23
September 2019 - 8:20 am IST

Download Our Mobile App

Flash News
Archives

National

Sitaram-Yechury

സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ഡൽഹിയിൽ

Published:26 May 2019

സംസ്ഥാന സമിതികൾ ചേർന്ന് ഫലം വിലയിരുത്തലിന് ശേഷം അടുത്തമാസം കേന്ദ്ര കമ്മിറ്റി ചേരും. കോൺഗ്രസുമായി നീക്കുപോക്ക് ആകാമെന്ന ദേശീയ നേതൃത്വത്തിന്‍റെ തെരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും തിരിച്ചടിക്ക് ഒരു കാരണമായെന്നും സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്.

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. യോഗത്തിൽ പിബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. കേരളത്തിന്‍റെയും ബംഗാളിന്‍റെയും വിശദമായ അവലോകനം യോഗത്തിലുണ്ടാകും.

സംസ്ഥാന സമിതികൾ ചേർന്ന് ഫലം വിലയിരുത്തലിന് ശേഷം അടുത്തമാസം കേന്ദ്ര കമ്മിറ്റി ചേരും. കോൺഗ്രസുമായി നീക്കുപോക്ക് ആകാമെന്ന ദേശീയ നേതൃത്വത്തിന്‍റെ തെരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും തിരിച്ചടിക്ക് ഒരു കാരണമായെന്നും സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്.

ഒരു സീറ്റുപോലും ബംഗാളിൽ സിപിഎമ്മിന് ഇല്ല. കേരളത്തിൽ നിന്ന് കിട്ടിയ ഒരു സീറ്റും തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് സീറ്റും മാത്രമാണ് സിപിഎം പതിനേഴാം തെരഞ്ഞെടുപ്പില്‍ നേടിയത്. പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും പിന്നാലെ നാലാമതായിരുന്നു. കേരളത്തിലെ അനുകൂല സാഹചര്യത്തില്‍ പോലും സിപിഎമ്മിനുണ്ടായത് വന്‍ പരാജയമാണ്.

ഈ സാഹചര്യത്തിലാണ് സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേരുന്നത്. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ നയം പാർട്ടി പരിശോധിക്കും. കേരളത്തിലെ പരാജയകാരണം ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളാണോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും.

 


വാർത്തകൾ

Sign up for Newsletter



top