17
June 2019 - 2:18 am IST

Download Our Mobile App

Flash News
Archives

Updates

financial-problem-in-bsnl

ബി​എ​സ്എ​ന്‍എല്ലിന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി

Published:07 June 2019

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഭാ​ര​ത് സ​ഞ്ചാ​ര്‍ നി​ഗം ലി​മി​റ്റ​ഡ് രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലെ​ന്ന് റി​പ്പോ​ര്‍ട്ട്. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് സ്വ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​ല​പാ​ട്.

മും​ബൈ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഭാ​ര​ത് സ​ഞ്ചാ​ര്‍ നി​ഗം ലി​മി​റ്റ​ഡ് രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലെ​ന്ന് റി​പ്പോ​ര്‍ട്ട്. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് സ്വ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​ല​പാ​ട്. നി​ല​വി​ല്‍ ഇ​ത​ര ക​മ്പ​നി​ക​ളു​മാ​യി മ​ത്സ​രി​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി​യി​ല്ല.

ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സ്പെ​ക്‌​ട്രം  നേ​ടി​യെ​ടു​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി ബി​എ​സ്എ​ന്‍എ​ല്ലി​നി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ട്. സ്ഥാ​പ​നം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വി​വ​ര​ണാ​തീ​ത​മാ​ണ്. വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ലും മ​റ്റും പ്ര​വ​ര്‍ത്തി​ക്കു​ന്ന കാ​ര്യാ​ല​യ​ങ്ങ​ളി​ലേ​റെ​യും മാ​സ​ങ്ങ​ളാ​യി വാ​ട​ക കു​ടി​ശി​ക വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. ട​വ​റു​ക​ള്‍ക്ക് വാ​ട​ക​യും ന​ല്‍കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. 

പ​ണം ന​ല്‍കാ​ത്ത​തി​നാ​ല്‍ ബി​എ​സ്എ​ന്‍എ​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍ നേ​ര​ത്തെ പ​ണി നി​ര്‍ത്തി വെ​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ല്‍ മാ​ത്രം ക​രാ​ര്‍ ഇ​ന​ത്തി​ല്‍ 100 കോ​ടി രൂ​പ​യോ​ളം ന​ല്‍കാ​നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. 2018 ജൂ​ലൈ മാ​സ​ത്തി​നു ശേ​ഷ​മു​ള​ള ബി​ല്ലു​ക​ളാ​ണ് കു​ടി​ശി​ക​യാ​യി​ട്ടു​ള്ള​ത്. ഇ​ത് തീ​ര്‍ക്കാ​ത്ത പ​ക്ഷം ക​രാ​ര്‍ ജോ​ലി തു​ട​രാ​നാ​കി​ല്ലെ​ന്ന് കാ​ണി​ച്ച് ക​രാ​റു​കാ​ര്‍ മെ​യ് 15ന് ​പ്ര​ധാ​ന എ​ക്സ്ചേ​ഞ്ചു​ക​ളി​ലെ എ​സി പ്ലാ​ന്‍റ് ഓ​പ്പ​റേ​ഷ​ന്‍ ഒ​ഴി​കെ​യു​ള്ള ജോ​ലി​ക​ള്‍ നി​ര്‍ത്തി​വെ​ച്ചി​രു​ന്നു. എ​സി പ്ലാ​ന്‍റ് ഓ​പ്പ​റേ​ഷ​ന്‍ നി​ര്‍ത്തി​വെ​ച്ചാ​ല്‍ രാ​ജ്യ​ത്തെ വാ​ര്‍ത്താ വി​നി​മ​യം അ​വ​താ​ള​ത്തി​ലാ​കും. എ​ന്നാ​ല്‍ മെ​യ് 31ന​കം തീ​രു​മാ​ന​മാ​കാ​ത്ത പ​ക്ഷം ഇ​തും നി​ര്‍ത്തി​വെ​ക്കു​മെ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ മു​ന്ന​റി​യി​പ്പ്.


വാർത്തകൾ

Sign up for Newsletter



top