Published:08 June 2019
ബീഫ് പെപ്പർ
ആവശ്യമുള്ള സാധനങ്ങൾ
ബീഫ് - ഒരു കിലോ
തേങ്ങാകൊത്ത് - അരകപ്പ്
ചെറുതായി നുറുക്കിയ സവാള - 3
പച്ചമുളക് - 2
ചെറുതായി നുറുക്കിയ തക്കാളി - ഒരെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 4 ടീസ്പൂണ്‍
കുരുമുളകുപ്പൊടി - 3 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി - ½ ടീസ്പൂണ്‍
ഗരംമസാല -3 ടീസ്പൂണ്‍
നാരങ്ങ നീര്- 1 ടീസ്പൂണ്‍
മല്ലിപൊടി - 2 ½ ടീസ്പൂണ്‍
മുളകുപ്പൊടി : 1 ടീസ്പൂണ്‍
ഉപ്പ്, വെളിച്ചണ്ണ, കടുക്, കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്നവിധം
ബീഫ് നന്നായി കഴുകി കഷ്ണങ്ങള്‍ ആക്കിയതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, 2 ടീസ്പൂണ്‍ കുരുമുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങ നീര് / വിനാഗിരി ആവിശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി 3മാറ്റി വെയ്ക്കുക ശേഷം കുക്കറില്‍ 1/4 കപ്പ് വെള്ളം ചേര്‍ത്ത് വേവിച്ചു എടുക്കുക. കടായി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിച്ച ശേഷം തെങ്ങ കൊത്തു മൂപ്പിക്കുക നിറം മാറി തുടങ്ങുമ്പോള്‍ ഉള്ളി, പച്ചമുളക് ബാക്കി ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക ശേഷം തക്കാളി ഇട്ടു വെന്തു കഴിയുമ്പോള്‍ ബാക്കി ഉള്ള കുരുമുളകുപൊടി, ഗരംമസാല, മല്ലിപൊടി മുളകുപൊടി എന്നിവ ഇട്ടു പച്ചമണം മാറി എണ്ണതെളിഞ്ഞാല്‍ വേവിച്ച ബീഫ് വെള്ളം ഉണ്ടെങ്കില്‍ അതോട് കൂടി ചേര്‍ത്ത് ഇളക്കി ഇഷ്ടാനുസരണം തോര്‍ത്തി എടുത്താല്‍ ബീഫ് റോസ്റ്റ് റെഡി.
ബീഫ് കറി
ആവശ്യമുള്ള സാധനങ്ങൾ
ബീഫ്- 1 കിലോ
സവാള- 2 എണ്ണം
ഉള്ളി- 1/2 കപ്പ്
ഇഞ്ചി- ഒരു വലിയ കഷണം
വെളുത്തുള്ളി- 10 അല്ലി
പച്ചമുളക്- 3 എണ്ണം
മുളകുപ്പൊടി- 2 1/2 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക്- 9 എണ്ണം
കുരുമുളകുപ്പൊടി- 1 ടീസ്പൂണ്‍
മല്ലിപ്പൊടി- 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
ഗരം മസാല- 1 ടേബിള്‍സ്പൂണ്‍
തേങ്ങാക്കൊത്ത്- 1/2 കപ്പ്
കറിവേപ്പില- 2 തണ്ട്
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്
ഗരം മസാല വീട്ടില്‍ തയാറാക്കുന്നതിന് കറുകപ്പട്ട- 2 കഷണം, ഗ്രാമ്പൂ- 4 എണ്ണം, ജീരകം- ½ ടീസ്പൂണ്‍, ഏലയ്ക്ക- 4 എണ്ണം, പെരുംജീരകം- 1/2 ടീസ്പൂണ്‍, ഇതെല്ലാം ചൂടാക്കി മിക്സറില് പൊടിച്ചെടുക്കുക.
തയാറാക്കുന്ന വിധം
മുളക്, മല്ലി, കുരുമുളകുപ്പൊടി എന്നിവ വറുത്ത് വെയ്ക്കുക. ബീഫ് കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കുക. ഇത് കുറച്ച് കുരുമുളകുപ്പൊടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. ഇനി ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച് തേങ്ങാക്കൊത്ത് ചേര്‍ത്ത് വഴറ്റിയ ശേഷം ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, സവാള, പച്ചമുളക് എന്നിവ വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളയ്ക്കുക. അടച്ചു വെച്ച് വേവിയ്ക്കുക. വെന്തു വാങ്ങുന്നതിന് മുമ്പ് ഒരു നുള്ള് ഗരം മസാല കൂടി ചേര്‍ത്ത് യോജിപ്പിക്കുക. ബീഫ് കറി റെഡി.
തേങ്ങാക്കൊത്തിട്ട ബീഫ്
ആവശ്യമുള്ള സാധനങ്ങൾ
ബീഫ് – 1 കിലോ
സവാള അരിഞ്ഞത് – 3 എണ്ണം
ഇഞ്ചി അരിഞ്ഞത് – 2 ടേബിൾസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 2 ടേബിൾസ്പൂൺ
പച്ചമുളക് -7 എണ്ണം
തേങ്ങാക്കൊത്ത് – 1/2 കപ്പ്
തക്കാളി – 2 എണ്ണം
കാശ്മീരി മുളകുപ്പൊടി -2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ
ഗരം മസാല – 1 ടേബിൾസ്പൂൺ
കുരുമുളകുപ്പൊടി -1 ടേബിൾസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഏലക്ക- 5 എണ്ണം
കറുവയില, പട്ട- 2 എണ്ണം
ഗ്രാംമ്പൂ – 6 എണ്ണം
വെളിച്ചെണ്ണ, ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
കഴുകിയെടുത്ത ബീഫിലേക്ക് കാശ്മീരി മുളകുപ്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ നന്നായി വേവിച്ച് എടുക്കുക. ചീനച്ചട്ടിയിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഗ്രാംമ്പൂ, ഏലക്ക, പട്ട, കറുവയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് അൽപം മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള ചേർക്കുക. നന്നായി വഴറ്റിയശേഷം പച്ചമുളക് നീളത്തിൽ അരിഞ്ഞതും കറിവേപ്പിലയും ചേർക്കുക. ഇനി വേവിച്ചുവെച്ചിരിക്കുന്ന ബീഫ് ചേർത്തു കൊടുക്കുക. ബീഫ് വേവിച്ചപ്പോഴുള്ള വെള്ളവും ഇതിലേക്ക് ഒഴിക്കുക. തക്കാളി അരിഞ്ഞതും ഇതിലേക്ക് ചേർക്കുക. നന്നായി തിളക്കുമ്പോൾ കുരുമുളക് പൊടി ചേർക്കുക. ഇതിനു ശേഷം അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. തുടർന്ന് ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാക്കൊത്തും കറിവേപ്പിലയും ചേർക്കുക. കുറച്ച് മൂത്ത് വരുമ്പോൾ ബീഫ് റോസ്റ്റിലേക്ക് തേങ്ങാക്കൊത്തും കറിവേപ്പിലയും ചേർക്കുക.
ബീഫ് റോസ്റ്റ്
ആവശ്യമുള്ള സാധനങ്ങൾ
ബീഫ് – ഒരു കിലോ
സവാള – 250 ഗ്രാം
ഇഞ്ചി – 50 ഗ്രാം
പച്ചമുളക് – 50 ഗ്രാം
വെളുത്തുള്ളി – 50ഗ്രാം
വെളിച്ചെണ്ണ – 100 മില്ലി
മുളകുപ്പൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – കാല് ടീസ്പൂണ്‍
മസാലപ്പൊടി – ഒന്നര ടേബിൾസ്പൂൺ
കുരുമുളകുപ്പൊടി – അര ടേബിൾസ്പൂൺ
ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീഫ് ഉപ്പും കുരുമുളകും ഇട്ടു നന്നായി വേവിച്ചു വയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പത്തു വച്ചു ചൂടായിക്കഴിയുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ മൂപ്പിക്കുക. ഇതിലേക്കു സവാളയിട്ടു വീണ്ടും വഴറ്റുക. സവാള ഇളം ബ്രൗണ്‍ നിറമായി വരുമ്പോള്‍ ഇതിലേക്ക് മുളകുപ്പൊടി, മസാലപ്പൊടി, കുരുമുളകുപ്പൊടി എന്നിവ ചേർത്ത് വീണ്ടും മൂപ്പിക്കുക. നന്നായി മൂത്തതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ഇതിലേക്കിട്ടു വെള്ളം വറ്റുന്നതുവരെ നന്നായി ഇളക്കി വരട്ടിയെടുക്കാം.