16
June 2019 - 12:09 pm IST

Download Our Mobile App

Flash News
Archives

Analysis

facebook-new

ജ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി ഫെ​യ്സ്ബു​ക്കി​ന് മു​ന്നി​ൽ അ​പേ​ക്ഷ​ക​ൾ കൂടുന്നു

Published:25 May 2019

അ​മെ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​മാ​ണ് ഫെ​യ്സ്ബു​ക്കി​ന് മു​ന്നി​ൽ ഏ​റ്റ​വു​മ​ധി​കം അ​പേ​ക്ഷ​ക​ൾ വ​ച്ച​ത്. ഇ​ന്ത്യ ര​ണ്ടാ​മ​തു​ണ്ട്. ബ്രി​ട്ട​ൻ, ജ​ർ​മ്മ​നി, ഫ്രാ​ൻ​സ് എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യ്ക്ക് പി​ന്നി​ലു​ള്ള​ത്.

ന്യൂ​ഡ​ൽ​ഹി: സ്വ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രു​ക​ൾ ഫെ​യ്സ്ബു​ക്കി​ന് സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം  വ​ർ​ധി​ക്കു​ന്നു. ഫെ​യ്സ്ബു​ക്ക് അ​ധി​കൃ​ത​ർ ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടു. 2018ന്‍റെ ര​ണ്ടാം​പ​കു​തി​യി​ൽ 1.10 ല​ക്ഷം അ​പേ​ക്ഷ​ക​ളാ​ണ് ആ​ഗോ​ള ത​ല​ത്തി​ൽ ഫെ​യ്സ്ബു​ക്കി​ന് ല​ഭി​ച്ച​ത്. ആ​ദ്യ​പ​കു​തി​യി​ലെ 1.03 ല​ക്ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഏ​ഴു ശ​ത​മാ​നം അ​ധി​കം. 

അ​മെ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​മാ​ണ് ഫെ​യ്സ്ബു​ക്കി​ന് മു​ന്നി​ൽ ഏ​റ്റ​വു​മ​ധി​കം അ​പേ​ക്ഷ​ക​ൾ വ​ച്ച​ത്. ഇ​ന്ത്യ ര​ണ്ടാ​മ​തു​ണ്ട്. ബ്രി​ട്ട​ൻ, ജ​ർ​മ്മ​നി, ഫ്രാ​ൻ​സ് എ​ന്നി​വ​യാ​ണ്  ഇ​ന്ത്യ​യ്ക്ക് പി​ന്നി​ലു​ള്ള​ത്. ഓ​രോ രാ​ജ്യ​ങ്ങ​ളു​ടെ​യും നി​യ​മ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫേ​സ്‌​ബു​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന 'ക​ണ്ട​ന്‍റു​ക​ളു​ടെ" എ​ണ്ണം 15,337ൽ ​നി​ന്ന് 35,972 എ​ന്ന​തി​ലേ​ക്ക് വ​ർ​ധി​ച്ചു,  135 ശ​ത​മാ​നം കൂ​ടു​ത​ൽ. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഒ​രു വി​ധി​യെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ മാ​ത്രം 16,600 ക​ണ്ട​ന്‍റു​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ടു. ഇ​ന്‍റ​ർ​നെ​റ്റ് ത​ക​രാ​ർ​മൂ​ലം 2018ന്‍റെ ര​ണ്ടാം​പ​കു​തി​യി​ൽ ഇ​ന്ത്യ​യ​ട​ക്കം ഒ​മ്പ​തു രാ​ജ്യ​ങ്ങ​ളി​ലാ​യി 53 ത​വ​ണ ഫെ​യ്സ്ബു​ക്ക് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തി​ൽ 85 ശ​ത​മാ​ന​വും സം​ഭ​വി​ച്ച​ത് ഇ​ന്ത്യ​യി​ലാ​ണെ​ന്ന​തും വ്യ​ക്ത​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top