07
December 2019 - 4:40 pm IST

Download Our Mobile App

Flash News
Archives

Kerala

vellappally-natesan

നവോത്ഥാന പരിപാടികൾ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു; വെള്ളാപ്പള്ളി നടേശൻ

Published:26 May 2019

മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പരിപാടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിൽ വിവിധ സംഘടനയിൽപ്പെട്ടവർ ഉണ്ടായിരുന്നു.

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നവോത്ഥാന പരിപാടികൾ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പരിപാടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിൽ വിവിധ സംഘടനയിൽപ്പെട്ടവർ ഉണ്ടായിരുന്നു.

ഇവർ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകേണ്ടെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ നടപടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിലെ ചെട്ടികാട് എസ്എൻഡിപി ശാഖ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ ജാഗ്രതാ കുറവ് ഉണ്ടായെന്നും ഇത് എൽഡിഎഫിന്റെ തോൽവിക്ക് കാരണമായെന്നും വെള്ളാപ്പള്ളി പറ‍ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top