22
August 2019 - 10:39 am IST

Download Our Mobile App

Flash News
Archives

Bollywood

hrithiwk

ഹൃത്വിക്കിനെ ചേർത്തുപിടിച്ച് ജാക്കി ചാൻ

Published:01 June 2019

ജാക്കി ചാനെ നേരിൽ കണ്ട ത്രില്ലിലാണിപ്പോൾ ബോളിവുഡ് താരം ഹൃത്വിക് റോഷൻ. തന്‍റെ കാബിൽ എന്ന ചിത്രത്തിന്‍റെ പ്രദർശനത്തിന്‍റെ ഭാഗമായി ചൈനയിലെത്തിയതായിരുന്നു ഹൃത്വിക്.

ജാക്കി ചാൻ എന്ന ഇതിഹാസത്തെ ഇഷ്ടമില്ലാത്തവരായി ഈ ലോകത്ത് ആരും തന്നെ കാണില്ല. ബ്രൂസ്‌ലിയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും മികച്ച ആക്ഷൻ സൂപ്പർ സ്റ്റാർ അത്രയേറെ ജനമനസുകളിൽ പതിഞ്ഞിട്ടുണ്ട്. ജാക്കി ചാനെ നേരിൽ കണ്ട ത്രില്ലിലാണിപ്പോൾ ബോളിവുഡ് താരം ഹൃത്വിക് റോഷൻ. തന്‍റെ കാബിൽ എന്ന ചിത്രത്തിന്‍റെ പ്രദർശനത്തിന്‍റെ ഭാഗമായി ചൈനയിലെത്തിയതായിരുന്നു ഹൃത്വിക്.

ജാക്കി ചാനുമായുള്ള കൂടിക്കാഴ്ച തന്നെ ആവേശം കൊള്ളിച്ചെന്ന് നടൻ പറയുന്നു. ജാക്കി ചാനുമൊന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട് താരം. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത കാബിൽ 2017 ലാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. ദഷുവായ് എന്നാണ് ഹൃത്വിക്കിനെ സിനിമ കണ്ടവർ വിളിക്കുന്നത്. ഏറ്റവും സുമുഖനായ എന്നാണ് അവരുടെ ഭാഷയിൽ‌ ഇതിനർഥം.

തന്‍റെ ഏറ്റവും പുതിയ ചിത്രമായ സൂപ്പർ 30 യെക്കുറിച്ചും താരം സംസാരിച്ചു. ഗണിതശാസ്ത്രജ്ഞനായ ആനന്ദ് കുമാറിന്‍റെ ജീവിതകഥയാണ് സൂപ്പർ 30. ആനന്ദ് കുമാറായാണ് ഹൃത്വിക് ചിത്രത്തിലെത്തുന്നത്. 


വാർത്തകൾ

Sign up for Newsletter



top