17
June 2019 - 2:15 am IST

Download Our Mobile App

Flash News
Archives

Football

copa-america-champions-league-started

വി​ജ​യ​ത്തോ​ടെ അ​ർ​ജ​ന്‍റീ​ന കോ​പ്പ​യ്ക്കൊ​രു​ങ്ങി

Published:08 June 2019

റോ​ബ​ര്‍ട്ടോ പെ​രി​യേ​റ​യും സ്കോ​ര്‍ ചെ​യ്ത​തോ​ടെ കോ​പ്പ സ​ന്നാ​ഹ​ത്തി​ല്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ ആ​ത്മ​വി​ശ്വാ​സ​മു​യ​ര്‍ന്നു. ബ​റേ​റ​യാ​ണ് നി​ക്ക​രാ​ഗോ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

സാ​വോ പോ​ളോ: കോ​പ്പ അ​മെ​രി​ക്ക കി​രീ​ടം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങു​ന്ന അ​ര്‍ജ​ന്‍റീ​ന​യ്ക്ക് സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ വി​ജ​യം. സൂ​പ്പ​ര്‍ താ​രം ലി​യോ​ണ​ല്‍ മെ​സി​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ മി​ക​വി​ല്‍ ഒ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളി​ന് നി​ക്കാ​രെ​ഗ്വേ​യെ​യാ​ണ് അ​ര്‍ജ​ന്‍റീ​ന കീ​ഴ​ട​ക്കി​യ​ത്. മെ​സി​ക്ക് പു​റ​മെ മാ​ർ​ട്ടി​ന​സും ഇ​ര​ട്ട ഗോ​ള​ക​ള്‍ പേ​രി​ലെ​ഴു​തി.
   
റോ​ബ​ര്‍ട്ടോ പെ​രി​യേ​റ​യും സ്കോ​ര്‍ ചെ​യ്ത​തോ​ടെ കോ​പ്പ സ​ന്നാ​ഹ​ത്തി​ല്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ ആ​ത്മ​വി​ശ്വാ​സ​മു​യ​ര്‍ന്നു. ബ​റേ​റ​യാ​ണ് നി​ക്ക​രാ​ഗോ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. ജൂ​ണ്‍ 14നാ​ണ് കോ​പ്പ അ​മെ​രി​ക്ക മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത്. 16ന് ​കൊ​ളം​ബി​യ​ക്കെ​തി​രെ​യാ​ണ് അ​ര്‍ജ​ന്‍റീ​ന​യു​ടെ ആ​ദ്യ മ​ത്സ​രം.
   
ടൂ​ര്‍ണ​മെ​ന്‍റി​നു​ള്ള അ​ര്‍ജ​ന്‍റീ​ന​യു​ടെ അ​ന്തി​മ ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ വി​വാ​ദം ഇ​തു​വ​രെ കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല. ഇ​ന്‍റ​ര്‍ മി​ലാ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ മൗ​റോ ഇ​ക്കാ​ര്‍ഡി​ക്ക് ടീ​മി​ല്‍ ഇ​ടം നേ​ടാ​ന്‍ സാ​ധി​ക്കാ​തെ പോ​യ​തോ​ടെ​യാ​ണ് വി​വാ​ദം തു​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം, ഇ​റ്റാ​ലി​യ​ന്‍ ലീ​ഗി​ല്‍ അ​ധി​കം അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്നു യു​വ​ന്‍റ​സ് താ​രം പൗ​ളോ ഡി​ബാ​ല​യ്ക്ക് ടീ​മി​ല്‍ ഇ​ടം ല​ഭി​ച്ചി​രു​ന്നു. ജൂ​ണ്‍ 14 മു​ത​ല്‍ ജൂ​ലൈ ഏ​ഴ് വ​രെ ബ്ര​സീ​ലി​ലാ​ണ് ഇ​ത്ത​വ​ണ കോ​പ്പ് അ​മെ​രി​ക്ക ന​ട​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​യെ​ങ്കി​ലും മെ​സി ദേ​ശീ​യ ജേ​ഴ്‌​സി​യി​ല്‍ കി​രീ​ട​മു​യ​ര്‍ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top