17
June 2019 - 2:35 am IST

Download Our Mobile App

Flash News
Archives

Analysis

government-will-call-gst6-council-meet-on-20-th-this-month

ജി​എ​സ്ടി കൗ​ണ്‍സി​ല്‍ 20ന്; ​കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍മാ​റ്റ​ങ്ങ​ള്‍

Published:10 June 2019

കേ​ന്ദ്ര​ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​എ​സ്ടി കൗ​ണ്‍സി​ല്‍ യോ​ഗം ഈ ​മാ​സം 20ന് ​ചേ​രും.  ഇ-​ഇ​ന്‍വോ​യ്സ് ഉ​ള്‍പ്പെ​ടെ നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ് ഈ ​വ​ര്‍ഷം ജി​എ​സ്ടി​യി​ല്‍ വ​രാ​നി​രി​ക്കു​ന്ന​ത്.

ന്യൂ​ഡ​ല്‍ഹി: കേ​ന്ദ്ര​ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​എ​സ്ടി കൗ​ണ്‍സി​ല്‍ യോ​ഗം ഈ ​മാ​സം 20ന് ​ചേ​രും.  ഇ-​ഇ​ന്‍വോ​യ്സ് ഉ​ള്‍പ്പെ​ടെ നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ് ഈ ​വ​ര്‍ഷം ജി​എ​സ്ടി​യി​ല്‍ വ​രാ​നി​രി​ക്കു​ന്ന​ത്.പു​തി​യ നി​കു​തി സം​വി​ധാ​നം പ​ര​മാ​വ​ധി ല​ളി​ത​മാ​ക്കു​മെ​ന്നാ​ണ് ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​ഞ്ഞ​ത്. അ​തു​പോ​ലെ നി​കു​തി നി​ര​ക്ക് 18 ശ​ത​മാ​ന​വും അ​തി​ല്‍ താ​ഴെ​യു​മെ​ന്ന സ്ഥി​തി​യി​ലേ​ക്ക് മാ​റു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച​ത്.  അ​തൊ​ക്കെ ഈ ​യോ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​മോ എ​ന്നും അ​റി​യേ​ണ്ട​തു​ണ്ട്.

ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍റെ  അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ആ​ദ്യ​യോ​ഗ​മാ​ണി​ത്. അ​ഭി​പ്രാ​യ ഐ​ക്യ​ത്തി​ലൂ​ടെ തീ​രു​മാ​ന​ങ്ങ​ള്‍ സാ​ധ്യ​മാ​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ജ​യ്റ്റ്ലി​യു​ടെ രീ​തി. ഇ​നി​യും ഇ​തേ രീ​തി തു​ട​രു​മോ എ​ന്നാ​ണ് സാ​മ്പ​ത്തി​ക​ലോ​കം നോ​ക്കു​ന്ന​ത്. കൗ​ണ്‍സി​ലി​ല്‍ 75% വോ​ട്ട് വേ​ണം തീ​രു​മാ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍. കേ​ര​ളം, ബം​ഗാ​ള്‍, ഡ​ല്‍ഹി, ക​ര്‍ണാ​ട​ക എ​ന്നി​വ​യും കോ​ണ്‍ഗ്ര​സ് ഭ​ര​ണ​ത്തി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളും ഒ​ന്നി​ച്ചു​നി​ന്നാ​ലും, മാ​റി​യ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​വും.


വാർത്തകൾ

Sign up for Newsletter



top