23
October 2019 - 12:45 am IST

Download Our Mobile App

Flash News
Archives

Wellness

lack-of-sleep-increases-risk-of-cancer-in-women

ഉ​റ​ക്ക​മി​ല്ലാ​ത്ത സ്ത്രീ​ക​ൾ​ക്ക് ക്യാ​ൻ​സ​റി​ന് സാ​ധ്യ​ത

Published:08 June 2019

പാ​തി​രാ നേ​രം പി​ന്നി​ട്ടാ​ലും ഉ​റ​ക്കം വ​രാ​തെ കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം ഏ​റി വ​രി​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

പാ​തി​രാ നേ​രം പി​ന്നി​ട്ടാ​ലും ഉ​റ​ക്കം വ​രാ​തെ കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം ഏ​റി വ​രി​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഒ​രു പ​ഠ​നം കൂ​ടി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഉ​റ​ക്ക​ക്കു​റ​വും ഒ​ബ്സ്ട്ര​ക്ടീ​വ് സ്ലീ​പ് അ​പ്നി​യ​യും മൂ​ലം വി​ഷ​മി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് പു​രു​ഷ​ന്മാ​രെ​ക്കാ​ള​ധി​കം ക്യാ​ൻ​സ​ർ സാ​ധ്യ​ത​യെ​ന്ന് യൂ​റോ​പ്യ​ൻ റെ​സ്പി​റേ​റ്റ​റി ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.
 
ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ശ്വാ​സ​കോ​ശ​ത്തി​ലെ വാ​യു അ​റ​ക​ൾ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ അ​ട​യു​ന്ന അ​വ​സ്ഥ​യാ​ണ് OSA അ​ഥ​വാ  ഒ​ബ്സ്ട്ര​ക്ടീ​വ് സ്‌​ലീ​പ് അ​പ്നി​യ. ഇ​ത് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്നു. കൂ​ർ​ക്കം വ​ലി, മു​റി​ഞ്ഞു മു​റി​ഞ്ഞു​ള്ള ഉ​റ​ക്കം, വ​ല്ലാ​ത്ത ക്ഷീ​ണം ഇ​വ​യെ​ല്ലാം ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. പ്രാ​യം, ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ്, പു​ക​വ​ലി, മ​ദ്യ​പാ​നം ഇ​വ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ലും ഒ​എ​സ്എ ഉ​ള്ള സ്ത്രീ​ക​ൾ​ക്ക് പു​രു​ഷ​ന്മാ​രെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് കാ​ൻ​സ​ർ സാ​ധ്യ​ത​യെ​ന്നു പ​ഠ​ന​ത്തി​ൽ തെ​ളി​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ൽ പ​ഠ​നം ആ​ദ്യ​മാ​ണെ​ന്നും ലിം​ഗ​വ്യ​ത്യാ​സ​വും ഒ​എ​സ്എ​യും കാ​ൻ​സ​റും ത​മ്മി​ലു​ള്ള ബ​ന്ധം മു​ൻ​പ് പ​ഠ​ന വി​ധേ​യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും പ​ഠ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഗ​വേ​ഷ​ക​യാ​യ അ​ഥ​നേ​ഷ്യ പ​ടാ​ക പ​റ​യു​ന്നു. 
 
19556 പേ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. യൂ​റോ​പ്യ​ൻ സ്ലീ​പ് അ​പ്നി​യ ഡേ​റ്റാ ബേ​സി​ലെ വി​വ​ര​ങ്ങ​ളി​ൽ ഒ​എ​സ്എ ബാ​ധി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. 5789 പേ​ർ പു​രു​ഷ​ന്മാ​രും 13767 പേ​ർ സ്ത്രീ​ക​ളും ആ​യി​രു​ന്നു. ഇ​വ​രു​ടെ പ്രാ​യം, പു​ക​വ​ലി, മ​ദ്യ​പാ​ന​ശീ​ല​ങ്ങ​ൾ, ബി​എം​ഐ ഇ​വ​യും പ​രി​ശോ​ധി​ച്ചു. ഈ ​ഘ​ട​ക​ങ്ങ​ളെ​ല്ലാം ക്യാ​ൻ​സ​ർ വ​രാ​നു​ള്ള സാ​ധ്യ​ത​യു​മാ​യി  ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഒ​എ​സ്എ ഉ​ള്ള സ്ത്രീ​ക​ൾ​ക്ക് ക്യാ​ൻ​സ​ർ ഉ​ള്ള​താ​യും ക​ണ്ടു. ഒ​എ​സ്എ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​യ ഉ​റ​ക്കം തൂ​ങ്ങ​ൽ, കൂ​ർ​ക്കം വ​ലി, രാ​ത്രി​യി​ൽ ശ്വാ​സം നി​ന്നു പോ​കു​ക ഇ​തെ​ല്ലാം പു​രു​ഷ​ന്മാ​രി​ലാ​ണ് കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 
 
എ​ന്നാ​ൽ മ​റ്റ് ല​ക്ഷ​ണ​ങ്ങ​ളാ​യ ക്ഷീ​ണം, ഇ​ൻ​സോ​മ്നി​യ, വി​ഷാ​ദം, രാ​വി​ലെ യു​ള്ള ത​ല​വേ​ദ​ന ഇ​തെ​ല്ലാം സ്ത്രീ​ക​ളി​ലാ​യി​രു​ന്നു കൂ​ടു​ത​ൽ. ക്യാ​ൻ​സ​ർ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള മ​റ്റ് ഘ​ട​ക​ങ്ങ​ളാ​യ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​നം, വൈ​വാ​ഹി​കാ​വ​സ്ഥ, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ ഇ​വ​യൊ​ന്നും ഈ ​പ​ഠ​നം ക​ണ​ക്കി​ലെ​ടു​ത്തി​ല്ല. ഒ​എ​സ്എ ക്യാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​മെ​ന്ന​ല്ല, മ​റി​ച്ച് ഒ​എ​സ്എ യും ​ക്യാ​ൻ​സ​റും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നും ഈ ​രം​ഗ​ത്ത് കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു. 


വാർത്തകൾ

Sign up for Newsletter



top