22
August 2019 - 10:49 am IST

Download Our Mobile App

Flash News
Archives

World

kim-jong-un-killed-army-general-with-piranha-fish

​ജ​ന​റ​ലി​നെ പി​രാ​ന​ക​ൾ​ക്കി​ര​യാ​ക്കി കിം

Published:10 June 2019

അ​ട്ടി​മ​റി​ക്ക് ശ്ര​മി​ച്ച സൈ​നി​ക ജ​ന​റ​ലി​ലെ കൊ​ല​യാ​ളി മ​ത്സ്യ​ങ്ങ​ളാ​യ പി​രാ​ന​ക​ൾ​ക്ക് എ​റി​ഞ്ഞു കൊ​ടു​ത്ത് ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ് ഉ​ൻ.

​ല​ണ്ട​ൻ: അ​ട്ടി​മ​റി​ക്ക് ശ്ര​മി​ച്ച സൈ​നി​ക ജ​ന​റ​ലി​ലെ കൊ​ല​യാ​ളി മ​ത്സ്യ​ങ്ങ​ളാ​യ പി​രാ​ന​ക​ൾ​ക്ക് എ​റി​ഞ്ഞു കൊ​ടു​ത്ത് ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ് ഉ​ൻ. ബ്ര​സീ​ലി​ൽ​നി​ന്നും പ്ര​ത്യേ​കം കൊ​ണ്ടു​വ​ന്ന നൂ​റു ക​ണ​ക്കി​ന് പി​രാ​ന മ​ത്സ്യ​ങ്ങ​ളെ ടാ​ങ്കി​ലി​ട്ട് വ​ള​ർ​ത്തി​യ ശേ​ഷ​മാ​ണ് സൈ​നി​ക ജ​ന​റ​ലി​ന്‍റെ വ​ധ​ശി​ക്ഷ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് ദി ​സ​ൺ എ​ന്ന മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പി​രാ​ന​ക​ൾ​ക്കി​ട്ടു കൊ​ടു​ക്കു​ന്ന​തി​നു മു​ൻ​പേ ഇ​യാ​ളു​ടെ ദേ​ഹ​ത്ത് വ​ലി​യ മു​റി​വു​ക​ൾ വ​രു​ത്തി​യി​രു​ന്നു. മു​റി​വു​ക​ൾ മൂ​ല​മാ​ണോ പി​രാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണോ ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് വ്യ​ക്ത​മ​ല്ല.

കൊ​ല്ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും പു​റ​ത്തു വ​ന്നി​ട്ടി​ല്ല. കി​മ്മി ന്‍റെ യോ​ങ്സോ​ങ്ങി​ലെ വീ​ട്ടി​ലാ​ണ് പി​രാ​ന​ക​ളെ വ​ള​ർ​ത്തു​ന്ന​ത്. 1965ൽ ​പു​റ​ത്തി​റ​ങ്ങി​യ ജ​യിം​സ് ബോ​ണ്ട് ചി​ത്രം 'യു ​ഓ​ണ്‍ലി ലി​വ് ട്വൈ​സ്' എ​ന്ന ചി​ത്ര​ത്തി​ൽ​നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് കിം ​ശി​ക്ഷാ രീ​തി ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കിം ​അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷം 16 ഓ​ളം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്. യു​എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി പ​രാ​ജ​യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഴി​ഞ്ഞ ദി​വ​സം കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന വാ​ർ​ത്ത​യും പു​റ​ത്തു വ​ന്നി​രു​ന്നു. വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​നാ​യി ഉ​ത്ത​ര​കൊ​റി​യ​ൻ സ്വേ​ച്ഛാ​ധി​പ​തി​ക​ൾ ഇ​തി​നു മു​ൻ​പും ഇ​ത്ത​ര​ത്തി​ലു​ള്ള ക്രൂ​ര​മാ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. കു​റ്റ​വാ​ളി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന​വ​രെ ക​ടു​വ​യു​ടെ ഭ​ക്ഷ​ണ​മാ​ക്കു​ക, ജീ​വ​നോ​ടെ ക​ത്തി​ക്കു​ക, ത​ല​വെ​ട്ടു​ക എ​ന്നി​വ​യെ​ല്ലാം അ​തി​ൽ ചി​ല​താ​ണ്.


വാർത്തകൾ

Sign up for Newsletter



top