17
June 2019 - 2:43 am IST

Download Our Mobile App

Flash News
Archives

Updates

new-cargo-hub-construction-will-complete-soon

മ​ല​ബാ​റി​ന്‍റെ കാ​ര്‍ഗോ ഹ​ബ്ബാ​കാ​ന്‍ കി​യാ​ല്‍

Published:10 June 2019

മ​ല​ബാ​റി​ന്‍റെ കാ​ര്‍ഗോ ഹ​ബ്ബാ​യി മാ​റി നേ​ട്ടം കൊ​യ്യാ​ന്‍ ഒ​രു​ങ്ങി കി​യാ​ല്‍. പു​തി​യ കാ​ര്‍ഗോ കോ​പ്ല​ക​സ് പൂ​ര്‍ത്തി​യാ​കു​ന്ന​തി​നൊ​പ്പം അ​തി​നു​ള്ള വ​ഴി​ക​ളാ​ണ് ക​മ്പ​നി തേ​ടു​ന്ന​ത്.

കൊ​ച്ചി: മ​ല​ബാ​റി​ന്‍റെ കാ​ര്‍ഗോ ഹ​ബ്ബാ​യി മാ​റി നേ​ട്ടം കൊ​യ്യാ​ന്‍ ഒ​രു​ങ്ങി കി​യാ​ല്‍. പു​തി​യ കാ​ര്‍ഗോ കോ​പ്ല​ക​സ് പൂ​ര്‍ത്തി​യാ​കു​ന്ന​തി​നൊ​പ്പം അ​തി​നു​ള്ള വ​ഴി​ക​ളാ​ണ് ക​മ്പ​നി തേ​ടു​ന്ന​ത്. രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ര്‍ഗോ കോം​പ്ല​ക്സി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. ബ്യൂ​റോ ഒ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി (ബി​സി​എ​എ​സ്), എ​യ​ര്‍പോ​ര്‍ട്ട് ഇ​ക്ക​ണോ​മി​ക് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ഇ​ആ​ര്‍എ), ക​സ്റ്റം​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യാ​ല്‍ ഈ ​മാ​സം ത​ന്നെ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങാ​ന്‍ ക​ഴി​യും.

അ​തി​നൊ​പ്പം 7000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ലു​ള്ള അ​ത്യാ​ധു​നി​ക കാ​ര്‍ഗോ കോം​പ്ല​ക്സി​ന്‍റെ നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡി​സം​ബ​റോ​ടെ ഇ​ത് പൂ​ര്‍ത്തി​യാ​വും. അ​തു​ക​ഴി​ഞ്ഞാ​ല്‍ രാ​ജ്യാ​ന്ത​ര കാ​ര്‍ഗോ​ക​ള്‍ പൂ​ര്‍ണ​മാ​യും ഇ​വി​ടേ​ക്കു മാ​റ്റും. ചെ​റി​യ കാ​ര്‍ഗോ കോം​പ്ല​ക്സ് ആ​ഭ്യ​ന്ത​ര ച​ര​ക്കു​നീ​ക്ക​ത്തി​നു മാ​ത്ര​മാ​യും ഉ​പ​യോ​ഗി​ക്കും.  മ​ല​ബാ​റി​ന്‍റെ എ​യ​ര്‍ കാ​ര്‍ഗോ ഹ​ബ്ബ് എ​ന്ന നി​ല​യി​ല്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തെ മാ​റ്റു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കി​യാ​ല്‍ കാ​ര്‍ഗോ കോം​പ്ല​ക്സ് ഒ​രു​ക്കു​ന്ന​ത്.

കാ​ര്‍ഗോ കോം​പ്ല​ക്സ് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ ച​ര​ക്ക് കൈ​കാ​ര്യം ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന വി​മാ​ന​ങ്ങ​ളെ ക​ണ്ണൂ​രി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.  എ​ത്തി​ഹാ​ദ് പോ​ലു​ള്ള വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ വി​മാ​ന​ങ്ങ​ള്‍ എ​ത്താ​നാ​യി കേ​ന്ദ്ര സ​ര്‍ക്കാ​രി​നു മു​ന്നി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് കി​യാ​ല്‍ അ​ധി​കൃ​ത​ര്‍. നോ​ണ്‍ എ​യ്റോ വ​രു​മാ​ന​ത്തി​ലൂ​ടെ​യാ​ണ്  മി​ക്ക വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​ത്. കാ​ര്‍ഗോ കൂ​ടാ​തെ മ​റ്റൊ​രു പ്ര​ധാ​ന വ​രു​മാ​ന​മാ​ര്‍ഗ​മാ​യ ഡേ ​ഹോ​ട്ട​ല്‍ തു​ട​ങ്ങു​ന്ന​തി​നു ക​ഴി​ഞ്ഞ മാ​സം ക​രാ​ര്‍ വി​ളി​ച്ച് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. 

ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പു​ക​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, മ​റ്റു ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍, പ​ര​സ്യം, വി​മാ​ന​ത്താ​വ​ള ഭൂ​മി​യി​ല്‍ തു​ട​ങ്ങു​ന്ന മ​റ്റു സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി ഒ​ട്ടേ​റെ മാ​ര്‍ഗ​ങ്ങ​ള്‍ അ​തി​നാ​യി ക​ണ്ടെ​ത്താ​റു​ണ്ട്. എ​യ​ര്‍പോ​ർ​ട്ട് വി​ല്ലേ​ജ് ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും സ​ജീ​വ​മാ​യി​ട്ടി​ല്ല. രാ​ജ്യ​ത്തെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ക്കു മി​ക​ച്ച​വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത് ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പു​ക​ള്‍ വ​ഴി​യാ​ണ്, ഇ​ത് ഇ​തു​വ​രെ ക​ണ്ണൂ​രി​ല്‍ തു​ട​ങ്ങി​യി​ട്ടി​ല്ല.  


വാർത്തകൾ

Sign up for Newsletter



top