27
June 2019 - 9:42 am IST

Download Our Mobile App

Flash News
Archives

Kerala

sabarmala-cpm

ശ​ബ​രി​മ​ല: ഇ​ട​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം രൂ​ക്ഷം

Published:25 May 2019

ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം എ​​​ന്നു പേ​​​രെ​​​ടു​​​ത്തു​​​പ​​​റ​​​യാ​​​തെ 'വി​​​ശ്വാ​​​സി​​​ക​​​ളി​​​ൽ ഒ​​​രു​​​വി​​​ഭാ​​​ഗ​​​ത്തെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ല​​​തു​​​പ​​​ക്ഷ ശ​​​ക്തി​​​ക​​​ൾ വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത് ' എ​​​ന്നു പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ച സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് 'ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് സ്ഥി​​​ര​​​മാ​​​യി ല​​​ഭി​​​ച്ച പ​​​ര​​​മ്പ​​​രാ​​​ഗ​​​ത വോ​​​ട്ടു​​​ക​​​ളി​​​ലും ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്നാ​​​ണ് ' വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​ലും എ​​​ൽ​​​ഡി​​​എ​​​ഫി​​​ലും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം രൂ​​​ക്ഷം. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന​​​യു​​​ടെ അ​​​ന്തഃ​​​സ​​​ത്ത​​​യെ ത​​​ള്ളി ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​ത്തെ ബാ​​​ധി​​​ച്ചി​​​ട്ടേ​​​യി​​​ല്ലെ​​​ന്നു വാ​​​ദി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ രം​​​ഗ​​​ത്തെ​​​ത്തി. എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ൺ​​​വീ​​​ന​​​ർ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നും മ​​​ന്ത്രി​​​മാ​​​രാ​​​യ ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്കും ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​നും ജെ. ​​​മെ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ​​​യും ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നും ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ബാ​​​ധി​​​ച്ച​​​താ​​​യി വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ അം​​​ഗ​​​ത്വം കി​​​ട്ടി​​​യ കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് (ബി) ​​​നേ​​​താ​​​വ് ആ​​​ർ. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം സ​​​ർ​​​ക്കാ​​​ർ കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത് ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്ന് തു​​​റ​​​ന്ന​​​ടി​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല എ​​​ൻ​​​എ​​​സ്എ​​​സാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ശ​​​രി​​​യെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം എ​​​ന്നു പേ​​​രെ​​​ടു​​​ത്തു​​​പ​​​റ​​​യാ​​​തെ 'വി​​​ശ്വാ​​​സി​​​ക​​​ളി​​​ൽ ഒ​​​രു​​​വി​​​ഭാ​​​ഗ​​​ത്തെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ല​​​തു​​​പ​​​ക്ഷ ശ​​​ക്തി​​​ക​​​ൾ വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത് ' എ​​​ന്നു പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ച സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് 'ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് സ്ഥി​​​ര​​​മാ​​​യി ല​​​ഭി​​​ച്ച പ​​​ര​​​മ്പ​​​രാ​​​ഗ​​​ത വോ​​​ട്ടു​​​ക​​​ളി​​​ലും ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്നാ​​​ണ് ' വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ കൈ​​​ക്കൊ​​​ണ്ട നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​യാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​തു ത​​​ള്ളി​​​യ സ്ഥി​​​തി​​​ക്ക് മേ​​​യ് 31, ജൂ​​​ൺ ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ കൂ​​​ടു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗം കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​വും. എ​​​തി​​​ര​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ തീ​​​രെ ഉ​​​യ​​​രാ​​​റി​​​ല്ലാ​​​തി​​​രു​​​ന്ന അ​​​വി​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​ന് പി​​​ന്തു​​​ണ ല​​​ഭി​​​ക്കു​​​മോ എ​​​ന്നാ​​​ണ് കാ​​​ണാ​​​നു​​​ള്ള​​​ത്.

ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​മാ​​​യി ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന വോ​​​ട്ടു​​​ക​​​ൾ ന​​​ഷ്ട​​​മാ​​​യ​​​ത് തി​​​രി​​​ച്ച​​​റി​​​യു​​​ന്നു​​​വെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ൺ​​​വീ​​​ന​​​ർ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ​​​യും സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ​​​യും മു​​​ന്നേ​​​റ്റ​​​ത്തെ ത​​​ട​​​യാ​​​ൻ ഇ​​​ട​​​തു​​​പ​​​ക്ഷം മാ​​​ത്ര​​​മേ​​​യു​​​ള്ളൂ​​​വെ​​​ങ്കി​​​ലും ഇ​​​ത്ത​​​വ​​​ണ അ​​​ത് വോ​​​ട്ടാ​​​യി മാ​​​റി​​​യി​​​ല്ലെ​​​ന്ന് സി​​​പി​​​എം കേ​​​ന്ദ്ര​​​ക്ക​​​മ്മി​​​റ്റി അം​​​ഗം കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്ക് ഫെ​​​യ്സ്ബു​​​ക്കി​​​ൽ കു​​റി​​ച്ചു. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് വോ​​​ട്ടു​​​ചെ​​​യ്ത​​​വ​​​രി​​​ൽ ഒ​​​രു​​​വി​​​ഭാ​​​ഗം യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് മാ​​​റി​​​യ​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​രു ഘ​​​ട്ട​​​ത്തി​​​ലും തി​​​രി​​​ച്ച​​​റി​​​യാ​​​തെ പോ​​​യ​​​ത് വ​​​ലി​​​യ വീ​​​ഴ്ച​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം സ​​​മ്മ​​​തി​​​ച്ചു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ടു​​​ത്ത നി​​​ല​​​പാ​​​ട് തെ​​​റ്റി​​​ദ്ധ​​​രി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി മ​​​ന്ത്രി ജെ. ​​​മെ​​​ഴ്സി​​​ക്കു​​​ട്ടി അ​​​മ്മ പ​​​റ​​​ഞ്ഞു. 

ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം ബാ​​​ധി​​​ച്ച​​​താ​​​യി വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന് മു​​​മ്പേ ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല ബാ​​​ധി​​​ച്ചി​​​ട്ടേ​​​യി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​നു​​ശേ​​ഷം ക​​​ട​​​കം​​​പ​​​ള്ളി അ​​​തേ​​​പ്പ​​​റ്റി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല. ആ​​​ർ. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യും ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ദോ​​​ഷം ചെ​​​യ്ത​​​താ​​​യി പ​​​ര​​​സ്യ​​​മാ​​​യി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. 

 ശൈ​ലി മാ​റ്റി​ല്ല: മു​ഖ്യ​മ​ന്ത്രി 

ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി  വി​ജ​യ​ൻ. ചി​ല ശ​ക്തി​ക​ൾ വി​ശ്വാ​സ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി​യി​ട്ടു​ണ്ട്. അ​തു പാ​ർ​ട്ടി വി​ശ​ദ​മാ​യി വി​ല​യി​രു​ത്തും. ജ​ന​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ  ത​ന്‍റെ ശൈ​ലി മാ​റ്റി​ല്ല, രാ​ജി വ​യ്ക്കു​ക​യു​മി​ല്ല. ഇ​ത് സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​ധി​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ  തോ​ൽ​വി​ക്ക് ശേ​ഷം ആ​ദ്യ​മാ​യി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പി​ണ​റാ​യി. ബി​ജെ​പി​ക്ക് ബ​ദ​ലാ​യി കോ​ൺ​ഗ്ര​സ് വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച ജ​ന​ങ്ങ​ൾ വോ​ട്ട്  നേ​രി​ട്ട് കോ​ൺ​ഗ്ര​സി​ന് കൊ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ക​രു​തി​യി​രി​ക്ക​ണം. അ​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്.

ഈ ​ഫ​ലം സി​പി​എ​മ്മി​ന്‍റെ ബ​ഹു​ജ​ന പി​ന്തു​ണ​യ്ക്ക് ഭീ​ഷ​ണി​യാ​യി​ട്ട് കാ​ണു​ന്നി​ല്ല. സ​ർ​ക്കാ​രി​ൽ  ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മി​ല്ലാ​തെ​യാ​യി​ട്ടു​മി​ല്ല. എ​ൻ​എ​സ്എ​സ് സ​മ​ദൂ​ര സി​ദ്ധാ​ന്തം പാ​ലി​ച്ചി​ട്ടു​ണ്ട്. ഞാ​ൻ ഈ ​നി​ല​യി​ലെ​ത്തി​യ​ത് എ​ന്‍റെ ശൈ​ലി​യി​ലൂ​ടെ​യാ​ണ്. അ​തു മാ​റി​ല്ല. ശ​ബ​രി​മ​ല​യി​ലെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ ഏ​ത് സ​ർ​ക്കാ​രും  ബാ​ധ്യ​സ്ഥ​രാ​ണ്. അ​താ​ണു ചെ​യ്ത​തും. ശ​ബ​രി​മ​ല ബാ​ധി​ക്കു​മാ​യി​രു​ന്നെ​ങ്കി​ൽ ഗു​ണ​ഫ​ലം കി​ട്ടേ​ണ്ട​ത് ബി​ജെ​പി​ക്കാ​യി​രു​ന്നു. 

പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി  സ്ഥാ​നാ​ർ​ഥി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പോ​യി​ല്ലേ?.  ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് സം​ഭ​വി​ച്ച​ത് തി​രി​ച്ച​ടി​യാ​ണ്.  പ​ക്ഷേ ഇ​ത് സ്ഥാ​യി​യാ​യ ഒ​ന്നാ​യി പാ​ർ​ട്ടി ക​ണ​ക്കാ​ക്കു​ന്നി​ല്ല. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​പ്പോ​ൾ, ആ​രോ​ട് മ​ത്സ​രി​ക്കാ​നാ​ണ് വ​രു​ന്ന​തെ​ന്ന് ഞ​ങ്ങ​ൾ ചോ​ദി​ച്ചി​രു​ന്നു.

ഇ​ട​തി​നെ ത​ക​ർ​ക്കാ​നാ​ണ്  വ​രു​ന്ന​തെ​ന്ന സ​ന്ദേ​ശ​മ​ല്ലേ രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം എ​ന്നാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ചോ​ദ്യം. രാ​ഹു​ൽ ജ​യി​ക്കാ​നു​ള്ള സീ​റ്റ് തേ​ടി വ​ന്ന​താ​ണെ​ന്ന് അ​ന്ന് ജ​ന​ങ്ങ​ൾ​ക്ക്  മ​ന​സി​ലാ​യി​ല്ല. രാ​ഹു​ൽ ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ പോ​കു​മ്പോ​ൾ തെ​ക്കേ ഇ​ന്ത്യ കൂ​ടി മ​ത്സ​രി​ക്കാ​ൻ വ​രി​ക​യാ​ണെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ക​രു​തി​യ​ത്. ഈ  ​തെ​റ്റി​ദ്ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യി ഞ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മാ​യി​രു​ന്ന ഒ​രു വി​ഭാ​ഗം വോ​ട്ട് കോ​ൺ​ഗ്ര​സി​ന് പോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി.


വാർത്തകൾ

Sign up for Newsletter



top