22
August 2019 - 10:18 am IST

Download Our Mobile App

Flash News
Archives

Crime

ഭാര്യയെ തല്ലിക്കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ

Published:01 June 2019

കുമളി സ്വദേശി പളനിയെ ആണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ്-രണ്ട് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തവും 25,000 രൂപ പിഴയും മോഷണത്തിന് ഏഴ് വര്‍ഷം കഠിന തടവും 10000 രൂപ പിഴയുമാണ് ശിക്ഷ

ഇടുക്കി: ഭാര്യയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുമളി സ്വദേശി പളനിയെ ആണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ്-രണ്ട് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തവും 25,000 രൂപ പിഴയും മോഷണത്തിന് ഏഴ് വര്‍ഷം കഠിന തടവും 10000 രൂപ പിഴയുമാണ് ശിക്ഷ.

2013 ഡിസംബര്‍ 24നാണ്  കൊലപാതകം നടന്നത്. വഴക്കിനിടെ പളനി ഭാര്യയെ കാട്ടുകൊമ്പ് കൊണ്ട് തല്ലിവീഴ്ത്തി. പിന്നീട് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് വീടിനു സമീപത്തെ മരത്തില്‍ കെട്ടിത്തൂക്കി. ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്നശേഷം ഈ ആഭരണങ്ങള്‍ പണയം വച്ച് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍ പൊലീസ് കൊലപാതകം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പഴനിയെ പിടികൂടി.


വാർത്തകൾ

Sign up for Newsletter



top