23
September 2019 - 8:50 am IST

Download Our Mobile App

Flash News
Archives

National

bjp

കർണാടകയിൽ അട്ടിമറി നീക്കം; രണ്ടു കോൺഗ്രസ് എംഎൽഎമാർ യെദ്യൂരപ്പയെ കണ്ടു

Published:26 May 2019

മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ.സുധാകർ എന്നിവരാണ് ബിഎസ് യെദ്യൂരപ്പയുമായി സംസാരിച്ചത്. മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ വീട്ടി ലായിരുന്നു കൂടിക്കാഴ്ച. ഇരുവരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.

ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസിലെ രണ്ട് വിമത എംഎൽഎമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ.സുധാകർ എന്നിവരാണ് ബിഎസ് യെദ്യൂരപ്പയുമായി സംസാരിച്ചത്. മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ വീട്ടി ലായിരുന്നു കൂടിക്കാഴ്ച. ഇരുവരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.

രമേഷ് ജാർക്കിഹോളിക്കൊപ്പമുളള വടക്കൻ കർണാടകത്തിലെ ആറ് എംഎൽഎമാരെ രാജിവെപ്പിക്കാനും ബിജെപി നീക്കമുണ്ട്. ഇവരെ ഗോവയിലെ റിസോർട്ടിലേക്ക് ഉടൻ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ മാണ്ഡ‍്യയിൽ ജയിച്ച സുമലത അംബരീഷും ബിഎസ് യെദ്യൂരപ്പയെ കണ്ടു.

സുമലത ബിജെപിയിൽ ചേരുമെന്നാണ് സൂചന. അംബരീഷിന്‍റെ ജൻമദിനമായ മെയ് 29ന് തീരുമാനം അറിയിക്കുമെന്ന് അവർ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28 സീറ്റുകളിൽ 25 ഇടത്തും ബിജെപിയാണ് വിജയിച്ചത്.

 


വാർത്തകൾ

Sign up for Newsletter



top