17
June 2019 - 3:08 am IST

Download Our Mobile App

Flash News
Archives

World

adolf-hitler

ഹിറ്റ്ലറെക്കുറിച്ചുള്ള വിഡിയോകൾ; ചരിത്രാധ്യാപകർക്ക് യൂട്യൂബിൽ വിലക്ക്

Published:07 June 2019

റൊമാനിയയിലെ സ്‌കൂള്‍ അധ്യാപകനും മിസ്റ്റര്‍ ആള്‍സോപ്‌ ഹിസ്റ്ററി എന്ന റിവിഷന്‍ വെബ്‌സൈറ്റ്‌ ഉടമയുമായ സ്‌കോട്ട്‌ ആള്‍സോപ്‌, അധ്യാപകനായ റിച്ചാര്‍ഡ്‌ ജോണ്‍സ്‌ എന്നിവരുടെ അക്കൗണ്ടുകള്‍ക്കാണ്‌ യൂട്യൂബ്‌ വിലക്കേര്‍പ്പെടുത്തിയത്‌.

ലണ്ടൻ: അഡോൾഫ് ഹിറ്റ്ലറെക്കുറിച്ചുള്ള വിഡിയോ അപ്‌ലോഡ് ചെയ്ത അധ്യാപകരുടെ അക്കൗണ്ടുകൾക്ക് യൂട്യൂബ് വിലക്കേർപ്പെടുത്തി. വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് രണ്ട് ചരിത്രാധ്യാപകർക്കെതിരായ നടപടി. വിദ്വേഷ പ്രചരണം തടയുന്നതിന്‍റെ ഭാഗമായി നാസികളെ മഹത്വവൽക്കരിക്കുന്ന ഉള്ളടക്കങ്ങളുള്ള വിഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായാണ് വിദ്യാഭ്യാസ ആവശ്യത്തിനായി അപ്‌ലോഡ് ചെയ്ത വിഡിയോകൾ നീക്കം ചെയ്തതും അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയതും. റൊമാനിയയിലെ സ്‌കൂള്‍ അധ്യാപകനും മിസ്റ്റര്‍ ആള്‍സോപ്‌ ഹിസ്റ്ററി എന്ന റിവിഷന്‍ വെബ്‌സൈറ്റ്‌ ഉടമയുമായ സ്‌കോട്ട്‌ ആള്‍സോപ്‌, അധ്യാപകനായ റിച്ചാര്‍ഡ്‌ ജോണ്‍സ്‌ എന്നിവരുടെ അക്കൗണ്ടുകള്‍ക്കാണ്‌ യൂട്യൂബ്‌ വിലക്കേര്‍പ്പെടുത്തിയത്‌.

ഫാസിസത്തിന്‍റെ ദോഷഫലങ്ങള്‍ വിവരിക്കുന്ന വിഡിയോ പോലും യൂട്യൂബില്‍ നിന്ന്‌ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്‌. നൂറുകണക്കിന്‌ ചരിത്രവിഡിയോകള്‍ ഉള്‍പ്പെട്ടതായിരുന്നു ആള്‍സോപിന്‍റെ യൂട്യൂബ്‌ ചാനല്‍. അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്‍റെ ചാനല്‍ വീണ്ടെടുക്കാനായിട്ടുണ്ട്‌.

വിദ്വേഷപ്രചാരണം തടയുന്നതിനുള്ള യൂട്യൂബിന്‍റെ ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നെന്നും എന്നാല്‍ അതിന്‍റെ പേരില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള വിഡിയോ പോലും നീക്കം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ആള്‍സോപ്‌ അഭിപ്രായപ്പെട്ടു. നാസിസത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള വിഡിയോകള്‍ പങ്കുവച്ചതിനാണ്‌ റിച്ചാര്‍ഡ്‌ എന്ന അധ്യാപകനെതിരെ യൂട്യൂബ്‌ നടപടിയെടുത്തത്‌. 25 വര്‍ഷമായി ബ്രിട്ടനിലെ ചരിത്രപഠനത്തില്‍ ഹിറ്റ്‌ലര്‍ക്ക്‌ സവിശേഷ പ്രാധാന്യം നൽകുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top