17
June 2019 - 2:51 am IST

Download Our Mobile App

Flash News
Archives

Mollywood

girish-karthika

ഗിരീഷ് കർണാട് അനശ്വരമാക്കിയ മലയാള ചിത്രം

Published:10 June 2019

കാവാലം നാരായണപണിക്കരുടെ വരികൾക്ക് ജെറി അമൽദേവ് സംഗീതം നൽകി എസ്.ജാനകിയും കൃഷ്ണചന്ദ്രനും ചേർന്ന് ആലപിച്ച മേലേ നന്ദനം പൂത്തേ... എന്ന ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാടകകൃത്ത്, നടൻ, സംവിധായകൻ, എഴുത്തുകാരൻ അങ്ങനെ പല മേഖലകളിലും കൈയ്യൊപ്പ് പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ഇന്ന് രാവിലെ അന്തരിച്ച ഗിരീഷ് കർണാട്. ഗിരീഷ് കർണാടിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു ഭരതൻ സംവിധാനം ചെയ്ത നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ചിത്രം. സുഹൃത്തിന്‍റെ മകളെ പ്രണയിക്കുന്ന ലെഫ്റ്റനന്‍റ് കേണൽ സി.അപ്പുണ്ണി മേനോൻ എന്ന കഥാപാത്രമായാണ് ഗിരീഷ് കർണാട് ചിത്രത്തിലെത്തിയത്.

1987 ലാണ് ചിത്രം പുറത്തിറങ്ങിയത്. സ്റ്റാൻലി ഡോനെണിന്‍റെ ബ്ലെയിം ഇറ്റ് ഓൺ റിയോ എന്ന അമെരിക്കൻ റൊമാന്‍റിക് കോമഡി ചിത്രത്തിന്‍റെ സ്വതന്ത്ര ആഖ്യാനമായിരുന്നു ഈ ചിത്രം. നെടുമുടി വേണു, കാർത്തിക, ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തി. കാവാലം നാരായണപണിക്കരുടെ വരികൾക്ക് ജെറി അമൽദേവ് സംഗീതം നൽകി എസ്.ജാനകിയും കൃഷ്ണചന്ദ്രനും ചേർന്ന് ആലപിച്ച മേലേ നന്ദനം പൂത്തേ... എന്ന ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശിവരാമകൃഷ്ണൻ നായരുടെ (നെടുമുടി വേണു) ബാല്യകാല സുഹൃത്തും അവിവാഹിതനുമായ അപ്പുണ്ണി മേനോൻ ആർമിയിൽ നിന്നും വിരമിച്ചതിനു ശേഷം അവധിക്കാലം ചെലവഴിക്കാനായി സുഹൃത്തിന്‍റെ കുടുംബത്തിലെത്തുന്നു. ശിവരാമകൃഷ്ണൻ നായരുടെ മൂത്തമകൾ സന്ധ്യ (കാർത്തിക) അപ്പുണ്ണിയുമായി പ്രണയത്തിലാകുന്നു.

സന്ധ്യയുടെ പ്രണയം നിരസിക്കാൻ അപ്പുണ്ണിയ്ക്ക് കഴിയുന്നില്ല. ഈ ബന്ധത്തെക്കുറിച്ചറിഞ്ഞ ശിവരാമകൃഷ്ണൻ തകർന്നു പോവുകയും ഇരുവരുടെയും സൗഹൃദം തകരുകയും ചെയ്യുന്നു. പ്രശ്നങ്ങൾക്കെല്ലാം ഒടുവിൽ അപ്പുണ്ണി ആത്മഹത്യ ചെയ്യുന്നു. അപ്പുണ്ണിയുടെ വിയോഗം സന്ധിയേയും മാനസികമായി തകർക്കുന്നു.

കന്നഡ സിനിമാ രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സംസ്കാര (1970) എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തും നടനുമായിട്ടാണ് ഗിരീഷ് കർണാട് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഹയവദന, തുഗ്ലക്ക്, യയാതി, നാഗമണ്ഡല എന്നിവയാണ് പ്രധാന നാടകങ്ങൾ. തുഗ്ലക്കാണ് അദ്ദേഹത്തിന്‍റെ മാസ്റ്റർപീസായി കണക്കാക്കുന്നത്. വംശവൃക്ഷ അടക്കം നിരവധി സിനിമകളും സംവിധാനം ചെയ്തു. 1974 ൽ പത്മശ്രീ, 1992 ൽ പത്മഭൂഷൺ, 1998 ൽ ജ്ഞാനപീഠം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. 


വാർത്തകൾ

Sign up for Newsletter



top