക്കും. എംഐ ഡോട്ട് കോം, ഫ്ളിപ്കാർട്ട്, ഹോംസ് എന്നിവയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഓഫ്ലൈൻ സ്റ്റോറുകളിലും റെഡ്മി നോട്ട് 7 എസ് വാങ്ങാം.