22
August 2019 - 10:47 am IST

Download Our Mobile App

Flash News
Archives

Mollywood

mammootty1

മാറ്റമില്ലാത്ത മുപ്പത് വർഷങ്ങൾ; മെഗാസ്റ്റാറിന് കൈയടിച്ച് ആരാധകർ

Published:10 June 2019

ഈ നീണ്ട മുപ്പത് വർഷങ്ങൾക്കിടയിൽ മലയാള സിനിമയിൽ പല മാറ്റങ്ങളുമുണ്ടായി. എന്നാൽ മുപ്പത് വർഷമായിട്ടും മാറാതെ നിൽക്കുന്ന ഒന്നേയുള്ളു മലയാള സിനിമയിൽ - മമ്മൂട്ടിയുടെ സൗന്ദര്യം.

മലയാള സിനിമയിൽ മമ്മൂട്ടി അഭിനയിച്ചു തുടങ്ങിയ കാലം മുതലിങ്ങോട്ട് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും തന്നെ താരത്തിന് ഉണ്ടായിട്ടില്ല. ന്യൂ ജനറേഷൻ ചെത്ത് പയ്യൻമാരെ വരെ അസൂയപ്പെടുത്തുന്നതാണ് മെഗാസ്റ്റാറിന്‍റെ ഓരോ പുതിയ ലുക്കുകളും. മമ്മൂക്കയുടെ ലുക്ക് ചിത്രങ്ങളൊക്കെ ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുക്കാറുമുണ്ട്. വർഷങ്ങൾക്ക് ശേഷം ഒരു ചരിത്ര സിനിമയുടെ ഭാഗമായിരിക്കുകയാണ് മമ്മൂട്ടി. ഇതിലെ മമ്മൂട്ടിയുടെ ലുക്കുകൾക്കും വൻസ്വീകരണമാണ് ആരാധകർ നൽകുന്നത്. 

ചതിയൻ ചന്തുവിന്‍റെ കഥയുമായി 1989 ലാണ് ഒരു വടക്കൻ വീരഗാഥ പുറത്തിറങ്ങിയത്. എംടി - ഹരിഹരൻ കൂട്ടുകെട്ടിൽ‌ പുറത്തിറങ്ങിയ ചിത്രത്തിന് ഇപ്പോൾ 30 വയസ് തികഞ്ഞിരിക്കുകയാണ്. ഒരു വടക്കൻ വീരഗാഥ പുറത്തിറങ്ങി10 വർഷങ്ങൾക്കിപ്പുറം 2009 ൽ മമ്മൂട്ടിയെ നായകനാക്കി എംടി - ഹരിഹരൻ കൂട്ട് വെള്ളിത്തിരയിലെത്തിച്ച ചിത്രമാണ് പഴശിരാജ. വീണ്ടും 10 വർഷങ്ങൾക്ക് ശേഷം മാമാങ്കം എന്ന ഇതിഹാസ ചിത്രവുമായെത്തുകയാണ് മമ്മൂട്ടി.

ഈ നീണ്ട മുപ്പത് വർഷങ്ങൾക്കിടയിൽ മലയാള സിനിമയിൽ പല മാറ്റങ്ങളുമുണ്ടായി. എന്നാൽ മുപ്പത് വർഷമായിട്ടും മാറാതെ നിൽക്കുന്ന ഒന്നേയുള്ളു മലയാള സിനിമയിൽ - മമ്മൂട്ടിയുടെ സൗന്ദര്യം.

മമ്മൂട്ടിയുടെ ലുക്ക് എല്ലായ്പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നത്. എന്നാൽ അതിലും പ്രധാനമാണ് അദ്ദേഹത്തിന് അഭിനയത്തോടുള്ള ആർജവം.

മമ്മൂട്ടി തകർത്തഭിനയിച്ച ഒരു വടക്കൻ  വീരഗാഥ, കേരളവർമ പഴശിരാജ, മാമാങ്കം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഫോട്ടൊകൾ ചേർത്താണ് ആരാധകർ മമ്മൂട്ടിയുടെ മാറ്റത്തെ കാണിച്ചിരിക്കുന്നത്. ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടി അഭിനയിക്കുമ്പോൾ പ്രായം 37 വയസാണ്. മാമാങ്കത്തിലെത്തുമ്പോൾ‌ 67 വയസും. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് മാമാങ്കം. 


വാർത്തകൾ

Sign up for Newsletter



top