17
June 2019 - 2:15 am IST

Download Our Mobile App

Flash News
Archives

Analysis

world-cup-india-vs-south-africa-preview-analysis

ക​മോ​ൺ ബോ​യ്സ്...!

Published:05 June 2019

# ഇ. ​രു​ദ്ര​ൻ

ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ തെ​റ്റു​ക​ളേ​റെ വ​രു​ത്തി തോ​ൽ​വി വാ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ആ​ദ്യ എ​തി​രാ​ളി​ക​ൾ എ​ന്ന​ത് ഇ​ന്ത്യ​ൻ ക്യാം​പി​ൽ പ്ര​തീ​ക്ഷ വ​ള​ർ​ത്തി​യി​ട്ടു​ണ്ടാ​വാം. എ​ന്നാ​ൽ, അ​മി​ത വി​ശ്വാ​സ​വും അ​ല​സ​ത​യും വി​ജ​യം ത​ട്ടി​ത്തെ​റി​പ്പി​ക്കു​മെ​ന്ന് അ​നു​ഭ​വ​സ​മ്പ​ന്ന​രാ​യ മു​ൻ താ​ര​ങ്ങ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്. 

അ​വ​സാ​നം ഇ​ന്ത്യ ഇ​റ​ങ്ങു​ന്നു; ഈ ​ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന്. മ​റ്റു ടീ​മു​ക​ളു​ടെ​യെ​ല്ലാം പ്ര​ക​ട​ന​ങ്ങ​ൾ ക​ണ്ടു​ക​ഴി​ഞ്ഞ ക്രി​ക്ക​റ്റ് ലോ​കം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ടീം ​എ​ങ്ങ​നെ​യെ​ന്ന് അ​റി​യു​ന്ന​ത് ഇ​ന്നാ​ണ്. എ​ല്ലാ പ്ര​തീ​ക്ഷ​യും കോ​ഹ്‌​ലി​യു​ടെ ബാ​റ്റി​ങ്ങി​നെ ആ​ശ്ര​യി​ച്ച് എ​ന്ന ധാ​ര​ണ​ക​ൾ തി​രു​ത്തി​ക്കു​റി​ക്ക​ണം ഫേ​വ​റി​റ്റു​ക​ളെ​ങ്കി​ലും ഏ​തു നി​മി​ഷ​വും പ​ത​റാ​വു​ന്ന ഇ​ന്ത്യ​യ്ക്ക്. ത​ക​ർ​പ്പ​ൻ ഫോ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചാ​ൽ അ​തു ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സ​വും ചെ​റു​താ​വി​ല്ല. ജ​ന​കോ​ടി​ക​ളാ​ണ് "ക​മോ​ൺ ബോ​യ്സ്' എ​ന്ന് ആ​ർ​ത്തു​വി​ളി​ക്കു​ന്ന​ത്.

ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ തെ​റ്റു​ക​ളേ​റെ വ​രു​ത്തി തോ​ൽ​വി വാ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ആ​ദ്യ എ​തി​രാ​ളി​ക​ൾ എ​ന്ന​ത് ഇ​ന്ത്യ​ൻ ക്യാം​പി​ൽ പ്ര​തീ​ക്ഷ വ​ള​ർ​ത്തി​യി​ട്ടു​ണ്ടാ​വാം. എ​ന്നാ​ൽ, അ​മി​ത വി​ശ്വാ​സ​വും അ​ല​സ​ത​യും വി​ജ​യം ത​ട്ടി​ത്തെ​റി​പ്പി​ക്കു​മെ​ന്ന് അ​നു​ഭ​വ​സ​മ്പ​ന്ന​രാ​യ മു​ൻ താ​ര​ങ്ങ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്. 

ലോ​ക​ക​പ്പി​ൽ മു​ൻ​പ് മൂ​ന്നു ത​വ​ണ ഇ​ന്ത്യ​യെ തോ​ൽ​പ്പി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക തോ​റ്റ​ത് ക​ഴി​ഞ്ഞ​ത​വ​ണ മാ​ത്ര​മാ​ണ്. ഈ ​വി​ജ​യ​ത്തി​ന്‍റെ ആ​വ​ർ​ത്ത​ന​ത്തി​നാ​ണ് ഇ​വി​ടു​ത്തെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​തും. 2015ൽ ​മെ​ൽ​ബ​ണി​ൽ ആ​ധി​കാ​രി​ക​മാ​യി​രു​ന്നു ന​മ്മു​ടെ വി​ജ​യം. 307 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത ശേ​ഷം വെ​റും 177 റ​ൺ​സി​ന് അ​വ​രെ പു​റ​ത്താ​ക്കി​യ ഗം​ഭീ​ര നേ​ട്ടം. റെ​യ്ന​യും ര​ഹാ​നെ​യും ഒ​ഴി​ച്ച് ബാ​റ്റി​ങ് നി​ര​യി​ലെ അ​ന്ന​ത്തെ ക​രു​ത്ത​രെ​ല്ലാം ഇ​ക്കു​റി​യും ഇ​ന്ത്യ​ൻ ടീ​മി​ലു​ണ്ട്. രോ​ഹി​ത് ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, കോ‌​ഹ്‌​ലി, ധോ​ണി. 

146 പ​ന്തി​ൽ 137 റ​ൺ​സ് വാ​രി​യെ​ടു​ത്ത ധ​വാ​നാ​യി​രു​ന്നു അ​ന്ന​ത്തെ ബാ​റ്റി​ങ് ഹീ​റോ. (ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​റും ധ​വാ​നാ​യി​രു​ന്നു, എ​ട്ട് ഇ​ന്നി​ങ്സി​ൽ 412 റ​ൺ​സ്). 79 റ​ൺ​സോ​ടെ അ​ന്നു ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി​യ ര​ഹാ​നെ​യ്ക്കു പ​ക​രം നാ​ലാ​മ​നാ​യി കെ.​എ​ൽ. രാ​ഹു​ൽ വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം. രാ​ഹു​ലി​ന് ഏ​റെ ചെ​യ്യാ​നു​ണ്ടാ​കും ഈ ​മ​ത്സ​ര​ത്തി​ൽ. ഇം​ഗ്ലീ​ഷ് പി​ച്ചു​ക​ളി​ൽ ന​ന്നാ​യി ഏ​ക​ദി​നം ക​ളി​ക്കാ​നാ​വും ധ​വാ​ന്. ക​ണ​ക്കു​ക​ൾ അ​തു കാ​ണി​ക്കു​ന്നു​ണ്ട്. 65 റ​ൺ​സി​ലേ​റെ ശ​രാ​ശ​രി​യും നൂ​റി​ലേ​റെ സ്ട്രൈ​ക്ക് റേ​റ്റും. ഫോ​മി​ലേ​ക്കു​യ​ർ​ന്നാ​ൽ ധ​വാ​ന് ടീ​മി​നെ സു​ര​ക്ഷി​ത​മാ​ക്കാം. കോ​ഹ്‌​ലി​യി​ലും ധോ​ണി​യി​ലും സ​മ്മ​ർ​ദം കു​റ​യ്ക്കാം. 

ബൗ​ളി​ങ്ങി​ലാ​ണു വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ലെ ലീ​ഡി​ങ് ഫാ​സ്റ്റ് ബൗ​ള​ർ ഷ​മി​യാ​ണ് ഉ​റ​പ്പു​ള്ള​ത്. ജ​ഡേ​ജ​യു​ടെ കാ​ര്യം തീ​ർ​ച്ച​യി​ല്ല. ബും​റ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും പ​ഴ​യ ലൈ​ന​പ്പെ​ല്ലാം മാ​റ്റി​മ​റി​ച്ചി​രി​ക്കു​ന്നു. എ​ല്ലാ ക​ണ്ണു​ക​ളും ബും​റ​യി​ലാ​ണ്. ഹാ​ർ​ദി​ക്കി​ന്‍റെ ഓ​ൾ റൗ​ണ്ട് പെ​ർ​ഫോ​ർ​മ​ൻ​സും ഉ​റ്റു​നോ​ക്കു​ന്നു​ണ്ട് സ​ക​ല​രും.  

ആ​ദ്യ മ​ത്സ​ര​ത്തി​ന്‍റെ ആ​ശ​ങ്ക
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ൾ റൗ​ണ്ട​ർ​മാ​രി​ലൊ​രാ​ളാ​ണ‌ു മു​ൻ നാ​യ​ക​ൻ ജാ​ക്ക​സ് കാ​ലി​സ്. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും തോ​റ്റു​ക​ഴി​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ന് ഇ​ന്ത്യ​യോ​ടു ക​ളി​ക്കു​മ്പോ​ൾ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് ഐ​സി​സി​ക്കു വേ​ണ്ടി എ​ഴു​തി​യ ഇ​ന്ന​ല​ത്തെ കോ​ള​ത്തി​ൽ കാ​ലി​സ് പ​റ​യു​ന്നു​ണ്ട്. 

അ​തി​ലെ പ്ര​ധാ​ന ഉ​പ​ദേ​ശം ഇ​ങ്ങ​നെ​യാ​ണ്- "ആ​ദ്യ ഗെ​യി​മി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക​ക​ൾ മു​ത​ലെ​ടു​ക്ക​ണം. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലൊ​ന്നും ഇ​ന്ത്യ ക​ളി​ച്ചി​ട്ടി​ല്ല. ആ​ദ്യ​ത്തെ മ​ത്സ​ര​ത്തി​നാ​ണ് അ​വ​രി​റ​ങ്ങു​ന്ന​ത്. ന​മ്മു​ടേ​ത് (ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടേ​ത്) മൂ​ന്നാ​മ​ത്തെ മ​ത്സ​ര​മാ​ണ്. തോ​റ്റെ​ങ്കി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​റ്റി​ൽ ചെ​യ്തു ക​ഴി​ഞ്ഞു''. സെ​റ്റി​ൽ ചെ​യ്ത​വ​ർ​ക്ക് സെ​റ്റി​ലാ​വാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണു കാ​ലി​സ് പ​റ​യു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നു മേ​ൽ വ​ലി​യ സ​മ്മ​ർ​ദ​മു​ണ്ടെ​ങ്കി​ലും വൈ​കി​യി​റ​ങ്ങു​ന്ന ഇ​ന്ത്യ​യ്ക്ക് അ​തി​ന്‍റേ​താ​യ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട് എ​ന്നാ​ണ് ഇ​തു സ‌ൂ​ചി​പ്പി​ക്കു​ക. മ​റ്റു ടീ​മു​ക​ൾ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളു​മാ​യാ​ണ​ല്ലോ നി​ൽ​ക്കു​ന്ന​ത്.

പോ​രാ​ത്ത​തി​ന് സൗ​ത്താം​പ്ട​ണി​ലെ കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​വും അ​ത്ര ന​ല്ല​ത​ല്ല. അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​കു​മെ​ന്നും ചാ​റ്റ​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണു പ്ര​വ​ച​ന​ങ്ങ​ൾ. ആ​ഫ്രി​ക്ക​ൻ പേ​സ​ർ​മാ​രി​ൽ എ​ന്‍ഗി​ഡി ക​ളി​ക്കി​ല്ലെ​ന്നു​റ​പ്പാ​ണ്. സ്റ്റെ​യ്‌​ൻ പ​രു​ക്കി​ന്‍റെ പി​ടി​യി​ലാ​യി ലോ​ക​ക​പ്പ് ടീ​മി​ൽ നി​ന്ന് ത​ന്നെ പു​റ​ത്താ​യി. എ​ന്നാ​ൽ, ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ റ​ബാ​ഡ​യു​ടെ അ​തി​വേ​ഗ പ​ന്തു​ക​ൾ കാ​ലാ​വ​സ്ഥ കൂ​ടി തു​ണ​ച്ചാ​ൽ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്കു കീ​റാ​മു​ട്ടി​യാ​കാം. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ് ബൗ​ളി​ങ് പ​ട​യു​ടെ പു​തു​ത​ല​മു​റ പ്ര​തി​നി​ധി​യാ​ണ​ല്ലോ റ​ബാ​ഡ. നാ​ലു വ​ർ​ഷം മു​ൻ​പ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ൽ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ബാ​ഡ ടീ​മി​ലു​റ​ച്ച​ത്; സ്റ്റെ​യ്നു പ​രു​ക്കേ​റ്റ​പ്പോ​ൾ. ഏ​ക​ദി​ന​ത്തി​ൽ അ​തി​നു​മു​ൻ​പ് ബം​ഗ്ലാ​ദേ​ശി​നെ 16 റ​ൺ​സി​ന് ആ​റു വി​ക്ക​റ്റെ​ടു​ത്തു വി​റ​പ്പി​ച്ചു വീ​ഴ്ത്തി​യ ‌റ​ബാ​ഡ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​രെ​യും നി​യ​ന്ത്രി​ച്ചു. ടെ​സ്റ്റ് അ​ര​ങ്ങേ​റ്റ​വും ഇ​ന്ത്യ​ക്കെ​തി​രേ​യാ​യി​രു​ന്നു. ഈ ​ലോ​ക​ക​പ്പി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും എ​തി​രാ​ളി​ക​ൾ​ക്കു ഭീ​ഷ​ണി​യാ​യി​ല്ല റ​ബാ​ഡ. ഇം​ഗ്ല​ണ്ടി​നെ​തി​രേ ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യെ​ങ്കി​ലും 66 റ​ൺ​സും വ​ഴ​ങ്ങി. ബം​ഗ്ലാ​ദേ​ശ് വി​ക്ക​റ്റ് ര​ഹി​ത​നു​മാ​ക്കി. പ​ക്ഷേ, മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷം അ​വ​സ​ര​മാ​യി കി​ട്ടി​യാ​ൽ അ​പ​ക​ട​കാ​രി​യാ​കാം.


വാർത്തകൾ

Sign up for Newsletter



top