27
June 2019 - 9:57 am IST

Download Our Mobile App

Flash News
Archives

Kerala

ആലുവ സ്വ‍ർണ കവ‍‍ർച്ച: നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Published:26 May 2019

ആലുവ സിജിആർ മെറ്റലോയിസിലെ ഡ്രൈവർ സതീഷ്, ഇടുക്കി സ്വദേശികളായ നസീബ്, സനീഷ് റഷീദ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലുള്ള തൊടുപുഴ സ്വദേശി ബിപിൻ ജോർജ്ജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കവർച്ചയുടെ ആസൂത്രകൻ അടക്കം നാല് പേരെ പൊലീസ് വലയിലാക്കിയത്.

കൊച്ചി: വിവാദമായ ആലുവ സ്വർണ്ണക്കവർച്ച കേസിൽ പിടിയിലായ നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സ്വർണം കവർന്നതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. സ്വർണം കണ്ടെത്താൻ ശ്രമം തുടരുന്നതായി പൊലീസ്.

ആലുവ സിജിആർ മെറ്റലോയിസിലെ ഡ്രൈവർ സതീഷ്, ഇടുക്കി സ്വദേശികളായ നസീബ്, സനീഷ് റഷീദ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലുള്ള തൊടുപുഴ സ്വദേശി ബിപിൻ ജോർജ്ജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കവർച്ചയുടെ ആസൂത്രകൻ അടക്കം നാല് പേരെ പൊലീസ് വലയിലാക്കിയത്. 

മൂന്നാറിനടുത്ത് സിങ്ക്കണ്ടത്തെ കാടിനകത്ത് ആയുധങ്ങളുമായി ഒളിവിൽ കഴിയുകയായിരുന്നു സംഘം.. പൊലീസിനെ കണ്ടതോടെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഏറ്റുമുട്ടലിലൂടെ പൊലീസ്  കീഴ്പ്പെടുത്തുകയായിരുന്നു. സംഘർഷത്തിൽ രണ്ട് പ്രതികൾക്ക് പരുക്കേറ്റു. പൊലീസുകാർക്ക് നിസാര പരുക്കേറ്റിരുന്നു. എടയാറിലെ സ്വർണ്ണ ശുദ്ധീകരണ കമ്പനിയിലെ മുൻ ഡ്രൈവറായ സതീഷ് ഏതാനും മാസം മുമ്പാണ് കമ്പനി വിട്ടത്. വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇടുക്കി മുരിക്കാശേരി സ്വദേശി സതീഷ്. 

കവർച്ച നടത്തിയ സ്വർണ്ണം ഒളിപ്പിച്ച ശേഷം പ്രതികൾ ഒളിവിൽപോയെന്നാണ് മൊഴി എന്നാൽ, സത്യാവസ്ഥ പൊലീസ് പരിശോധിക്കുകയാണ്. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത അ‌ഞ്ച് പ്രതികളും ഇതോടെ അറസ്റ്റിലായി. പ്രതികളെ രക്ഷപ്പെടാനും ഒളിവിൽപോകാനും സഹായിച്ചവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവർച്ച നടത്തിയ ആറ് കോടി രൂപയുടെ സ്വർണ്ണം ഇൻഷ്വറൻസ് ചെയ്തിരുന്നുവെന്നാണ് അറിയുന്നത്. സംഭവത്തിൽ സ്വർണ ശുദ്ധീകരണ ശാലയുടെ ഉടമകളുടെ പങ്കും വിശദമായി പൊലീസ്  പരിശോധിച്ചു വരുകയാണ്.  


വാർത്തകൾ

Sign up for Newsletter



top