Published:30 May 2019
തിരുവല്ല: അമെരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമായുടെ വില്ലേജ് പദ്ധതി സമർപ്പണം ജൂൺ രണ്ടിന് തിരുവല്ലയിൽ നടക്കും. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കിടപ്പാടം നഷ്ടപെട്ടവർ, ദുരിതാശ്വാസത്തിനായി സർക്കാരിനു കൊടുത്ത അപേക്ഷകളിൽ നിന്നും നേരിട്ട് തിരഞ്ഞെടുത്ത 40 കുടുംബങ്ങൾക്കാണ് ഭവനങ്ങൾ നിർമിച്ചു നൽകുന്നത്. പദ്ധതിയുടെ ഭാഗമായി നിർമിച്ച ഭവനങ്ങളുടെ താക്കോൽദാന സമർപ്പണം ജൂൺ രണ്ടിന് പിണറായി വിജയൻ തിരുവല്ലയിൻ വച്ചു നടക്കുന്ന ഫോമായുടെ കേരളം കൺവൻഷനിൽ നിർവഹിക്കുന്നതായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിൽ മാതൃകാപരമായി നടപ്പാക്കിയ പ്രവാസി ചാരിറ്റി പദ്ധതിയാണിത്. ആറുമാസങ്ങൾ കൊണ്ടാണ് 40 ഭവനങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്. സംഘടനയുടെ ടീം വർക്ക്, നാഷണൽ കമ്മറ്റിയുടെ ഒത്തൊരുമ, അസോസിയേഷനുകളുടെ സഹകരണം, അമെരിക്കൻ മലയാളികളുടെ സഹായം എന്നിവയെല്ലാം വില്ലേജ് പദ്ധതിയുടെ വിജയത്തിൽ നിർണായകമായതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു.