ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:07 June 2019
ദുബായ്: ദുബായിലുണ്ടായ ബസ് അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഞ്ചു പേർക്ക് ഗുരുതര പരുക്കേറ്റു. മസ്കത്തിൽ നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരിച്ചവരിൽ മലയാളികളും ഉള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായില്ല.
വ്യാഴാഴ്ച വൈകുന്നേരം 5.40ഓടെ ദുബായ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വച്ചായിരുന്നു അപകടം. മസ്കത്തിൽ നിന്നും ദുബായിലേക്ക് വരികയായിരുന്ന ബസ്, റാഷിദീയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്സിറ്റിലെ സൈൻ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട സമയം വിവിധ രാജ്യക്കാരായ 31 പേരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടൻ തന്നെ റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി.