17
June 2019 - 2:12 am IST

Download Our Mobile App

Flash News
Archives

Crime

കഠുവ കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, ഒത്താശ ചെയ്ത പൊലീസുകാർക്ക് കഠിന തടവ്

Published:10 June 2019

കേസിലെ മുഖ്യപ്രതി സാഞ്ജി റാം, ഇയാളുടെ സുഹൃത്തുക്കളായ പർവേസ് കുമാർ, പൊലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജൂരിയ എന്നിവർക്കാണ് പഠാൻകോട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

പഠാൻകോട്ട്: ജമ്മു കശ്മീരിലെ കഠുവയിൽ എട്ടു വയസുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. കേസിലെ മുഖ്യപ്രതി സാഞ്ജി റാം, ഇയാളുടെ സുഹൃത്തുക്കളായ പർവേസ് കുമാർ, പൊലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജൂരിയ എന്നിവർക്കാണ് പഠാൻകോട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന് കൂട്ടുനിന്ന സബ് ഇൻസ്പെക്റ്റർ ആനന്ദ് ദത്ത, സ്പെഷ്യൽ പൊലീസ് ഓഫീസർ സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നീ പൊലീസുകാർക്ക് അഞ്ചു വർഷം കഠിനതടവും വിധിച്ചു. കുറ്റകൃത്യം നടന്ന് 16 മാസത്തിനു ശേഷമാണ് പ്രത്യേക കോടതി വിധി പ്രസ്താവിക്കുന്നത്. എന്നാൽ‌ ശിക്ഷ തൃപ്തികരമല്ലെന്നും അപ്പീൽ‌ നൽ‌കുമെന്നും പ്രോസിക്യൂഷൻ‌ വ്യക്തമാക്കി.

നാലു പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ ഏഴു പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടിരുന്നു. സാഞ്ജി റാമിന്‍റെ മകൻ വിശാലിനെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ വിചാരണയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേസിലെ രഹസ്യ വിചാരണ ജൂൺ മൂന്നിന് അവസാനിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ കശ്മീരിൽ നിന്നും മാറ്റി പഞ്ചാബിലെ പഠാൻകോട്ടെ പ്രത്യേക കോടതിയിലായിരുന്നു കേസിന്‍റെ വിചാരണ നടന്നത്. 

2018 ജനുവരിയിലായിരുന്നു രാജ്യ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ കഠുവ കൂട്ടബലാത്സംഗം. നാടോടി സമുദായമായ ബഖര്‍വാലകളെ കഠുവയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍.


വാർത്തകൾ

Sign up for Newsletter



top