Published:06 June 2019
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഗ്ലാമർ ഫോട്ടൊഷൂട്ടിന്റെ പുറകെയാണിപ്പോൾ ഫാഷൻ ലോകം. ഇൻസ്റ്റൈൽ മാഗസിന്റെ ജൂലൈ പതിപ്പിനുവേണ്ടിയായിരുന്നു പ്രിയങ്കയുടെ ഫോട്ടൊഷൂട്ട്. പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജിയാണ് പ്രിയങ്കയുടെ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞയിടെ നടന്ന കാൻ റെഡ്കാർപെറ്റിലും പ്രിയങ്ക തിളങ്ങിയിരുന്നു. ജോനസ് സഹോദരൻമാരുടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം ചേസിങ് ഹാപ്പിനസിന്റെ പ്രീമിയർ ഷോ നടന്നപ്പോഴും ഏവരുടേയും കണ്ണുടക്കിയത് പ്രിയങ്കയിലായിരുന്നു.
ഇസ്രായേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗാലിയ ലാഹ്വ് ഡിസൈൻ ചെയ്ത കറുപ്പ് ഗൗണണിഞ്ഞാണ് പ്രിയങ്കയെത്തിയത്. മെറൂൺ നിറത്തിലെ സ്യൂട്ടായിരുന്നു നിക്കിന്റെ വേഷം.