ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:04 June 2019
റിയാദ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ (ഈദുല്‍ ഫിത്വര്‍) ചൊവ്വാഴ്ച ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് സൗദി സുപ്രീം കോടതിയാണ് അറിയിച്ചത്. സൗദിയിലും യുഎഇയിലും ഖത്തറിലും കുവൈറ്റിലും ചൊവ്വാഴ്ച പെരുന്നാൾ ആഘോഷിക്കും. എന്നാൽ മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ബുധനാഴ്ചയാവും പെരുന്നാൾ ആഘോഷിക്കുക.
അതേസമയം, സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസ യോഗ്യമായ അറിയിപ്പ് ലഭിക്കാത്തതിനാല്‍ റംസാന് 30 പൂര്‍ത്തിയാക്കി ബുധനാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.