27
June 2019 - 10:29 am IST

Download Our Mobile App

Flash News
Archives

Updates

airlines

ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്രി​ക​രു​ടെ എ​ണ്ണം ഇ​ടി​യു​ന്നു

Published:25 May 2019

മ​റ്റൊ​രു പ്ര​മു​ഖ ക​മ്പ​നി​യാ​യ സ്പൈ​സ് ജെ​റ്റ് ബോ​യി​ങ് 737 മാ​ക്‌​സ് വി​മാ​ന​ങ്ങ​ളു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച​തും വ്യോ​മ​യാ​ത്രി​ക​രു​ടെ എ​ണ്ണം താ​ഴേ​ക്കു​പോ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ന്യൂ​ഡ​ൽ​ഹി: ജെ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ പ​ത​നം രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തെ ബാ​ധി​ക്കു​ന്നു. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യി ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ടി​വു​ണ്ടാ​യി. ഏ​പ്രി​ലി​ൽ 1.09 കോ​ടി പേ​രാ​ണ് വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​ത്. മു​ൻ​വ​ർ​ഷം സ​മാ​ന മാ​സ​ത്തെ 1.15 കോ​ടി​യെ അ​പേ​ക്ഷി​ച്ച് 4.5 ശ​ത​മാ​നം കു​റ​വ്.

ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ഏ​പ്രി​ൽ 17ന് ​ജെ​റ്റ് എ​യ​ർ​വേ​യ്സ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് മു​ൻ​പ് വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണ​വും ജെ​റ്റ് കു​ത്ത​നെ കു​റ​ച്ചി​രു​ന്നു. മ​റ്റൊ​രു പ്ര​മു​ഖ ക​മ്പ​നി​യാ​യ സ്പൈ​സ് ജെ​റ്റ് ബോ​യി​ങ് 737 മാ​ക്‌​സ് വി​മാ​ന​ങ്ങ​ളു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച​തും വ്യോ​മ​യാ​ത്രി​ക​രു​ടെ എ​ണ്ണം താ​ഴേ​ക്കു​പോ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ർ​ന്ന് ഡി​ജി​സി​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ബോ​യി​ങ് 737 മാ​ക്‌​സി​നെ ഒ​ഴി​വാ​ക്കാ​ൻ സ്പൈ​സ് ജെ​റ്റ് തീ​രു​മാ​നി​ച്ച​ത്. ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​നി​ട​യാ​ക്കി.

 ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച കൈ​വ​രി​ച്ചു​വ​ന്ന രാ​ജ്യ​മാ​യി​രു​ന്നു ഇ​ന്ത്യ. 2014 സെ​പ്‌​റ്റം​ബ​ർ മു​ത​ൽ 2018 ഡി​സം​ബ​ർ വ​രെ എ​ല്ലാ മാ​സ​ങ്ങ​ളി​ലും യാ​ത്രി​ക​രു​ടെ എ​ണ്ണം ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​ർ​ന്നു. ചി​ല മാ​സ​ങ്ങ​ളി​ൽ വ​ള​ർ​ച്ചാ​നി​ര​ക്ക് 29 ശ​ത​മാ​നം വ​രെ​യു​മെ​ത്തി. എ​ന്നാ​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലും ഫെ​ബ്രു​വ​രി​യി​ലും നി​ർ​ജീ​വ​മാ​യി​രു​ന്നു വ​ള​ർ​ച്ച. മാ​ർ​ച്ചി​ലെ വ​ള​ർ​ച്ച 0.14 ശ​ത​മാ​നം മാ​ത്ര​മെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top