ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:30 May 2019
ന്യുജേഴ്സി: അമെരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരൂടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമെരിക്കയുടെ എട്ടാമത് ദേശീയ സമ്മേളനം ഒക്റ്റോബര്‍ 10, 11, 12 തിയതികളില്‍ നടക്കും. ന്യുജേഴ്സിയിലെ എഡിസണ് ഹോട്ടലിലാണ് സമ്മേളനവേദി. ഇന്ത്യ പ്രസ് ക്ലബ് മാധ്യമരംഗത്തെ സമഗ്രസംഭാവനകൾക്ക് നൽകുന്ന "മാധ്യമശ്രീ" പുരസ്കാര ജേതാവായ ജോസി ജോസഫ് സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യ പ്രസ്ക്ലബിന്റെ എട്ട് ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍, വടക്കേ അമെരിക്കയിലെ മലയാളി സമൂഹത്തിനിടെ പ്രവർത്തിക്കുന്ന സാമൂഹിക- സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമ- രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. വടക്കേ അമെരിക്കയിലെ മലയാളി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമ പ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍, പ്രബന്ധാവതരണം, സെമിനാറുകള്‍ തുടങ്ങിയവ സമ്മേളനത്തിൽ സംഘടിപ്പിക്കും.
മധു കൊട്ടാരക്കര (നാഷണല്‍ പ്രസിഡന്റ്), സണ്ണി പൗലോസ് (ട്രഷറര്‍), ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ് (ജോയിന്റ് ട്രഷറര്‍), ഡോ. ജോര്‍ജ് എം. കാക്കനാട്ട് (പ്രസിഡന്റ് ഇലക്റ്റ്), ശിവന് മുഹമ്മ (അഡ്വൈസറി ബോര്‍ഡ് ചെയര്മാന്) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.