ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:29 May 2019
കുവൈറ്റ് സിറ്റി: സമൂഹ മാധ്യമങ്ങളിലൂടെ പ്രമുഖ വ്യവസായിക്കും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും എതിരേ വർഗീയ ചുവയുള്ള മോശം പരാമർശം നടത്തിയ സംഭവത്തിൽ മലയാളിയെ അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശിയെ കുവൈറ്റ് കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുവൈറ്റ് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിൽ എടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു കൊണ്ട് പ്രമുഖ വ്യവസായിയായ സ്ഥാപന ഉടമ പത്ര പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരായാണ് ഈമാസം 25ന് ഇയാൾ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ഇതിനോടൊപ്പം ഉടമയ്ക്കെതിരെ വർഗീയ ചുവയുള്ള പരാമർശവും ഇയാൾ നടത്തി. തുടർന്ന് സംഭവം വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു മറ്റൊരു പോസ്റ്റുമിട്ടു.
അതേസമയം, സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ കുവൈറ്റ് ഭരണകൂടം ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. കുറ്റം തെളിഞ്ഞാൽ കനത്ത പിഴയും നാടു കടത്തൽ അടക്കമുള്ള ശിക്ഷയും നൽകാറുണ്ട്.