27
June 2019 - 9:59 am IST

Download Our Mobile App

Flash News
Archives

Kerala

nagampadam-bridge

ഇ​നി​യി​ല്ല, നാ​ഗ​മ്പ​ടം മേ​ൽ​പ്പാ​ലം

Published:25 May 2019

# ബി​നീ​ഷ് മ​ള്ളൂ​ശേ​രി

വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​ദ്യു​തി ലൈ​ന്‍ ഓ​ഫ് ചെ​യ്ത ശേ​ഷ​മാ​ണു പാ​ലം പൊ​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. പാ​ല​ത്തി​ന്‍റെ ക​മാ​ന​ങ്ങ​ളാ​ണ് ആ​ദ്യം അ​റു​ത്തു മാ​റ്റി​യ​ത്. ക​മാ​ന​ങ്ങ​ളു​ടെ തൂ​ണു​ക​ൾ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചു മു​റി​ച്ചു നീ​ക്കി.

കോ​ട്ട​യം: പ്രി​യേ, എ​ന്‍റെ സ്നേ​ഹം 'നാ​ഗ​മ്പ​ടം മേ​ൽ​പ്പാ​ലം' പോ​ലെ ദൃ​ഢ​മാ​ണ്... സ​മീ​പ​കാ​ല​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ട്രോ​ൾ. ബോം​ബു വ​ച്ചി​ട്ടും ത​ക​രാ​ത്ത നാ​ഗ​മ്പ​ടം മേ​ൽ​പ്പാ​ലം അ​ദ്ഭു​ത​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്. ഇ​നി​യ​തി​ല്ല. കോ​ട്ട​യം വ​ഴി​യു​ള്ള റെ​യ്‌​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മേ​ൽ​പ്പാ​ലം അ​റു​ത്തു നീ​ക്കി.

500 , 300 ട​ൺ ശേ​ഷി​യു​ള്ള ര​ണ്ടു ക്രെ​യ്‌​നു​ക​ള്‍ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും പ്ര​വ​ര്‍ത്തി​പ്പി​ച്ചാ​ണു ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​ദ്യു​തി ലൈ​ന്‍ ഓ​ഫ് ചെ​യ്ത ശേ​ഷ​മാ​ണു പാ​ലം പൊ​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. പാ​ല​ത്തി​ന്‍റെ ക​മാ​ന​ങ്ങ​ളാ​ണ് ആ​ദ്യം അ​റു​ത്തു മാ​റ്റി​യ​ത്. ക​മാ​ന​ങ്ങ​ളു​ടെ തൂ​ണു​ക​ൾ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചു മു​റി​ച്ചു നീ​ക്കി. തു​ട​ര്‍ന്ന് തു​ട​ർ​ന്ന് ക്രെ​യ്ന്‍ ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍ത്തി എ​ടു​ത്തു.  പൊ​ളി​ക്കു​മ്പോ​ള്‍ പാ​ല​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ താ​ഴേ​ക്ക് അ​ട​ര്‍ന്നു വീ​ഴാ​തി​രി​ക്കാ​ന്‍ ഇ​രു​മ്പ് ബ്ലോ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ താ​ങ്ങി നി​ര്‍ത്തി​യി​രു​ന്നു. 

വെ​ള്ളി​യാ​ഴ്ച അ​ര്‍ധ​രാ​ത്രി മു​ത​ല്‍ ശ​നി അ​ര്‍ധ​രാ​ത്രി വ​രെ കോ​ട്ട​യം വ​ഴി​യു​ള്ള ട്രെ​യ്ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. 21 പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളും അ​ഞ്ച് എ​ക്‌​സ്പ്ര​സ് ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി. ദീ​ര്‍ഘ​ദൂ​ര ട്രെ​യി​നു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി ത​രി​ച്ചു​വി​ട്ടു. നേ​ര​ത്തെ ബോം​ബ് ഉ​പ​യോ​ഗി​ച്ച്‌ പാ​ലം ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​തേ ക​മ്പ​നി ത​ന്നെ​യാ​ണ് ഇ​ന്ന​ലെ പാ​ലം മു​റി​ച്ചു​നീ​ക്കി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top