07
May 2021 - 4:38 pm IST

Download Our Mobile App

Flash News
Archives

Wellness

nipah-virus-precautions-for-farmers

നിപ്പ: ക​ർ​ഷ​ക​ർ​ക്ക് പ​രി​ഭ്രാ​ന്തി വേ​ണ്ട

Published:05 June 2019

സം​സ്ഥാ​ന​ത്ത് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളി​ലോ പ​ക്ഷി​ക​ളി​ലോ രോ​ഗം ഉ​ണ്ടാ​കു​ക​യോ അ​വ​രി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ക​യോ ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടി​ല്ല. അ​തി​നാ​ൽ ക​ർ​ഷ​ക​ർ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ല.

മൃ​ഗ​സം​ര​ക്ഷ​ണ​ വ​കു​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ

കൊ​ച്ചി​യി​ൽ നി​പ്പ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്കു​ള്ള ഹെ​ൽ​പ് ലൈ​ൻ: 0471- 2732151.

 • സം​സ്ഥാ​ന​ത്ത് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളി​ലോ പ​ക്ഷി​ക​ളി​ലോ രോ​ഗം ഉ​ണ്ടാ​കു​ക​യോ അ​വ​രി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ക​യോ ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടി​ല്ല. അ​തി​നാ​ൽ ക​ർ​ഷ​ക​ർ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ല.
 • രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​വ​ശ്യ​മാ​യ പി​പി​ഇ കി​റ്റ്, മാ​സ്‌​ക്, അ​ണു​നാ​ശി​നി​ക​ൾ എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ജി​ല്ലാ ഓ​ഫീ​സ​ർ​മാ​ർ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.
 • സ​ർ​ക്കാ​ർ ഫാ​മു​ക​ളി​ൽ രോ​ഗ നി​രീ​ക്ഷ​ണം, അ​ണു​ന​ശീ​ക​ര​ണം എ​ന്നി​വ കൃ​ത്യ​മാ​യി ന​ട​ത്ത​ണം. 
 • ചെ​ക്പോ​സ്റ്റു​ക​ൾ വ​ഴി രോ​ഗം ബാ​ധി​ച്ച​തോ മ​ര​ണ​പ്പെ​ട്ട​തോ ആ​യ ക​ന്നു​കാ​ലി​ക​ളെ സം​സ്ഥാ​ന​ത്തേ​ക്കു ക​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
 • പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍ അ​സാ​ധാ​ര​ണ​മാ​യി മ​ര​ണ​പ്പെ​ട്ടാ​ല്‍ വി​വ​രം അ​ടു​ത്തു​ള്ള മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ അ​റി​യി​ക്ക​ണം.
 • വ​വ്വാ​ലു​ക​ൾ ഉ​പേ​ക്ഷി​ച്ച രീ​തി​യി​ലു​ള്ള കാ​യ്ക​നി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ക​ന്നു​കാ​ലി​ക​ൾ​ക്ക് ന​ൽ​ക​രു​ത്.
 • വ​വ്വാ​ലു​ക​ളും മ​റ്റു പ​ക്ഷി​ക​ളും ഫാ​മി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ നെ​റ്റ് ഉ​പ​യോ​ഗി​ക്ക​ണം. 
 • മൃ​ഗ​ങ്ങ​ളെ ഷെ​ഡു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​ണു​നാ​ശി​നി ക​ല​ർ​ത്തി​യ ഫൂ​ട്ട് ഡി​പ്പ് ക്ര​മീ​ക​രി​ക്ക​ണം.
 • വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ അ​ല​സ​മാ​യി അ​ഴി​ച്ചു​വി​ടാ​തെ സു​ര​ക്ഷ​യു​ള​ള ഷെ​ഡ്ഡു​ക​ളി​ല്‍ സം​ര​ക്ഷി​ക്ക​ണം.
 • പ​ക്ഷി മൃ​ഗാ​ദി​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സം​സ്ഥാ​ന​ത​ല ല​ബോ​റ​ട്ട​റി​യി​ലും ആ​വ​ശ്യ​മെ​ങ്കി​ൽ ഭോ​പ്പാ​ലി​ലെ ഹൈ ​സെ​ക്യൂ​രി​റ്റി ലാ​ബി​ലേ​ക്കും സാ​മ്പി​ൾ അ​യ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണം. 
 • വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ ക​ർ​ശ​ന​മാ​യ വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്ക​ണം. 

പ​ക്ഷി​മൃഗാ​ദി​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ ക​ൺ​ട്രോ​ൾ സെ​ൽ

കൊ​ച്ചി: ജി​ല്ല​യി​ല്‍ നി​പ്പ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ല്‍ പ​ക്ഷി മ‌ൃ​ഗാ​ദി​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ക​ണ്‍ട്രോ​ള്‍ സെ​ല്‍ തു​റ​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് കീ​ഴി​ല്‍ റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍സ് ടീം ​രൂ​പീ​ക​രി​ച്ചു. 

പ​ന്നി​ക​ളി​ല്‍ പ​നി, ശ്വാ​സ ത​ട​സം, ചു​മ, വാ​യ തു​റ​ന്നു​പി​ടി​ച്ചു​ള​ള ശ്വാ​സോഛ‌്വാ​സം, ഉ​യ​ര്‍ന്ന ശ്വാ​സ​നി​ര​ക്ക്, വി​റ​യ​ല്‍, പി​ന്‍കാ​ലു​ക​ള്‍ക്കു ത​ള​ര്‍ച്ച തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ക​ര്‍ഷ​ക​ര്‍ അ​ടു​ത്തു​ള​ള മൃ​ഗാ​ശു​പ​ത്രി​ക​ളി​ലോ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ക​ണ്‍ട്രോ​ള്‍ സെ​ല്ലി​ലോ (ഫോ​ണ്‍ 0484-2351264) വി​വ​രം അ​റി​യി​ക്ക​ണം. 


വാർത്തകൾ

Sign up for Newslettertop