23
September 2019 - 8:54 am IST

Download Our Mobile App

Flash News
Archives

Other news

french-open-tennis-2019

റാ​ഫ​യും ദ്യോ​ക്കോ​യും റ​ഡാ​റി​ൽ ; ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സി​ന് ഇ​ന്നു തു​ട​ക്കം

Published:25 May 2019

ഫ്ര​ഞ്ച് ഓ​പ്പ​ൺ ജ​യി​ച്ചാ​ൽ തു​ട​ർ​ച്ച​യാ​യ നാ​ലു ഗ്രാ​ൻ​ഡ് സ്ലാം ​എ​ന്ന പെ​രു​മ ദ്യോ​ക്കോ​യെ തേ​ടി​യെ​ത്തും. ക​രി​യ​റി​ൽ നാ​ലു ഗ്രാ​ൻ​ഡ്സ്ലാ​മു​ക​ളും ര​ണ്ടു ത​വ​ണ കൈ​വ​ശം​വെ​യ്ക്കു​ക​യെ​ന്ന അ​പൂ​ർ​വ​ത​യും ദ്യോ​ക്കോ​യ്ക്ക് സ്വ​ന്ത​മാ​കും.

പാ​രീ​സ്: സീ​സ​ണി​ലെ ര​ണ്ടാം ഗ്രാ​ൻ​ഡ്സ്ലാ​മാ​യ ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സി​ന് ഇ​ന്നു തു​ട​ക്കം. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ദ്യോ​ക്കോ​വി​ച്ച്, ക്ലേ ​കോ​ർ​ട്ടി​ലെ ച​ക്ര​വ​ർ​ത്തി സ്പെ​യ്നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ൽ, സ്വി​സ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​ർ എ​ന്നി​വ​ർ ഇ​ക്കു​റി കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ മു​ൻ​പ​ന്തി​യി​ലു​ണ്ട്. റൊ​ളാ​ങ് ഗൊ​രോ​സി​ൽ പ​തി​നൊ​ന്ന് കി​രീ​ട​ങ്ങ​ൾ കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ ന​ദാ​ലി​ലാ​ണ് ഏ​വ​രു​ടെ​യും ക​ണ്ണ്.  2018 വിം​ബി​ൾ​ഡ​ണും യു​എ​സ് ഓ​പ്പ​ണും ഈ ​വ​ർ​ഷം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണും ജ​യി​ച്ച ദ്യോ​ക്കോ​യെ​യും പാ​രീ​സി​ൽ ച​രി​ത്ര നേ​ട്ടം കാ​ത്തി​രി​ക്കു​ന്നു​ണ്ട്.

ഫ്ര​ഞ്ച് ഓ​പ്പ​ൺ ജ​യി​ച്ചാ​ൽ തു​ട​ർ​ച്ച​യാ​യ നാ​ലു ഗ്രാ​ൻ​ഡ് സ്ലാം ​എ​ന്ന പെ​രു​മ ദ്യോ​ക്കോ​യെ തേ​ടി​യെ​ത്തും. ക​രി​യ​റി​ൽ നാ​ലു ഗ്രാ​ൻ​ഡ്സ്ലാ​മു​ക​ളും ര​ണ്ടു ത​വ​ണ കൈ​വ​ശം​വെ​യ്ക്കു​ക​യെ​ന്ന അ​പൂ​ർ​വ​ത​യും ദ്യോ​ക്കോ​യ്ക്ക് സ്വ​ന്ത​മാ​കും. എ​ന്നാ​ൽ അ​ത​ത്ര എ​ളു​പ്പ​മു​ള്ള ദൗ​ത്യ​മ​ല്ല.  ന​ദാ​ലി​ന്‍റെ ക്ലേ ​കോ​ർ​ട്ട് വൈ​ദ​ഗ്ധ്യം ത​ന്നെ ദ്യോ​ക്കോ​യ്ക്ക് മു​ന്നി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി. കൂ​ടാ​തെ ഓ​സ്ട്രി​യ​യു​ടെ ഡൊ​മ​നി​ക് തെ​യിം, ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ്, ഇ​റ്റ​ലി​യു​ടെ ഫാ​ബി​യോ ഫോ​ഗ്‌​നി​നി എ​ന്നി​വ​രെ​ല്ലാം ക്ലേ​യി​ൽ മി​ന്നി​ക്ക​ളി​ക്കു​ന്നു​മു​ണ്ട്. മോ​ണ്ടെ കാ​ർ​ലോ​യി​ൽ ഫോ​ഗ്‌​നി​നി​യും ബാ​ഴ്സ​ലോ​ണ​യി​ൽ തെ​യി​മും മാ​ഡ്രി​ഡി​ൽ സി​റ്റ്സി​പാ​സും ന​ദാ​ലി​നെ ഞെ​ട്ടി​ച്ച് മാ​റ്റ​റി​യി​ച്ച​വ​രാ​ണ്. എ​ന്നാ​ൽ ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ൺ ഫൈ​ന​ലി​ൽ ദ്യോ​ക്കോ​വി​ച്ചി​നെ കീ​ഴ​ട​ക്കി കി​രീ​ടം ഉ​റ​പ്പി​ച്ച റാ​ഫ ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ത്തു. 

മാ​ഡ്രി​ഡി​ൽ ജേ​താ​വാ​യ ദ്യോ​ക്കോ​യും ക​ളി​മ​ൺ പ്ര​ത​ല​ത്തി​ൽ ഉ​ശി​രു​കാ​ട്ടി. 2015നു​ശേ​ഷം ഫ്ര​ഞ്ച് ഓ​പ്പ​ൺ ക​ളി​ക്കു​ന്ന ഫെ​ഡ​റ​ർ​ക്കും പ്ര​താ​പ​ത്തി​നൊ​ത്ത പ്ര​ക​ട​നം അ​നി​വാ​ര്യം. വ​നി​ത​ക​ളി​ൽ നി​ല​വി​ലെ ചാം​പ്യ​ൻ റൊ​മാ​നി​യ​യു​ടെ സി​മോ​ണെ ഹാ​ലെ​പ്പാ​ണ് ഫേ​വ​റി​റ്റ്. എ​ന്നാ​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ ജ​പ്പാ​ന്‍റെ ന​വോ​മി ഒ​സാ​ക്ക​യും അ​മെ​രി​ക്ക​ൻ സ്റ്റാ​ർ സെ​റീ​ന വി​ല്യം​സും വെ​ല്ലു​വി​ളി​തീ​ർ​ക്കും. അ​തേ​സ​മ​യം, സെ​റീ​ന​യു​ടെ കാ​യി​ക​ക്ഷ​മ​ത സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.  


വാർത്തകൾ

Sign up for Newsletter



top