25
August 2019 - 4:46 am IST

Download Our Mobile App

Flash News
Archives

Analysis

india-australia-match-in-oval

റ​ണ്ണൊ​ഴു​ക്കി ഓ​വ​ൽ

Published:10 June 2019

# ഇ. ​രു​ദ്ര​ൻ 

ഇ​ന്ത്യ​യ്ക്കു കി​ട്ടി​യ ന​ല്ല ടോ​സ്. ബാ​റ്റി​ങ്ങി​ന് അ​നു​കൂ​ല​മാ​യ വ​ര​ണ്ട പി​ച്ചി​ൽ ആ​ദ്യം ബാ​റ്റു​മാ​യി ഇ​റ​ങ്ങാ​ൻ ഏ​തു ക്യാ​പ്റ്റ​നും ആ​ഗ്ര​ഹി​ക്കും.

ഇ​ന്ത്യ​യ്ക്കു കി​ട്ടി​യ ന​ല്ല ടോ​സ്. ബാ​റ്റി​ങ്ങി​ന് അ​നു​കൂ​ല​മാ​യ വ​ര​ണ്ട പി​ച്ചി​ൽ ആ​ദ്യം ബാ​റ്റു​മാ​യി ഇ​റ​ങ്ങാ​ൻ ഏ​തു ക്യാ​പ്റ്റ​നും ആ​ഗ്ര​ഹി​ക്കും. ടോ​സി​നു തൊ​ട്ടു​മു​ൻ​പ് വി​രാ​ട് കോ​ഹ്‌​ലി​യും ആ​രോ​ൺ ഫി​ഞ്ചും ഒ​രേ സ്വ​ര​ത്തി​ലാ​ണ് ആ​ദ്യം ബാ​റ്റു ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. ഭാ​ഗ്യം ഇ​ന്ത്യ​യ്ക്കൊ​പ്പ​മാ​യി. ഉ​യ​ർ​ന്ന സ്കോ​റു​ക​ൾ​ക്ക് എ​ല്ലാ അ​വ​സ​ര​വും ന​ൽ​കു​ന്ന ഓ​വ​ലി​ലെ പി​ച്ച് ര​ണ്ടാ​മ​തു ബാ​റ്റ് ചെ​യ്യാ​നി​റ​ങ്ങു​മ്പോ​ഴേ​ക്കും അ​ൽ​പ്പം സ്ലോ ​ആ​കു​മെ​ന്ന ആ​ശ​ങ്ക കൂ​ടി​യു​ണ്ടാ​യി​രു​ന്നു. 
 
അ​തു​കൊ​ണ്ടു ത​ന്നെ ഇ​ന്ത്യ​ൻ റ​ൺ നി​ര​ക്കു പ​ര​മാ​വ​ധി കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യം ഓ​സ്ട്രേ​ലി​യ​യു​ടെ മു​ന്നി​ലും. അ​തി​ന​വ​ർ​ക്കു തു​ട​ക്ക​ത്തി​ലേ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​രു​ടെ വി​ക്ക​റ്റും വേ​ണ​മാ​യി​രു​ന്നു. പേ​സ​ർ​മാ​രു​ടെ ആ​ദ്യ സ്പെ​ൽ അ​തി​നി​ർ​ണാ​യ​ക​മാ​യി. പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ​യും മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്‍റെ​യും ഈ ​ഓ​വ​റു​ക​ളി​ൽ എ​ന്തെ​ങ്കി​ലും സം​ഭ​വി​പ്പി​ക്ക​ണ​മാ​യി​രു​ന്നു ക​ങ്കാ​രു​ക്ക​ൾ​ക്ക്. സ്റ്റാ​ർ​ക്കി​ന്‍റെ ആ​ദ്യ ഓ​വ​റി​ൽ (മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ഓ​വ​ർ) രോ​ഹി​ത് ശ​ർ​മ നീ​ട്ടി​യ "പാ​തി ചാ​ൻ​സ്' കോ​ൾ​ട്ട​ർ നൈ​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷേ, ഫീ​ൽ​ഡി​ലെ ഓ​സി​സ് പ​ദ്ധ​തി​ക​ൾ​ക്ക് ഊ​ർ​ജം ല​ഭി​ച്ചേ​നേ. ഈ ​ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ രോ​ഹി​ത് തു​ട​ക്ക​ത്തി​ലേ ന​ൽ​കി​യ ചാ​ൻ​സു​ക​ൾ വി​ട്ടു​ക​ള​ഞ്ഞ​താ​ണ​ല്ലോ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ൽ​പ്പി​ച്ച​തും. 

രോ​ഹി​തും ധ​വാ​നും ന​ല്ലൊ​രു പാ​ർ​ട്ണ​ർ​ഷി​പ്പി​ലാ​യാ​ൽ അ​തു ത​ക​ർ​ക്കു​ക എ​ളു​പ്പ​മ​ല്ല. സൗ​ര​വ് ഗാം​ഗു​ലി- സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ കൂ​ട്ടു​കെ​ട്ടു ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ റ‍ൺ​സ് നേ​ടി​യി​ട്ടു​ള്ള ഓ​പ്പ​ണി​ങ് ജോ​ഡി ഇ​വ​രു​ടേ​താ​ണ്. 16 സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​ക​ൾ ഇ​വ​രു​ടെ പേ​രി​ലു​ണ്ട്. ആ​റു വ​ർ​ഷം മു​ൻ​പ് ധ​വാ​നൊ​പ്പം ഇ​ന്നി​ങ്സ് തു​ട​ങ്ങാ​ൻ രോ​ഹി​തി​നെ ഓ​പ്പ​ണ​റാ​യി ഉ​യ​ർ​ത്തി​യ ധോ​ണി​യു​ടെ ത​ന്ത്രം വ​ലി​യ വി​ജ​യ​മാ​യാ​ണ് പ​രി​ണ​മി​ച്ച​ത്. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ഓ​പ്പ​ണി​ങ് കൂ​ട്ടു​കെ​ട്ടാ​യും ഇ​പ്പോ​ൾ ഇ​വ​രു​ടേ​തു മാ​റി​യി​രി​ക്കു​ന്നു.  
 
ഓ​വ​ലി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ഓ​സി​സി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളും ക​ണ്ട​റി​ഞ്ഞ് ഇ​രു​വ​രും നി​ല​യു​റ​പ്പി​ച്ച​പ്പോ​ൾ ആ​ദ്യ​വി​ക്ക​റ്റി​നു മ​റ്റൊ​രു സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു കൂ​ടി പി​റ​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ന​ലെ. ഏ​ഴാം ഓ​വ​റി​ൽ ത​ന്നെ സ്റ്റാ​ർ​ക്കി​നു പ​ക​രം ഫി​ഞ്ചി​ന് കോ​ൾ​ട്ട​ർ നൈ​ലി​നെ കൊ​ണ്ടു​വ​രേ​ണ്ടി​വ​ന്ന​ത് ഈ ​കൂ​ട്ടു​കെ​ട്ട് ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി മൂ​ല​മാ​ണ്. പ​ക്ഷേ, അ​ത​ട​ക്കം ഫീ​ൽ​ഡി​ലെ ഓ​സി​സ് പ​ദ്ധ​തി​ക​ളൊ​ന്നും വി​ജ​യി​ക്കാ​നു​ള്ള​താ​യി​രു​ന്നി​ല്ല. റ​ൺ റേ​റ്റ് ഉ​യ​ർ​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​നി​ടെ രോ​ഹി​ത് പു​റ​ത്താ​വു​മ്പോ​ഴേ​ക്കും ഇ​ന്ത്യ ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​കി​ക്ക​ഴി​ഞ്ഞി​രു​ന്നു. ശി​ഖ​ർ ധ​വാ​നു സെ​ഞ്ചു​റി​യ​ടി​ക്കാ​നും മ​ധ്യ​നി​ര​യ്ക്കു ത​ക​ർ​ത്തു​ക​ളി​ക്കാ​നും എ​ല്ലാം എ​ളു​പ്പം. ചു​വ​ടു​റ​പ്പി​ക്കും മു​ൻ​പ് ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ വി​ട്ടു​ക​ള​ഞ്ഞ കാ​രി വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം. 

ശി​ഖ​ർ ധ​വാ​ന്‍റെ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യെ ആ​ശ്വ​സി​പ്പി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​കം. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ര‌​ണ്ടു സെ​ഞ്ചു​റി​യ​ട​ക്കം ന​ല്ല സ്കോ​റു​ക​ൾ നേ​ടി ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ന്‍റെ ക​രു​ത്താ​യി നി​ന്ന ധ​വാ​ൻ ഈ ​ലോ​ക​ക​പ്പി​നു മു​ൻ​പ് അ​ത്ര ന​ല്ല ഫോ​മി​ലാ​യി​രു​ന്നി​ല്ല. അ​ത് ടീ​മി​നൊ​രു പ്ര​ശ്ന​വു​മാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ലും ധ​വാ​ൻ വേ​ഗം പു​റ​ത്താ​യി; എ​ട്ടു റ​ൺ​സ് മാ​ത്ര​മെ​ടു​ത്ത്. ലോ​ക​ക​പ്പി​ലെ മൂ​ന്നാ​മ​ത്തെ​യും ക​രി​യ​റി​ലെ പ​തി​നേ​ഴാ​മ​ത്തെ​യും ഏ​ക​ദി​ന സെ​ഞ്ചു​റി​യോ​ടെ ധ​വാ​ൻ വീ​ണ്ടും ഫോ​മി​ലേ​ക്ക് ഉ​യ​രു​ക​യാ​ണെ​ന്നു തെ​ളി​യു​ക​യാ​ണ്. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച രോ​ഹി​തി​ന് തു​ട​ക്ക​ത്തി​ലു​ള്ള താ​ള​പ്പി​ഴ​ക​ൾ മാ​ത്ര​മാ​ണ് പ​രി​ഹ​രി​ക്കാ​നു​ള്ള​ത്. 

ഈ ​ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ ന​ട​ന്ന നാ​ലി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ഓ​വ​ലി​ലെ പി​ച്ച് ആ​ദ്യം ബാ​റ്റു ചെ​യ്ത ടീ​മി​ന് 300നു ​മു​ക​ളി​ൽ സ്കോ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രേ ഇം​ഗ്ല​ണ്ട് നേ​ടി​യ​ത് 311 റ​ൺ​സ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രേ ത​ന്നെ ബം​ഗ്ലാ​ദേ​ശ് അ​ടി​ച്ചു​കൂ​ട്ടി​യ​ത് 330 റ​ൺ​സാ​ണ്. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ 309 റ​ൺ​സെ​ടു​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും ക​ഴി​ഞ്ഞു. ന്യൂ​സി​ല​ൻ​ഡ്- ബം​ഗ്ലാ​ദേ​ശ് മ​ത്സ​രം മാ​ത്ര​മാ​ണ് 250 റ​ൺ​സി​ൽ താ​ഴെ നി​ന്ന​ത്. ചേ​സ് ചെ​യ്ത​വ​ർ (ന്യൂ​സി​ല​ൻ​ഡ്) ജ​യി​ച്ച ഏ​ക മ​ത്സ​ര​വും ഇ​താ​ണ്. ഇ​ക്കു​റി 350ഉം ​ക​ട​ന്നി​രി​ക്കു​ന്നു ആ​ദ്യം ബാ​റ്റു ചെ​യ്ത​വ​രു​ടെ സ്കോ​ർ. എ​ന്നാ​ൽ, ഓ​വ​ലി​ന് ഇ​തി​ൽ പു​തു​മ​യൊ​ന്നു​മി​ല്ല. 2015ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രേ ന്യൂ​സി​ല​ൻ​ഡ് 398 റ​ൺ​സ് വാ​രി​ക്കൂ​ട്ടി​യ ക​ളി​ക്ക​ള​മാ​ണി​ത്.


വാർത്തകൾ

Sign up for Newsletter



top