വീണ്ടും വർധന; 1.45 ലക്ഷം പുതിയ കേസുകൾ
Published:08 June 2019
ഗുരുവായൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ വി. മുരളീധരന്റെ വികാരനിർഭരമായ ഫെയ്സ്ബുക്ക് കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമായിരുന്നു അദ്ദേഹം ഇന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഉണ്ണിക്കണ്ണന്റെ ദർശന വേളയിൽ അമ്മയും ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചുപോയതായും മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം:
കണ്ണനു നേർന്നുണ്ടായ ജന്മം.
"ഉണ്ണികൃഷ്ണന് മനസ്സില്ക്കളിക്കുമ്പോള്
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്?"
എന്നമ്മ ആശ്വസിച്ചു കാണും. മൂന്നു വർഷത്തിനു ശേഷം, പ്രാർത്ഥനകൾക്ക് ഫലമായി, കണ്ണന് നേർന്ന് അമ്മയ്ക്ക് ലഭിച്ചതാണു ഞാൻ എന്ന് അമ്മ പറയുമായിരുന്നു. നാവിലേക്ക് ആദ്യമായെത്തിയ ചോറുരുളയും ഈ നടയിൽ നിന്ന്...
എല്ലാ മാസവും മുടങ്ങാതെയുള്ള ഗുരുവായൂരപ്പനെ തൊഴൽ ...
പിന്നീട് ജീവിത പങ്കാളിക്ക് താലിചാർത്തിയതും ഈ നടയിൽ, കണ്ണന്റെ മുൻപിൽ.
ഇന്ന് പ്രധാനമന്ത്രിക്കൊപ്പം നടയിൽ തൊഴുതിറങ്ങുമ്പോൾ മനസ്സ് മന്ത്രിക്കുന്നു;
അമ്മയുണ്ടായിരുന്നെങ്കിൽ...!
ജീവിത പന്ഥാവിൽ കരുത്തായി കണ്ണനുണ്ടാകട്ടെ എന്നും...