Flash News
Archives

Gulf

ഫിലിപൈൻസ് യുവതിയുടെ കൊലപാതകം: കുവൈറ്റിൽ മൂന്നു മലയാളികൾക്ക് ജീവപര്യന്തം

ഫിലിപൈൻസ് യുവതിയുടെ കൊലപാതകം: കുവൈറ്റിൽ മൂന്നു മലയാളികൾക്ക് ജീവപര്യന്തം

Published:02 May 2018

   2014 ഫെബ്രുവരിയിൽ ഫർവാനിയയിലാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാൻ ഫ്ലാറ്റിന് തീകൊളുത്തുകയും ചെയ്‌ത സംഭവം. പാക്കിസ്ഥാൻ സ്‌കൂളിന് സമീപം ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.  തീപിടിത്തത്തെ തുടർന്നുള്ള സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹത്തിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ തീപിടിത്തം നടന്നതിന് മൂന്നുദിവസം മുൻ‌പ് യുവതി മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു

കുവൈറ്റില്‍ കൊലപാതകക്കേസില്‍ മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം. ഫിലിപ്പൈന്‍ യുവതിയെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി അവർ താമസിച്ചിരുന്ന ഫ്ലാറ്റ് തീവെച്ചു നശിപ്പിക്കുകയും ചെയ്ത  കേസിലാണ് കുവൈത്ത് സുപ്രീം കോടതിയുടെ വിധി. കോഴിക്കോട് താമരശ്ശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.  പരോള്‍ നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് കഠിന തടവ് വിധിച്ചത്. 


   2014 ഫെബ്രുവരിയിൽ ഫർവാനിയയിലാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാൻ ഫ്ലാറ്റിന് തീകൊളുത്തുകയും ചെയ്‌ത സംഭവം. പാക്കിസ്ഥാൻ സ്‌കൂളിന് സമീപം ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.  തീപിടിത്തത്തെ തുടർന്നുള്ള സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹത്തിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ തീപിടിത്തം നടന്നതിന് മൂന്നുദിവസം മുൻ‌പ് യുവതി മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ സി‌വിൽ ഐഡിയും ബാങ്ക് കാർഡുമാണ് അന്വേഷണം മലയാളി യുവാക്കളിൽ എത്തിച്ചത്.


 കുവൈത്തിൽ ബേക്കറി ജീവനക്കാരായിരുന്നു മൂന്നുപേരും. പലിശക്ക് പണം കൊടുക്കാറുണ്ടായിരുന്ന യുവതിയിൽ നിന്ന് അജിത് വാങ്ങിയ സംഖ്യ തിരിച്ചടക്കാതിരിക്കാനാണ് കൊലപാതകം ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചത്. അതേസമയം കൊല നടത്തിയതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും പ്രതികളെ വെറുതെ വിട്ടിരുന്നു. എന്നാൽ, കീഴ്ക്കോടതി കുറ്റവിമുക്തരാക്കിയ പ്രതികളെ പരോൾ അനുവദിക്കരുത് എന്ന പരാമർശത്തോടെയാണ് സുപ്രീം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top