23
September 2019 - 8:23 am IST

Download Our Mobile App

Flash News
Archives

Updates

go-sport-sports-store

ഗോ ​സ്പോ​ര്‍ട്ടി​ന്‍റെ പ്ര​ഥ​മ സ്പോ​ര്‍ട്സ് സൂ​പ്പ​ര്‍സ്റ്റോ​ര്‍ മും​ബൈ​യി​ല്‍ തു​റ​ന്നു

Published:25 May 2019

14,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർണ​മു​ള്ള വി​ശാ​ല​മാ​യ ഔട്ട്‌ലെറ്റി​ല്‍ സ്പോ​ര്‍ട്സ്, ഫി​റ്റ്ന​സ് മേ​ഖ​ല​യി​ലെ 70 ല്‍പ്പ​രം ലോ​കോ​ത്ത​ര ബ്രാൻഡുക​ള്‍ ല​ഭ്യ​മാ​ണ്.

മും​ബൈ: ലോ​കോ​ത്ത​ര സ്പോ​ര്‍ട്സ്, ഫി​റ്റ്നെ​സ് ബ്രാ​ന്‍റു​ക​ള്‍ ഒ​രു കൂ​ര​യ്ക്ക് കീ​ഴി​ല്‍ ല​ഭ്യ​മാ​കു​ന്ന, "ഗോ ​സ്പോ​ര്‍ട്ടി'​ന്‍റെ രാ​ജ്യ​ത്തെ പ്ര​ഥ​മ സ്പോ​ര്‍ട്സ് സൂ​പ്പ​ര്‍സ്റ്റോ​ര്‍ മും​ബൈ​യി​ല്‍ തു​റ​ന്നു. റീ​ട്ടെ​യ്ല്‍ രം​ഗ​ത്തെ വ​മ്പ​ന്മാ​രാ​യ ടേ​ബി​ള്‍സ് ആ​ണ് ഗോ ​സ്പോ​ര്‍ട്ടി​ന്‍റെ ഔ​ട്ട്ല​റ്റ് ന​വി മും​ബൈ​യി​ലെ സീ​വു​ഡ്സ് ഗ്രാ​ന്‍റ് സെ​ന്‍ട്ര​ല്‍ മാ​ളി​ല്‍ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. മും​ബൈ ഇ​ന്ത്യ​ന്‍സ് താ​ര​ങ്ങ​ളാ​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും ആ​ദി​ത്യ താ​രെ​യും ചേ​ര്‍ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

14,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണമു​ള്ള വി​ശാ​ല​മാ​യ ഔ​ട്ട്ല​റ്റി​ല്‍ സ്പോ​ര്‍ട്സ്, ഫി​റ്റ്ന​സ് മേ​ഖ​ല​യി​ലെ 70 ല്‍പ്പ​രം ലോ​കോ​ത്ത​ര ബ്രാ​ന്‍റു​ക​ള്‍ ല​ഭ്യ​മാ​ണ്.  "കാ​യി​ക​രം​ഗം ന​മ്മു​ടെ രാ​ജ്യ​ത്തി​ന് ന​ല്‍കു​ന്ന വി​ല​പ്പെ​ട്ട നേ​ട്ട​ങ്ങ​ളെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞാ​ണ് ഞ​ങ്ങ​ള്‍ ഗോ ​സ്പോ​ര്‍ട്ടി​നെ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. യു​വ​കാ​യി​ക പ്ര​തി​ഭ​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി കാ​യി​ക സ്വ​പ്ന​ങ്ങ​ള്‍ക്ക് ചി​റ​കു​ക​ള്‍ ന​ല്‍കേ​ണ്ട​തു​ണ്ട്. ഈ ​ഔ​ട്ട്ലെ​റ്റ് വ​ഴി എ​ല്ലാ ഇ​ന്ത്യ​ക്കാ​രേ​യും സ്പോ​ര്‍ട്സി​ലൂ​ടെ ഒ​രു​മി​പ്പി​ച്ച്, കാ​യി​ക മേ​ഖ​ല​യി​ല്‍ നേ​ട്ടം കൊ​യ്യാ​നും ആ​രോ​ഗ്യ​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മു​ള്ള ജീ​വി​തം പ്ര​ദാ​നം ചെ​യ്യാ​നു​മാ​ണ് ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്, ' ടേ​ബി​ള്‍സ് എം.​ഡി അ​ദീ​ബ് അ​ഹ​മ​ദ് പ​റ​ഞ്ഞു. ബം​ഗ്ലൂ​രു​വി​ലും മ​റ്റ് മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലും ഗോ ​സ്പോ​ര്‍ട്ട് സ്റ്റോ​റു​ക​ള്‍ വൈ​കാ​തെ തു​ട​ങ്ങും.

"ഇ​ന്ത്യ പോ​ലെ വ​ന്‍ വ​ള​ര്‍ച്ച​യു​ള്ള ഒ​രു മാ​ര്‍ക്ക​റ്റി​ലേ​ക്ക് വ​രാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ ഞ​ങ്ങ​ള്‍ക്ക് സ​ന്തോ​ഷ​മു​ണ്ട്. 100 കോ​ടി​യി​ലേ​റെ ആ​ളു​ക​ളും അ​തി​ല്‍ ഭൂ​രി​ഭാ​ഗം യു​വ​ജ​ന​ങ്ങ​ളും പ്ര​ബ​ല​മാ​യ മ​ധ്യ​വ​ര്‍ഗ്ഗ​വു​മു​ള്‍പ്പെ​ടു​ന്ന ഇ​ന്ത്യ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട മേ​ഖ​ല​യാ​ണ്. സ്പോ​ര്‍ട്സി​നെ വി​കാ​ര​മാ​യി കാ​ണു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​തീ​ക്ഷ​ക​ളെ ഞ​ങ്ങ​ള്‍ പൂ​ര്‍ണ്ണ​മാ​യി തൃ​പ്തി​പ്പെ​ടു​ത്തും,'- ഗോ ​സ്പോ​ര്‍ട്ടി​ന്‍റെ ഫ്രാ​ഞ്ചൈ​സി ഡ​യ​റ​ക്റ്റ​ര്‍ (ഫ്രാ​ന്‍സ്, അ​ന്ത​ര്‍ദേ​ശീ​യം) സാ​മു​വ​ല്‍ ജോ​ഡെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്പോ​ര്‍ട്സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണ​നം ചെ​യ്യു​ക എ​ന്ന​തി​ലു​പ​രി കാ​യി​ക പ്രേ​മി​ക​ള്‍, കാ​യി​ക​താ​ര​ങ്ങ​ള്‍, കാ​യി​ക വി​ദ​ഗ്ധ​ര്‍, സ്പോ​ര്‍ട്സ് ബ്രാ​ന്‍റു​ക​ള്‍ എ​ന്നി​വ​രെ നി​ര​ന്ത​രം കോ​ര്‍ത്തി​ണ​ക്കു​ന്ന ക​ണ്ണി​യാ​ണ് ഗോ ​സ്പോ​ര്‍ട്ട്. സ്പോ​ര്‍ട്സ് വ​സ്ത്ര​ങ്ങ​ള്‍, ഷൂ​സ്, അ​പ്പാ​ര​ല്‍സ്, കാ​യി​ക, ഫി​റ്റ്നെ​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ മു​ത​ല്‍ സൈ​ക്ലി​ങ്, ട്രെ​ക്കി​ങ്, നീ​ന്ത​ല്‍ തു​ട​ങ്ങി​യ​വ​ക്കു​ള്ള, വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലേ​യും ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ലേ​യും എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും ഗോ ​സ്പോ​ര്‍ട്ടി​ല്‍ ല​ഭ്യ​മാ​ണ്. ഒ​രാ​ളു​ടെ റ​ണ്‍ ഗെ​യ്റ്റ് നി​ര്‍ണ​യം ന​ട​ത്തി അ​യാ​ള്‍ക്ക് വേ​ണ്ട ഷൂ​സും മ​റ്റും തെ​ര​ഞ്ഞെ​ടു​ക്ക​ല്‍, ടെ​ന്നീ​സ് റാ​ക്ക​റ്റി​ന്‍റെ ക​മ്പി​ക​ള്‍ ന​ന്നാ​ക്ക​ല്‍, സൈ​ക്കി​ള്‍ വ​ര്‍ക്ക്ഷോ​പ്പ്, വ്യ​ക്തി​ഗ​ത ജേ​ഴ്സി​ക​ളു​ടെ നി​ര്‍മ്മാ​ണം എ​ന്നി​വ​യും സൂ​പ്പ​ര്‍സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്. 

ടേ​ബി​ള്‍സ്

മു​ന്‍നി​ര റീ​ട്ടേ​യ്‌ൽ ഗ്രൂ​പ്പാ​യ ടേ​ബി​ള്‍സാ​ണ് ഫു​ഡ് & ബി​വ്റ​ജ​സ്, ടോ​യ്സ്, ലൈ​ഫ് സ്റ്റൈ​ല്‍, അ​പ്പാ​ര​ല്‍ രം​ഗ​ത്തെ ആ​ഗോ​ള പ്ര​ശ​സ്ത ബ്രാ​ന്‍റു​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. സ്പ്രിം​ഗ്ഫീ​ല്‍ഡ്, വി​മ​ന്‍സ് സീ​ക്ര​ട്ട്, ബി​ല്‍ഡ്-​എ-​ബെ​യ​ര്‍, ടോ​യ്സ് ആ​ര്‍ അ​സ്, ബേ​ബീ​സ് ആ​ര്‍ അ​സ് എ​ന്നി​വ ഇ​ത്ത​ര​ത്തി​ല്‍ ചി​ല ബ്രാ​ന്‍റു​ക​ളാ​ണ്. ലൈ​ഫ്സ്റ്റൈ​ല്‍ ബ്രാ​ന്‍റാ​യ യോ​യോ​സൊ​യു​ടെ സ്റ്റോ​റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തും ടേ​ബി​ള്‍സാ​യി​രി​ക്കും. ഫു​ഡ് & ബ​വ്റ​ജ​സ് രം​ഗ​ത്ത് കോ​ള്‍ഡ് സ്റ്റോ​ണ്‍ ക്രീ​മ​റി, ഗാ​ലി​റ്റോ​സ് എ​ന്നി​വ​യു​ടെ ഫ്രാ​ഞ്ചൈ​സി ഉ​ട​മ​സ്ഥ​ത​ക്ക് പു​റ​മെ സ്വ​ന്തം ബ്രാ​ന്‍റാ​യ ബ്ലൂം​സ് ബെ​റീ​സും ടേ​ബി​ള്‍സ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ലോ​ക​മൊ​ട്ടാ​കെ 60 ഔ​ട്ട്ല​റ്റു​ക​ള്‍ ന​ട​ത്തു​ന്ന ഗ്രൂ​പ്പ് 2020 ഓ​ടെ ഇ​ത് 300 ആ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 

ഗോ ​സ്പോ​ര്‍ട്ട്

സ്പോ​ര്‍ട്സ് വ​സ്ത്ര​ങ്ങ​ള്‍, ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഫി​റ്റ്നെ​സ്, ലൈ​ഫ്സ്റ്റൈ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ലോ​ക​ത്തി​ലെ മു​ന്‍നി​ര നി​ർ​മാ​താ​ക്ക​ളാ​ണ് ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ ഗോ ​സ്പോ​ര്‍ട്ട്. ഫ്രാ​ന്‍സി​ല്‍ 108 സ്റ്റോ​റു​ക​ളും 19 അ​നു​ബ​ന്ധ സ്റ്റോ​റു​ക​ളു​മു​ള്ള ക​മ്പ​നി​ക്ക് ഇ​ന്ത്യ​യ​ട​ക്കം ലോ​ക​വ്യാ​പ​ക​മാ​യി 30 റീ​ട്ടേ​ല്‍ ശൃം​ഖ​ല​ക​ളു​മു​ണ്ട്.  


വാർത്തകൾ

Sign up for Newslettertop