27
June 2019 - 9:42 am IST

Download Our Mobile App

Flash News
Archives

Kerala

palakkad-midical-college

പാ​ല​ക്കാ​ട് മെ​ഡി. കോ​ളെ​ജി​ന് എം​സി​ഐ അം​ഗീ​കാ​രം

Published:25 May 2019

എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്പോ​ള്‍ ഹോ​സ്റ്റ​ല്‍ കെ​ട്ടി​ടം, അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചി​രു​ന്നി​ല്ല. കൃ​ത്യ​മാ​യ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ഇ​ല്ലാ​തെ പ്ര​വൃ​ത്തി​ക​ള്‍ക്ക് അ​നു​മ​തി ന​ല്‍കി​യ​തും ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നി​യ​മ​ന​ത്തി​ല്‍ നേ​രി​ട്ട ത​ട​സ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. 

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ന് മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ ഒ​ഫ് ഇ​ന്ത്യ​യു​ടെ സ്ഥി​രാം​ഗീ​കാ​രം ല​ഭ്യ​മാ​യ​ത് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​ണെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ന്‍ പ​റ​ഞ്ഞു. 2014-15 ലാ​ണ് പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​രം​ഭി​ച്ച​ത്. ആ ​വ​ര്‍ഷം ത​ന്നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യ​ലെ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ആ​ദ്യ​ബാ​ച്ച് പ്ര​വേ​ശ​ന​വും ന​ട​ന്നു.

എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്പോ​ള്‍ ഹോ​സ്റ്റ​ല്‍ കെ​ട്ടി​ടം, അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചി​രു​ന്നി​ല്ല. കൃ​ത്യ​മാ​യ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ഇ​ല്ലാ​തെ പ്ര​വൃ​ത്തി​ക​ള്‍ക്ക് അ​നു​മ​തി ന​ല്‍കി​യ​തും ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നി​യ​മ​ന​ത്തി​ല്‍ നേ​രി​ട്ട ത​ട​സ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. 

മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ഇ​ന്ത്യ വ​ര്‍ഷാ​വ​ര്‍ഷം പ​രി​ശോ​ധ​ന ന​ട​ത്തി താ​ത്കാ​ലി​ക അം​ഗീ​കാ​രം ന​ല്‍കു​ന്ന സ്ഥി​തി​യാ​ണ് ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ഉ​ട​ന്‍ ത​ന്നെ പ്ര​വൃ​ത്തി​ക​ളെ​ല്ലാം വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തി​നും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​പ്പോ​ള്‍ 297 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചു.

അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് (14.88 കോ​ടി), പെ​ണ്‍കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ല്‍ (12.03 കോ​ടി), ആ​ണ്‍കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ല്‍ (11.95 കോ​ടി) അ​ണ്ട​ര്‍ഗ്രൗ​ണ്ട് വാ​ട്ട​ര്‍ ടാ​ങ്ക് (5.09 കോ​ടി) എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് മെ​യി​ന്‍ ബ്ലോ​ക്കി​ന്‍റെ പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ന് ഇ​പ്പോ​ള്‍ സ്ഥി​രാം​ഗീ​കാ​രം ല​ഭ്യ​മാ​യ​ത് വ​ലി​യൊ​രു നേ​ട്ട​മാ​ണെ​ന്നും പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പൊ​തു​ജ​ന ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്തും ജ​ന​ങ്ങ​ള്‍ക്ക് ആ​തു​ര​ശു​ശ്രൂ​ഷാ സേ​വ​ന രം​ഗ​ത്തും വ​ലി​യ തോ​തി​ലു​ള്ള നേ​ട്ട​മാ​ണ് കൈ​വ​രു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു. 


വാർത്തകൾ

Sign up for Newsletter



top