23
September 2019 - 9:00 am IST

Download Our Mobile App

Flash News
Archives

Cricket

warm-up-matches-world-cup

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും അ​ഫ്ഗാ​നും ജ​യം

Published:25 May 2019

ദ​ക്ഷി​ണാ​ഫ്രി​ക്ക ശ്രീ​ല​ങ്ക​യെ 87 റ​ൺ​സി​ന് ത​ച്ചു​ട​ച്ച​പ്പോ​ൾ അ​ഫ്ഗാ​ൻ മു​ൻ ചാം​പ്യ​ൻ​മാ​രാ​യ പാ​ക്കി​സ്ഥാ​നെ മൂ​ന്നു വി​ക്ക​റ്റി​ന് അ​ട്ടി​മ​റി​ച്ചു.   ടീം ​ഗെ​യി​മി​ലൂ​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ശ്രീ​ല​ങ്ക​യെ നി​ർ​വീ​ര്യ​മാ​ക്കി​യ​തെ​ന്നു പ​റ​യാം

ല​ണ്ട​ൻ: ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ൽ ക​രു​ത്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും ചെ​റു​മീ​നു​ക​ളാ​യ അ​ഫ്ഗാ​നി​സ്ഥാ​നും ജ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക ശ്രീ​ല​ങ്ക​യെ 87 റ​ൺ​സി​ന് ത​ച്ചു​ട​ച്ച​പ്പോ​ൾ അ​ഫ്ഗാ​ൻ മു​ൻ ചാം​പ്യ​ൻ​മാ​രാ​യ പാ​ക്കി​സ്ഥാ​നെ മൂ​ന്നു വി​ക്ക​റ്റി​ന് അ​ട്ടി​മ​റി​ച്ചു.   ടീം ​ഗെ​യി​മി​ലൂ​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ശ്രീ​ല​ങ്ക​യെ നി​ർ​വീ​ര്യ​മാ​ക്കി​യ​തെ​ന്നു പ​റ​യാം.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ക്യാ​പ്റ്റ​ൻ ഫാ​ഫ് ഡു ​പ്ലെ​സി​സ് (88, 7 ഫോ​ർ, നാ​ല് സി​ക്സ്), ഓ​പ്പ​ണ​ർ ഹാ​ഷിം അം​ല (65), വാ​ൻ ഡെ​ർ ഡു​സെ​ൻ (40), ആ​ൻ​ഡൈ​ൽ പെ​ഖ്‌​ലു​ക്‌​വാ​യോ (35) എ​ന്നി​വ​രു​ടെ മി​ക​വി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 338 റ​ൺ​സ് പ​ടു​ത്തു​യ​ർ​ത്തി. ക്രി​സ് മോ​റി​സി​ന്‍റെ (13 പ​ന്തി​ൽ 26 നോ​ട്ടൗ​ട്ട്, ര​ണ്ടു ഫോ​ർ, ഒ​രു സി​ക്സ്) വ​മ്പ​ന​ടി​ക​ളും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്കോ​റി​ന് ഊ​ർ​ജം പ​ക​ർ​ന്നു. ചേ​സ് ചെ​യ്ത ല​ങ്ക 42.3 ഓ​വ​റി​ൽ 251ന് ​ഓ​ൾ​ഔ​ട്ടാ​യി. ക്യാ​പ്റ്റ​ൻ ദി​മു​ത് ക​രു​ണ​ര​ത്നെ​യും (87) എ​യ്ഞ്ച​ലോ മാ​ത്യൂ​സും (64) മാ​ത്ര​മേ പൊ​രു​തി​യു​ള്ളു. പെ​ഖ്‌​ലു​ക്‌​വാ​യോ നാ​ലു പേ​രെ​യും ലു​ൻ​ഗി എ​ൻ​ഗി​ഡി ര​ണ്ടു പേ​രെ​യും മ​ട​ക്കി. 
വീ​രോ​ചി​തം അ​ഫ്ഗാ​ൻ

 ഹ​സ്ര​ത്തു​ള്ള സ​സാ​യ് (49), ഹ​സ്മ​ത്തു​ള്ള ഷാ​ഹി​ദി (74 നോ​ട്ടൗ​ട്ട്), എ​ന്നി​വ​രു​ടെ ബാ​റ്റി​ങ് അ​ഫ്ഗാ​ന് അ​പൂ​ർ​വ ജ​യം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. വ​ഹാ​ബ് റി​യാ​സും (3 വി​ക്ക​റ്റ്) ഇ​മാ​ദ് വാ​സി​മും (2) പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും അ​ഫ്ഗാ​ന്‍റെ വി​ജ​യം ത​ട​യാ​നാ​യി​ല്ല. പാ​ക് പ​ട വ​ച്ചു​നീ​ട്ടി​യ 262 എ​ന്ന ല​ക്ഷ്യം ര​ണ്ടു പ​ന്തു​ക​ൾ ബാ​ക്കി​വ​ച്ച് അ​ഫ്ഗാ​ൻ മ​റി​ക​ട​ന്നു. നേ​ര​ത്തെ, ബാ​ബ​ർ അ​സ​മി​ന്‍റെ (112) സെ​ഞ്ചു​റി​യാ​ണ് പാ​ക്കി​സ്ഥാ​നെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.  മൂ​ന്നു വി​ക്ക​റ്റ് കൊ​യ്ത മു​ഹ​മ്മ​ദ് ന​ബി അ​ഫ്ഗാ​ൻ ബൗ​ള​ർ​മാ​രി​ൽ കേ​മ​ൻ. ദൗ​ല​ത് സ​ദ്രാ​നും റാ​ഷി​ദ് ഖാ​നും ര​ണ്ട് ഇ​ര​ക​ളെ വീ​തം ല​ഭി​ച്ചു. 
 


വാർത്തകൾ

Sign up for Newsletter



top