17
June 2019 - 3:08 am IST

Download Our Mobile App

Flash News
Archives

Comment

k-surendran-slams-pinarayi-vijayan-on-gulf-visit

ഇതു പോലൊരു ഭൂലോക പരാജയം വേറെയുണ്ടോ? പിണറായി പരാജയനെന്ന് പേര് മാറ്റണം: കെ. സുരേന്ദ്രൻ

Published:07 June 2019

പിണറായി വിജയന്‍റെ പേര് പിണറായി പരാജയൻ എന്നാക്കി മാറ്റുന്നതാണ് നല്ലതെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ സുരേന്ദ്രൻ വിമർശിച്ചു. 

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിർമാണത്തിനുമുള്ള ഫണ്ട് സ്വരൂപിക്കാനായി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രയിൽ നിന്നും സഹായമൊന്നും കിട്ടിയല്ല എന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്തെത്തി. പിണറായി വിജയന്‍റെ പേര് പിണറായി പരാജയൻ എന്നാക്കി മാറ്റുന്നതാണ് നല്ലതെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ സുരേന്ദ്രൻ വിമർശിച്ചു. 

കുറിപ്പിന്‍റെ പൂർണരൂപം:
പ്രവാസികൾ എഴുന്നൂറു കോടി എടുത്തു വച്ചിട്ടുണ്ടെന്നും ബി.ജെ.പി ക്കാർ തടഞ്ഞതുകൊണ്ട് നേരിട്ടുപോയി സമാഹരിക്കുകയാണെന്നുമൊക്കെയായിരുന്നല്ലോ പറഞ്ഞത്. ഇപ്പം ഒന്നും കിട്ടിയില്ലെന്നോ? ഇതു പോലൊരു ഭൂലോക പരാജയം വേറെയുണ്ടാവുമോ? പിണറായി വിജയന്‍റെ പേര് പിണറായി പരാജയൻ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്. സൈബർ സഖാക്കളും സുഡാപ്പി സുഹൃത്തുക്കളുമൊക്കെ ജീവനോടെ തന്നെ ഉണ്ടല്ലോ...


വാർത്തകൾ

Sign up for Newsletter



top