05
July 2020 - 5:48 am IST

Download Our Mobile App

Mollywood

mammootty

പാറയുടെ മുകളിൽ കിടിലൻ ലുക്കിൽ മമ്മൂക്ക; എന്തൊരു ഗ്ലാമറെന്ന് സോഷ്യൽ മീഡിയ

Published:10 June 2019

മാമാങ്ക മഹോത്സവത്തെ ആസ്പദമാക്കിയുള്ള സിനിമയിലെ ഒരു യുദ്ധരംഗമാണ് പോസ്റ്ററിൽ. ഇപ്പോഴിത മാമാങ്കത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം കൂടി മമ്മൂട്ടി പങ്കുവച്ചിരിക്കുകയാണ്.

എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ രണ്ടു ദിവസം മുൻപാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മാമാങ്ക മഹോത്സവത്തെ ആസ്പദമാക്കിയുള്ള സിനിമയിലെ ഒരു യുദ്ധരംഗമാണ് പോസ്റ്ററിൽ. ഇപ്പോഴിത മാമാങ്കത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം കൂടി മമ്മൂട്ടി പങ്കുവച്ചിരിക്കുകയാണ്.

വീരയോദ്ധാവിന്‍റെ വേഷത്തിലാണ് മമ്മൂട്ടി നിൽക്കുന്നത്. എന്തായാലും പോസ്റ്റർ ഏറ്റെടുത്തതിന് പിന്നാലെ ആരാധകർക്കറിയേണ്ടത് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്‍റെ രഹസ്യമാണ്. അത്രയും മനോഹരമാണെന്നാണ് ചിത്രത്തിനു ലഭിക്കുന്ന കമന്‍റുകൾ. പത്തു കോടിയിലേറെ രൂപയാണ് സെറ്റിനായി ചെലവഴിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മാമാങ്കമെത്തുന്നത്. കനിഹയും അനുസിത്താരയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top