17
June 2019 - 2:26 am IST

Download Our Mobile App

Flash News
Archives

Crime

kevin-murder-case-court-trial-police-si-latest

കെവിന്‍ വധക്കേസ്: മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്ന് മുന്‍ എസ്ഐയുടെ മൊഴി 

Published:06 June 2019

പൊലീസ് ഉദ്യോഗസ്ഥന്‍ ഗോപകുമാര്‍, റിയാസിന്‍റെ കൈഎഴുത്ത് തിരിച്ചറിഞ്ഞ ശാസ്ത്രീയ വിദഗ്ദ്ധ അപര്‍ണ എന്നിവരെയും വിസ്തരിച്ചു. കേസില്‍ ഇനിയും സാക്ഷികളെ വിസ്തരിക്കാനുണ്ട്.

കോട്ടയം: കെവിന്‍ വധക്കേസില്‍ എഫ്.ഐ.ആര്‍ തയാറാക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്ന് ഗാന്ധിനഗര്‍  മുന്‍ എസ്.ഐ എം.എസ് ഷിബു. സംഭവ ദിവസം രാവിലെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ എ.എസ്.ഐയായിരുന്ന ബിജുവാണ് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ വിവരം അറിയിക്കുന്നത്. ഇതിനു പിന്നാലെ അനീഷിനെ വിട്ടയച്ചതായും കെവിന്‍ ഇടയ്ക്കുവച്ച് വണ്ടിയില്‍ നിന്നും ഓടി രഷപ്പെട്ടതായും ബിജു അറിയിച്ചു. അനീഷ് വന്നതിനു ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇരുന്നതാണ് കാലതാമസം ഉണ്ടായതെന്നും ഷിബു മൊഴി നൽകി. 

അനീഷ് എത്തിയശേഷം എഫ്.ഐ.ആര്‍ തയാറാക്കി. എന്നാല്‍, ഒമ്പത് മണിക്കൂറോളം അനീഷ് തട്ടിക്കൊണ്ടുപോയവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അതിനാലാണ് മൊഴി ചുരുക്കി രേഖപ്പെടുത്തിയത്. വിശദമായ മൊഴി രേഖപ്പെടുത്താന്‍ മണിക്കൂറുകളെടുക്കും. അങ്ങനെ ചെയ്താല്‍ പ്രതികള്‍ രക്ഷപെടാനും അന്വേഷണം വൈകുന്നതിനും തെളിവുകള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് അനീഷിന്‍റെ മൊഴി വിശദമായി രേഖപ്പെടുത്താതിരുന്നതെന്നും ഷിബു കോടതിയില്‍ പറഞ്ഞു. 

പൊലീസ് ഉദ്യോഗസ്ഥന്‍ ഗോപകുമാര്‍, റിയാസിന്‍റെ കൈഎഴുത്ത് തിരിച്ചറിഞ്ഞ ശാസ്ത്രീയ വിദഗ്ദ്ധ അപര്‍ണ എന്നിവരെയും വിസ്തരിച്ചു. കേസില്‍ ഇനിയും സാക്ഷികളെ വിസ്തരിക്കാനുണ്ട്. അതിനാല്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ സമയം നീട്ടി ചോദിക്കാനിടയുണ്ട്. വ്യാഴാഴ്ചക്കുള്ളില്‍ വിസ്താരം അവസാനിപ്പിക്കണം എന്നായിരുന്നു നേരത്തെ കോടതി നൽകിയ നിര്‍ദേശം.


വാർത്തകൾ

Sign up for Newsletter



top