22
August 2019 - 10:48 am IST

Download Our Mobile App

Flash News
Archives

Market

indian-finance-ministry-making-changes-in-banking-finance-system

ക​ണ​ക്കി​ല്ലാ​തെ കാ​ശി​ട്ടു ക​ളി​ച്ചാ​ല്‍ കൈപൊ​ള്ളും

Published:10 June 2019

സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മു​ന്‍വ​ര്‍ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു.

കൊ​ച്ചി: സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മു​ന്‍വ​ര്‍ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു. ഒ​രു വ​ര്‍ഷം 10 ല​ക്ഷം രൂ​പ​യി​ലേ​റെ പ​ണം നോ​ട്ടാ​യി പി​ന്‍വ​ലി​ക്കു​ന്ന​വ​ര്‍ക്കു നി​കു​തി ചു​മ​ത്താ​നു​ള്ള ആ​ലോ​ച​ന​യു​ണ്ട​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

അ​തി​നാ​പ്പം കൂ​ടു​ത​ല്‍ പ​ണം പി​ന്‍വ​ലി​ക്കു​ന്ന​തി​ന് ആ​ധാ​ര്‍ നി​ര്‍ബ​ന്ധ​മാ​ക്കു​ന്ന​തും സ​ര്‍ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ആ​രെ​ല്ലാ​മാ​ണ് പ​ണം പി​ന്‍വ​ലി​ച്ച​തെ​ന്നും ഇ​വ​ര്‍ നി​കു​തി​വ​ല​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്ന​തി​നും ആ​ധാ​ര്‍ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ക​ഴി​യും. ക​ട​ലാ​സ് പ​ണ​ത്തി​ന്‍റെ ഉ​പ​യോ​ഗം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി, ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു നി​കു​തി  നീ​ക്കം. പൊ​തു​വെ വ്യ​ക്തി​ക​ള്‍ക്കും ബി​സി​ന​സു​കാ​ര്‍ക്കും വ​ര്‍ഷ​ത്തി​ല്‍ 10 ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ണം പി​ന്‍വ​ലി​ക്കേ​ണ്ടി വ​രി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.  ക​ഴി​ഞ്ഞ​യാ​ഴ്ച റി​സ​ര്‍വ് ബാ​ങ്ക് ആ​ര്‍ടി​ജി​എ​സ്, 

എ​ന്‍ഇ​എ​ഫ്ടി ഇ​ട​പാ​ടു​ക​ളു​ടെ ചാ​ര്‍ജ് ഒ​ഴി​വാ​ക്കി​യ​ത് ഓ​ണ്‍ലൈ​ന്‍ ഇ​ട​പാ​ടി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണെ​ന്നു സ​ര്‍ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ര​ണ്ടു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള തു​ക എ​ന്‍ഇ​എ​ഫ്ടി വ​ഴി​യും അ​തി​നേ​ക്കാ​ള്‍ വ​ലി​യ തു​ക ആ​ര്‍ടി​ജി​എ​സ് വ​ഴി​യു​മാ​ണു കൈ​മാ​റ്റം ചെ​യ്യു​ന്ന​ത്. ഈ ​ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ ബാ​ങ്കു​ക​ള്‍ക്കു മേ​ല്‍ റി​സ​ര്‍വ് ബാ​ങ്ക് ഈ​ടാ​ക്കി​യി​രു​ന്ന തു​ക കു​റ​യ്ക്കാ​നും തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്.

ക​മ്മി കു​റ​ച്ചേ​ക്കും, സ​ബ്സി​ഡി വ​ര്‍ധ​ന 

മും​ബൈ: കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ല്‍ പ​രി​ഷ്ക​ര​ണ​ങ്ങ​ള്‍ക്കൊ​പ്പം ക​രു​ത​ലി​നും കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ല​ഭി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍ട്ട്. ഭ​ക്ഷ്യ സ​ബ്സി​ഡി​യി​ല്‍ 20 ശ​ത​മാ​നം വ​ര്‍ധ​ന​വു​ണ്ടാ​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ ന​ല്‍കു​ന്ന സൂ​ച​ന.  2.21 ല​ക്ഷം കോ​ടി രൂ​പ സ​ബ്സി​ഡി​യി​ല്‍ വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.  20 ശ​ത​മാ​ന വ​ർ​ധ​ന​വ് വ​രു​ത്തി​യാ​ല്‍ 36,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത കേ​ന്ദ്ര​സ​ര്‍ക്കാ​രി​നു​ണ്ടാ​കും. 

അ​തു​പോ​ലെ നി​ര്‍മ​ല സീ​താ​രാ​മ​ന്‍ ജൂ​ലൈ അ​ഞ്ചി​ന് അ​വ​ത​രി​പ്പി​ക്കു​ക ധ​ന​ക്ക​മ്മി നി​യ​ന്ത്രി​ച്ചു നി​ര്‍ത്തു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ന​ല്‍കി​യു​ള​ള ബ​ജ​റ്റാ​കു​മെ​ന്ന് സൂ​ച​ന. 2019-20ലെ ​ധ​ന​ക​മ്മി ജി​ഡി​പി​യു​ടെ 3.4 ശ​ത​മാ​ന​മാ​യി നി​യ​ന്ത്രി​ച്ച് നി​ര്‍ത്തു​ന്ന​തി​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​യേ​ക്കും.  ക​ഴി​ഞ്ഞ സ​ര്‍ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​ല്‍ 3.4 ശ​ത​മാ​ന​മാ​യി​രു​ന്നു ധ​ന​ക്ക​മ്മി ല​ക്ഷ്യ​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. 

കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി പോ​ലെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ പി​ന്‍വ​ലി​ക്കാ​തെ ത​ന്നെ മ​റ്റ് മാ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ ധ​ന​ക്ക​മ്മി ഉ​യ​രാ​തെ നോ​ക്കാ​നാ​കും സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ക​യെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. നി​കു​തി വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും ധ​ന​മ​ന്ത്രി​യി​ല്‍ നി​ന്നു​ണ്ടാ​യേ​ക്കു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top